For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആരാധികയുമായുളള പ്രണയം, വിജയ്-സംഗീത സൗഹൃദം വിവാഹത്തിലേക്ക് എത്തിയത് ഇങ്ങനെ

  |

  ദളപതി വിജയുടെ 47ാം പിറന്നാള്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കുകയാണ് ആരാധകര്‍. പിറന്നാളിനോടനുബന്ധിച്ച് പുതിയ ചിത്രമായ ബീസ്റ്റിന്‌റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ബിഗില്‍, മാസ്റ്റര്‍ തുടങ്ങിയ സിനിമകളുടെ ബ്ലോക്ക്ബസ്റ്റര്‍ വിജയത്തിന് ശേഷമാണ് ദളപതിയുടെ പുതിയ സിനിമ വരുന്നത്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി തുടര്‍ച്ചയായ വിജയ ചിത്രങ്ങളാണ് ദളപതിക്ക് ലഭിച്ചത്. രജനീകാന്തിന് ശേഷം തമിഴില്‍ താരമൂല്യം കൂടിയ താരമായി വിജയ് മാറി.

  സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അല്ലു അര്‍ജുന്‍റെ നായിക, കാണാം

  വിജയുടെ ഡേറ്റിനായി കാത്തിരിക്കുന്ന സംവിധായകരും നിര്‍മ്മാതാക്കളും ഏറെയാണ്. ദളപതി ഒരു സിനിമയ്ക്ക് ഒകെ പറയുമ്പോള്‍ തന്നെ കോടികളുടെ ബിസിനസാണ് നടക്കുന്നത്. തുടക്കകാലത്ത് സൗന്ദര്യമില്ലെന്ന് പറഞ്ഞ് പലരും കളിയാക്കിയ നടനാണ് ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമയിലെ എറ്റവും വലിയ സൂപ്പര്‍താരങ്ങളില്‍ ഒരാളായി മാറിയത്. വിജയപരാജയങ്ങള്‍ മാറി മറിഞ്ഞ കരിയറായിരുന്നു വിജയുടേത്.

  പിതാവ് എസ് എ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത വെട്രി എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് വിജയുടെ തുടക്കം. പിന്നീട് ചന്ദ്രശേഖര്‍ തന്നെ സംവിധാനം ചെയ്ത നാളെയെ തീര്‍പ്പ് എന്ന ചിത്രത്തിലൂടെ നായകനടനായും അരങ്ങേറ്റം കുറിച്ചു വിജയ്. തുടര്‍ന്ന് നിരവധി ശ്രദ്ധേയ സിനിമകളിലൂടെ തമിഴ് സിനിമയിലെ മുന്‍നിര നായകനടന്മാരില്‍ ഒരാളായി വിജയ് മാറി. തുടക്കകാലത്ത് റൊമാന്റിക്ക് സിനിമകളിലൂടെയാണ് വിജയ് തിളങ്ങിയത്. പിന്നീട് മാസ് എന്റര്‍ടെയന്‍ സിനിമകളിലെ നായകനായി ദളപതി മാറി.

  രജനീകാന്ത്, അജിത്ത് എന്നിവര്‍ക്കൊപ്പം തന്നെ തമിഴില്‍ ഇന്ന് എറ്റവും കൂടുതല്‍ ആരാധകരുളള താരമാണ് വിജയ്‌. വര്‍ഷത്തില്‍ ഒരു സിനിമ മാത്രമാണ് ചെയ്യാറുളളൂവെങ്കിലും അതിനെല്ലാം വലിയ വരവേല്‍പ്പാണ് ലഭിക്കാറുളളത്. അതേസമയം വിജയ്‌ക്കൊപ്പം ഭാര്യ സംഗീതയും വാര്‍ത്തകളില്‍ നിറയാറുണ്ട്. മിക്ക ഓഡിയോ ലോഞ്ച് ചടങ്ങുകളിലും കുടുംബത്തിനൊപ്പമാണ് വിജയ് എത്താറുളളത്.

  1999ലാണ് സംഗീതയെ വിജയ് ജീവിത സഖിയാക്കിയത്. ഇവരുടെ പ്രണയകഥ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാവുകയാണ്. പൂവേ ഉനക്കാഗെ എന്ന സിനിമയുടെ വിജയത്തിന് പിന്നാലെയാണ് ദളപതിയെ എല്ലാവരും ശ്രദ്ധിച്ചുതുടങ്ങിയത്. ചിത്രത്തിലെ നടന്‌റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് തുടര്‍ച്ചയായ വിജയ ചിത്രങ്ങളാണ് വിജയ്ക്ക് ലഭിച്ചത്. ഇത് നടന് തമിഴ്‌നാട്ടില്‍ ആരാധക പിന്തുണ വര്‍ദ്ധിക്കാന്‍ കാരണമായി.

  പൂവെ ഉനക്കാഗെയ്ക്ക് ശേഷമുളള ചിത്രത്തിന്‌റെ ഷൂട്ടിംഗ് ചെന്നൈ ഫിലിം സിറ്റിയില്‍ നടക്കുമ്പോഴാണ് ഒരു ആരാധിക വന്ന് വിജയുടെ പ്രകടനത്തെ പ്രശംസിക്കുന്നത്. അന്ന് നടന് അടുത്ത് എത്തിയ ആരാധിക മറ്റാരുമായിരുന്നില്ല, വിജയുടെ ഭാര്യ സംഗീത സോമലിംഗം തന്നെ. ശ്രീലങ്കയില്‍ നിന്നുളള തമിഴ് വ്യവസായിയുടെ മകളാണ് സംഗീത.

  യുകെയിലാണ് അവര്‍ സ്ഥിര താമസമാക്കിയത്. പൂവെ ഉനക്കാഗെയിലെ വിജയുടെ പ്രകടനം അന്ന് സംഗീതയ്ക്ക് ഏറെ ഇഷ്ടപ്പെട്ടിരുന്നു. അതുകൊണ്ടാണ് ചെന്നെെയില്‍ എത്തിയപ്പോള്‍ വിജയെ കാണണമെന്നും അഭിനന്ദിക്കണമെന്നും സംഗീത തീരുമാനിച്ചത്. അന്ന് ആദ്യ കാഴ്ചയില്‍ തന്നെ സംഗീതയെ വിജയ്ക്ക് ഇഷ്ടമായി. തുടര്‍ന്ന് ആരാധികയെ സ്വന്തം വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു വിജയ്.

  അന്ന് സംഗീതയോട് വിജയ്ക്ക് പ്രണയം തോന്നിയ സമയമാണ്. ക്ഷണം നിരസിക്കാതെ വിജയുടെ വീട്ടിലെത്തി സംഗീത ദളപതയുടെ മാതാപിതാക്കള്‍ക്കൊപ്പം സമയം ചെലവഴിച്ചു. സംഗീതയെ ആദ്യമായി കണ്ടപ്പോള്‍ തന്നെ വിജയുടെ മാതാപിതാക്കള്‍ക്കും വളരെ ഇഷ്ടമായി. സംഗീതയെ ആദ്യമായി കണ്ടതിനെ കുറിച്ച് വിജയുടെ അമ്മ ശോഭ ചന്ദ്രശേഖര്‍ മുന്‍പ് ഒരഭിമുഖത്തില്‍ തുറന്നുപറഞ്ഞിട്ടുണ്ട്.

  അന്ന് സംഗീത തന്‌റെ ഭാവി മരുമകളാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നാണ് വിജയുടെ അമ്മ പറഞ്ഞത്. വിജയുടെ മാതാപിതാക്കളെ കണ്ട ശേഷം സംഗീത കുറച്ച് മാസം ചെന്നെയില്‍ തന്നെയുണ്ടായിരുന്നു. അന്ന് മാതാപിതാക്കളുടെ നിര്‍ദ്ദേശ പ്രകാരം വിജയ് വീണ്ടും സംഗീതയെ വീട്ടിലേക്ക് ക്ഷണിച്ചു. അന്ന് വിജയുടെ പിതാവാണ് മകന്‌റെ ജീവിതപങ്കാളിയാവാന്‍ താല്‍പര്യമുണ്ടോ എന്ന് സംഗീതയോട് ചോദിച്ചത്. അന്ന് അധികം ആലോചിക്കാതെ തന്നെ സംഗീത സമ്മതം മൂളി.

  കൂട്ടുകാര്‍ക്കൊപ്പം അടിച്ചു പൊളിച്ച് ജാസണ്‍ സഞ്ജയ് | FilmIBeat Malayalam

  മകനോട് ചോദിച്ചപ്പോള്‍ അതെ എന്ന മറുപടിയാണ് വിജയും നല്‍കിയത്. തുടര്‍ന്ന് സംഗീതയുടെ മാതാപിതാക്കളെ കാണാന്‍ വിജയുടെ അച്ഛനും അമ്മയും ലണ്ടനിലേക്ക് പോയി. അന്ന് സംഗീതയുടെ മാതാപിതാക്കളും സമ്മതിച്ചതോടെ ഇവരുടെ വിവാഹം നടന്നു. 1995 ആഗസ്റ്റ് 25നാണ് വിജയും സംഗീതയും വിവാഹിതരായത്. ഹിന്ദു ആചാര പ്രകാരമുളള വിവാഹമാണ് ഇവരുടേതായി നടന്നത്. പിന്നാലെ സിനിമാ സുഹൃത്തുക്കള്‍ക്കായി ചെന്നെെയില്‍ റിസപ്ഷനും സംഘടിപ്പിച്ചു.

  Read more about: vijay വിജയ്
  English summary
  Vijay And Sangeetha Sornalingam's Love Story Goes Viral On Thalapathy 47th Birthday
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X