For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിഘ്‌നേഷിന്റെ മനസ് കീഴടക്കിയത് നയൻസ് മാത്രമല്ല, വേറെ രണ്ട് സ്ത്രീകളും! ട്വീറ്റ് വൈറലാകുന്നു

  |

  തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും തമ്മിലുള്ള പ്രണയ വാർത്ത കോളിവുഡിൽ പരസ്യമായ രഹസ്യമാണ്. ഇവർ തമ്മിലുള്ള കൂടിക്കാഴ്ചകളും യാത്രകളും കോളിവുഡ് ഗോസിപ്പുകളിൽ സ്ഥിരം സാന്നിധ്യമാണ്.

  nayam-vignesh

  അവാർഡ് ലഭിച്ചതിൽ സന്തോഷം! ആ ഒരു സങ്കടം ബാക്കി, ആ ഗാനത്തെപ്പറ്റി സിത്തര പറയുന്നതിങ്ങനെ

  വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന ചിത്രത്തിന് ശേഷമാണ് ഇവർ തമ്മിലുളള കഥകൾ പ്രചരിക്കാൻ തുടങ്ങിയത്. കഥകൾ സത്യമാമെന്നു തെളിയിക്കും വിധമായിരുന്നു ഇവരുടെ പെരുമാറ്റങ്ങൾ. ഇപ്പോഴിത കോളിവുഡിൽ ചർച്ചയായിരിക്കുന്നത് വനിത ദിനത്തിൽ വിഘ്നേഷ് പങ്കുവെച്ച ട്വീറ്റാണ്.

  അമ്മ മരിച്ചിട്ട് ദിവസങ്ങൾ മാത്രം! ഇതൊക്കെ ശരിയാണോ, ജാൻവിക്കെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

  മോഹൻലാലിനെ കാണാൻ ഒരു അമ്മൂമ്മ എത്തി! താരത്തിനോട് ആവശ്യപ്പെട്ടത് ഇത്ര മാത്രം...

   മൂന്ന് പ്രധാനപ്പെട്ട സ്ത്രീകൾ

  മൂന്ന് പ്രധാനപ്പെട്ട സ്ത്രീകൾ

  മാർച്ച് 8 ലോക വനിത ദിനത്തിൽ വിഘ്നേഷ് പങ്കുവെച്ച ട്വിറ്റ് ഇപ്പോൾ വൈറലാകുകയാണ്. തന്നെ സ്വാധീനിച്ച മൂന്ന് വ്യക്തികളെ കുറിച്ചാണ് ട്വിറ്ററിൽ പരാമർശിക്കുന്നത്. അമ്മയും , സഹോദരിയും, നയൻതാരയുമാണ് തന്റെ ജീവിതത്തിലെ പ്രധാന സ്ത്രീയെന്ന് വിഘ്നേഷ് ട്വീറ്റ് ചെയ്തു

  എന്നെ പൂർണ്ണമാക്കിയവർ

  എന്നെ പൂർണ്ണമാക്കിയവർ

  എന്നെ പൂർണ്ണമാക്കിയവർ എന്ന് ആമുഖത്തോടെയാണ് ട്വിറ്റ് ആരംഭിക്കുന്നത്. സ്നേഹം എന്തെന്ന് കാണിച്ചു തന്നവർ, എന്റെ ജീവിതം അർത്ഥപൂർണ്ണമാക്കിയവർ. എന്നെ നിരുപാധികമായി സ്നേഹിക്കുകയും ഈ ലോകം ജീവിക്കാൻ മനോഹരമാക്കിയവർ. എല്ലാ അമ്മമാർക്കും സഹോദരിമാർക്കും പ്രണയിനികൾക്കും എന്റെ ആശംസകൾ-ട്വീറ്റ്

  വിവാഹം വിദേശത്ത്

  വിവാഹം വിദേശത്ത്

  തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ എന്ന് അറിയപ്പെടുന്ന നയൻതാരയും വിഘ്നേഷും വിവാഹിതരാകുന്നു എന്നുള്ള വാർത്ത പ്രചരിക്കാൻ തുടങ്ങിയിട്ടു കുറച്ചുനാളുകളായി. എന്നാൽ ഈ പ്രചരണം കുറച്ചു കൂടി ശക്തമായിരിക്കുകയാണ്. രണ്ടു വീട്ടുകാരുടേയ‌ും സഹകരണത്തോടെ വിദേശത്ത് വച്ച് നടക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. എന്നാൽ വിവാഹ വാർത്തയെ കുറിച്ച് ഇതുവരെ വിഘ്നേഷോ നയൻസോ പ്രതികരിച്ചിട്ടില്ല.

   സ്വകാര്യ ചിത്രങ്ങൾ

  സ്വകാര്യ ചിത്രങ്ങൾ

  വിവാഹത്തിനെ കുറിച്ച് താരങ്ങൾ പ്രതികരിക്കാൻ ഇതുവരെ തയ്യാറായിട്ടില്ലെങ്കിലും ഇവർ ഒരിമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. സ്വകാര്യ യാത്രകളുടെ ചിത്രങ്ങളാണ് കൂടുതലും പ്രചരിക്കുന്നത്.

  പ്രഭുദേവയുമായുള്ള ബന്ധം

  പ്രഭുദേവയുമായുള്ള ബന്ധം

  ഒരു കാലത്തെ കോളിവുഡിലെ മറ്റൊരു ചൂട് പിടിച്ച ചർച്ചയായിരുന്നു പ്രഭുദേവ -നയൻതാര ബന്ധം. ഇവർ ഒരുകാലത്ത് കട്ട പ്രണയത്തിലായിരുന്നു. വിവാഹത്തിന്റെ വക്ക് വരെ കാര്യങ്ങൾ വന്നെത്തിയിരുന്നെങ്കിലും പിന്നീട് ഇവർ വേർപിരിയുകയായിരുന്നു. അതിന്റെ കാര്യം ഇനിയും വ്യക്തമല്ല. വിവാഹിതനാണ് പ്രഭുദേവ. നയൻസ്-‌പ്രഭുദേവ ബന്ധത്തിൽ താരത്തിന് ഒരു പാട് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു.

   രണ്ടാം വരവ്

  രണ്ടാം വരവ്

  2011 ൽ ശ്രീരാമരാജ്യം എന്ന ചിത്രത്തോടെ സിനിമ ലോകത്തിൽ നിന്ന് വിടപറയുമെന്ന് നയൻതാര ആദ്യം പറഞ്ഞിരുന്നു. അതിനിടയിലായിരുന്നു പ്രഭുദേവയുമായുള്ള ബ്രേക്ക് അപ്പ്‌. അതിനു ശേഷം വിഘ്നേഷ് ഒരുക്കിയ നാനും റൗഡി താൻ എന്ന ചിത്രത്തിലൂടെ വീണ്ടും ബിഗ് സ്ക്രീനിലേയ്ക്ക് തിരിച്ചു വന്നു. നയൻസിന്റെ രണ്ടാംവരവ് ഒരു ഗംഭീര വരവായിരുന്നു. ചിത്രം സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. അന്ന് തുടങ്ങിയ അടുപ്പമാണ് ഇവർ തമ്മിൽ.

  English summary
  vignesh sivan tweet abut womens day wishes to mother sister and nayanthara
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X