For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്വന്തം ആരാധികയെ തന്നെ വിവാഹം കഴിച്ച സൂപ്പര്‍ താരം; 22-ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് വിജയിയും ഭാര്യ സംഗീതയും

  |

  മലയാളികള്‍ ഏറ്റവും കൂടുതല്‍ ആരാധിക്കുന്ന അന്യഭാഷ നടന്മാരില്‍ ഒരാളാണ് ഇളദളപതി എന്ന് വിളിപ്പേരുള്ള നടന്‍ വിജയ്. ഒരു കാലത്ത് റൊമാന്റിക് ഹീറോ ആയി അഭിനയിച്ചിരുന്ന താരം പിന്നീട് ആക്ഷന്‍ സിനിമകളിലൂടെയാണ് ശ്രദ്ധേയനാവുന്നത്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകള്‍ മാത്രമേ ചെയ്യാറുള്ളു എങ്കിലും വിജയ് സിനിമകളെല്ലാം സൂപ്പര്‍ഹിറ്റായി മാറുന്നതാണ് പതിവ്.

  സൂഫിയുടെ സ്വന്തം സുജാത, നടി അദിതി റാവു ഹൈദരയിയുടെ മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാവുന്നു

  സിനിമ എന്നതിനപ്പുറം വിജയിയുടെ കുടുംബ ജീവിതത്തെ കുറിച്ചുള്ള വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇന്നിതാ സൂപ്പര്‍ സ്റ്റാറിന്റെ വിവാഹ വാര്‍ഷികത്തിന് ആശംസകള്‍ അറിയിച്ച് കൊണ്ടാണ് വിജയ് ഫാന്‍സ് അസോസിയേഷന്‍ രംഗത്ത് വന്നിരിക്കുന്നത്. വിജയിയുടെ വിവാഹഫോട്ടോ അടക്കം നിരവധി ചിത്രങ്ങളാണ് ആരാധകര്‍ പുറത്ത് വിട്ടിരിക്കുന്നത്. ഇതോടെ താരത്തിന്റെ പ്രണയകഥയും വിവാഹത്തെ കുറിച്ചുമൊക്കെയുള്ള കാര്യങ്ങള്‍ വീണ്ടും വൈറലായി.

  നടന്‍ വിജയിയും ഭാര്യ സംഗീത സോമലിംഗവും തങ്ങളുടെ ഇരുപത്തിരണ്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കുയാണിന്ന്. 1999 ഓഗസ്റ്റ് ഇരുപത്തിയഞ്ചിനാണ് വമ്പന്‍ ആഘോഷത്തോടെ താരവിവാഹം നടക്കുന്നത്. വിവാഹം കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ മകനും 2005 ല്‍ മകളും ജനിച്ചു. ഇപ്പോള്‍ രണ്ട് മക്കള്‍ക്കും ഭാര്യയ്ക്കുമൊപ്പം സന്തുഷ്ടനായി കഴിയുകയാണ് താരം. വാര്‍ഷിക ദിനത്തില്‍ താരദമ്പതിമാരെ കുറിച്ചുള്ള രസകരമായ കഥകളാണ് പ്രചരിക്കുന്നത്. വിജയിയുടെ ഏറ്റവും വലിയ ആരാധികയായിരുന്ന പെണ്‍കുട്ടി ഭാര്യയായി വന്നതാണ് ഇതിലെ ഹൈലൈറ്റ്.

  വിവാഹത്തിന് ഏകദേശം നാല് വര്‍ഷം മുന്‍പാണ് ശീലങ്കന്‍ സ്വദേശിനിയായ സംഗീത സോമലിംഗവും വിജയിയും തമ്മില്‍ ആദ്യമായി കണ്ടുമുട്ടുന്നത്. അക്കാലത്ത് സൂപ്പര്‍ഹിറ്റായി ഓടി കൊണ്ടിരിക്കുന്ന നിരവധി പ്രണയ ചിത്രങ്ങളില്‍ വിജയ് നായകനായിരുന്നു. ഒരു സിനിമയുടെ ചിത്രീകരണ തിരക്കുകള്‍ക്ക് ഇടയില്‍ നിന്നാണ് സംഗീതയെ സെറ്റില്‍ വച്ച് വിജയ് കാണുന്നത്. 'പൂവേ ഉനക്കാകെ' എന്ന സിനിമ ഹിറ്റായി നില്‍ക്കുന്ന സമയമാണ്. അതിലെ പ്രകടനം കണ്ട് ആരാധന തോന്നി എത്തിയതായിരുന്നു സംഗീത.

  രണ്ടു പേര്‍ക്കിടയില്‍ അകലം വരാനുള്ള കാരണം അതാണ്; കിടിലം ഫിറോസിന്റെ വാക്കുകള്‍ ആരെ ഉദ്ദേശിച്ചെന്ന് ആരാധകര്‍

  താരത്തെ നേരില്‍ കണ്ട് ആശംസ അറിയിക്കാന്‍ എത്തിയ സംഗീതയിലേക്ക് വിജയ് പെട്ടെന്നാണ് ആകൃഷ്ടനായത്. വൈകാതെ വിജയ് സ്വന്തം മാതാപിതാക്കളും സംഗീതയും തമ്മില്‍ സംസാരിക്കാനുള്ള ഒരു അവസരം നല്‍കിയിരുന്നു. ഇതോടെ ഇരുവരുടെയും പ്രണയത്തിനുള്ള തുടക്കമാവുകയാണ് ചെയ്തത്. വളരെ ചുറുചുറുക്കോടെ സംസാരിക്കുന്ന സംഗീതയെ വിജയിയുടെ മാതാപിതാക്കള്‍ക്കും ഇഷ്ടപ്പെട്ടു. ആദ്യ കൂടി കാഴ്ചകളില്‍ തന്നെ മരുമകളുടെ സ്ഥാനം സംഗീതയ്ക്ക് നല്‍കിയാണ് അവര്‍ പോയതും.

  ശിവനോട് കാണിച്ച ഇഷ്ടം വെറും അഭിനയം; അഞ്ജലിയുടെ വാക്കുകളിൽ നെഞ്ച് നീറി ശിവൻ, സാന്ത്വനത്തിൽ വീണ്ടും ട്വിസ്റ്റ്

  അധികം വൈകാതെ മാതാപിതാക്കളുടെ നിര്‍ദ്ദേശമനുസരിച്ച് വിജയ് സംഗീതയെ വീട്ടിലേക്ക് വിളിച്ച് വരുത്തി. മകനോട് ഇത്രയും സ്‌നേഹമുള്ള പെണ്‍കുട്ടിയെ തന്നെ വിവാഹം കഴിപ്പിച്ച് കൊടുത്താലോ എന്ന് ചിന്തിച്ച വിജയിയുടെ പിതാവ് അക്കാര്യം നേരിട്ട് സൂചിപ്പിക്കുകയായിരുന്നു. തന്റെ മകനെ വിവാഹം കഴിക്കാന്‍ ഇഷ്ടമുണ്ടോന്നുള്ള ചോദ്യം കേട്ടതിന് പിന്നാലെ തന്നെ സംഗീത അതിന് സമ്മതിക്കുകയാണ്. ആദ്യം കണ്ടപ്പോള്‍ ഇഷ്ടം തോന്നിയതിനാല്‍ വിജയിയും സംഗീതയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. ലണ്ടനിലുള്ള സംഗീതയുടെ മാതാപിതാക്കള്‍ കൂടി സമ്മതം അറിയിച്ചതോടെയാണ് 1999 ല്‍ ആ വിവാഹം നടക്കുന്നത്.

  കൂട്ടുകാര്‍ക്കൊപ്പം അടിച്ചു പൊളിച്ച് ജാസണ്‍ സഞ്ജയ് | FilmIBeat Malayalam

  ഇരുപത്തി രണ്ട് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ദാമ്പത്യ ജീവിതം ഇന്നും സന്തുഷ്ടമായി കൊണ്ട് പോവുകയാണ് വിജയിയും സംഗീതയും. സെലിബ്രിറ്റി സ്റ്റാറ്റസിനോട് വലിയ താല്‍പര്യമില്ലാത്ത സംഗീത അപൂര്‍വ്വമായിട്ടേ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറുള്ളു. പിതാവിന്റെ പാത പിന്തുടര്‍ന്ന് മകന്‍ ജാസന്‍ സഞ്ജയ് അഭിനയത്തിലേക്ക് ചുവടുവെച്ചിരുന്നു. ബാലതാരമായിട്ടാണ് അഭിനയിച്ചിട്ടുള്ളു എങ്കിലും വൈകാതെ മക്കള്‍ രണ്ടാളും സിനിമയിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരിക്കുകയാണ് ആരാധകര്‍.

  Read more about: vijay വിജയ്
  English summary
  Vijay and Sangeetha Love Story Goes Trending On Their 22nd Wedding Anniversary
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X