twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തന്റെ സെറ്റില്‍ മൊബൈല്‍ ഉപയോഗിക്കരുത്, കര്‍ശന നിര്‍ദ്ദേശവുമായി വിജയ്! പിന്നില്‍ വലിയൊരു കാരണവുമുണ്ട്

    By Ambili
    |

    ഇളയദളപതി വിജയ് തമിഴ് സിനിമകളിലാണ് അഭിനയിക്കുന്നതെങ്കിലും മലയാളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള അന്യഭാഷ താരങ്ങളില്‍ ഒരാളാണ് വിജയ്. തമിഴ്‌നാട്ടില്‍ റിലീസ് ചെയ്യുന്ന സിനിമയാണെങ്കിലും കേരളത്തിലും വന്‍ ആഘോഷത്തോടെയാണ് ആരാധകര്‍ വിജയിയുടെ സിനിമയെ സ്വീകരിക്കാറുള്ളത്.

    വിജയ്ക്ക് കീർത്തി നൽകിയ ഛായാചിത്രം എവിടെ; സർപ്രൈസ് പൊട്ടിച്ച് പാർത്ഥിപൻ!വിജയ്ക്ക് കീർത്തി നൽകിയ ഛായാചിത്രം എവിടെ; സർപ്രൈസ് പൊട്ടിച്ച് പാർത്ഥിപൻ!

    മേര്‍സല്‍ എന്ന സിനിമയ്ക്ക് ശേഷം വിജയ് നായകനാവുന്ന സിനിമയാണ് ദളപതി 62. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കായി വിജയ് കര്‍ശന താക്കീത് ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷൂട്ടിംഗ് നടക്കുന്ന സെറ്റില്‍ ആരും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നാണ് താരം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

    vijay

    ഓരോ സിനിമയുടെയും ചിത്രീകരണത്തിനിടെയുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പുറത്ത് വരുന്നത് തടയുന്നതിന് വേണ്ടിയാണ് വിജയ് ഇത്തരത്തിലൊരു നീക്കം നടത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എആര്‍ മുരുകദാസ് സംവിധാനം ചെയ്യുന്ന ദളപതി 62 ദീപാവലിയ്ക്ക് റിലീസിനെത്തിക്കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.

    2018 ലെ ആ അംഗീകാരം രാജാവിന്റെ മകന്‍ തന്നെ സ്വന്തമാക്കി! സ്ട്രീറ്റ് ലൈറ്റ്‌സ് എവിടെ?2018 ലെ ആ അംഗീകാരം രാജാവിന്റെ മകന്‍ തന്നെ സ്വന്തമാക്കി! സ്ട്രീറ്റ് ലൈറ്റ്‌സ് എവിടെ?

    കീര്‍ത്തി സുരേഷാണ് സിനിമയില്‍ വിജയിയുടെ നായികയായി അഭിനയിക്കുന്നത്. ഇതുവരെ ചെയ്തിരുന്നതില്‍ നിന്നും വളരെ വ്യത്യസ്തമായൊരു ഗെറ്റപ്പിലായിരിക്കും സിനിമയില്‍ വിജയ് അഭിനയിക്കുന്നതൊന്നാണ് പറയുന്നത്. മുടിയും താടിയുമെല്ലാം അതിന് വേണ്ടി പല പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്നുമാണ് അറിയുന്നത്.

    ന്യൂജനറേഷനെന്ന് മനസറിഞ്ഞ് വിളിക്കാം! ആദ്യ സിനിമ തന്നെ ഹിറ്റാക്കിയ മലയാളത്തിലെ സംവിധായകര്‍ ഇവരാണ്..!!ന്യൂജനറേഷനെന്ന് മനസറിഞ്ഞ് വിളിക്കാം! ആദ്യ സിനിമ തന്നെ ഹിറ്റാക്കിയ മലയാളത്തിലെ സംവിധായകര്‍ ഇവരാണ്..!!

    പ്രിയ വാര്യരും ബാബു ആന്റണിയും തമ്മില്‍ എന്ത് ബന്ധം? പ്രിയ ഹിറ്റായതോടെ അക്കിടി പറ്റിയതിങ്ങനെ...പ്രിയ വാര്യരും ബാബു ആന്റണിയും തമ്മില്‍ എന്ത് ബന്ധം? പ്രിയ ഹിറ്റായതോടെ അക്കിടി പറ്റിയതിങ്ങനെ...

    English summary
    Vijay bans mobile phones on Thalapathy 62 film sets!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X