twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആ വിവാദം ഇനിയെന്തിന്? വിജയ്‌യുടെ ജാതിയും മതവും ഏതാണെന്ന് വ്യക്തമാക്കി അച്ഛന്‍ ചന്ദ്രശേഖര്‍

    By Jince K Benny
    |

    തെരിക്ക് ശേഷം ആറ്റ്‌ലി വീണ്ടും വിജയ് ചിത്രവുമായി എത്തിയപ്പോള്‍ അതിന്റെ അലകള്‍ ബോക്‌സ് ഓഫീസില്‍ മാത്രം ഒതുങ്ങി നിന്നില്ല. മെര്‍സലില്‍ കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്ന ഡയലോഗ് ഉണ്ടെന്നുള്ളതായിരുന്നു ചിത്രത്തിനെതിരെ ബിജെപി തമിഴ്‌നാട് സംസ്ഥാന നേതൃത്വം ആരോപണവുമായി രംഗത്തെത്താന്‍ കാരണം.

    രാമലീലയും വമ്പന്‍ റിലീസുകളും തളര്‍ത്തിയില്ല, ഷെര്‍ലക് ടോംസിന് ബോക്‌സ് ഓഫീസില്‍ നേട്ടം... രാമലീലയും വമ്പന്‍ റിലീസുകളും തളര്‍ത്തിയില്ല, ഷെര്‍ലക് ടോംസിന് ബോക്‌സ് ഓഫീസില്‍ നേട്ടം...

    മാസ് മാത്രമല്ല ക്ലാസും വഴങ്ങുന്ന സംവിധായകന്‍... ഐവി ശശിയുടെ പുരസ്‌കാര നേട്ടങ്ങള്‍! മാസ് മാത്രമല്ല ക്ലാസും വഴങ്ങുന്ന സംവിധായകന്‍... ഐവി ശശിയുടെ പുരസ്‌കാര നേട്ടങ്ങള്‍!

    വിവാദങ്ങള്‍ കേവലം സിനിമ ഡയലോഗില്‍ മാത്രം ഒതുങ്ങി നിന്നില്ല. ജിഎസ്ടി, ഡിജിറ്റല്‍ ഇന്ത്യ എന്നിവയെ വിമര്‍ശിച്ച വിജയ് ഒരു ക്രിസ്ത്യാനിയാണെന്നും അതുകൊണ്ട് ഇവയെ വിമര്‍ശിക്കുന്ന സിനിമയില്‍ അഭിനയിക്കുന്നതെന്നും വരെ അവര്‍ ആരോപിച്ചു. വിജയ്‌യുടെ ജാതിയും മതവും തിരഞ്ഞ് കണ്ടെത്തിയ ബിജെപിക്കാര്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ പിതാവും സംവിധായകനുമായ എസ്എ ചന്ദ്രശേഖര്‍.

    ജോസഫ് വിജയ്

    ജോസഫ് വിജയ്

    രാഷ്ട്രീയക്കാരുടെ ഉദാരമായ ചിന്താഗതി നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അടിസ്ഥാന ബുദ്ധിപോലുമില്ല. അതെ, സ്‌കൂള്‍ രേഖകള്‍ പ്രകാരം തന്റെ മകന്‍ പേര് ജോസഫ് വിജയ് എന്നാണെന്നും എസ്എ ചന്ദ്രശേഖര്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വിജയ്‌യുടെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് ഉയര്‍ത്തിക്കാട്ടിയായിരുന്നു അദ്ദേഹം ക്രിസ്ത്യാനിയാണന്ന് അവര്‍ ആരോപിച്ചത്.

    ആര്‍ക്കാണ് പ്രശ്‌നം

    ആര്‍ക്കാണ് പ്രശ്‌നം

    സ്‌കൂള്‍ രേഖകള്‍ പ്രകാരം ക്രിസ്ത്യാനിയാണെങ്കിലും ജാതിയും മതവും ഇല്ലാതെയാണ് താന്‍ അവനെ വളര്‍ത്തിയത്. ഇനി ക്രിസ്ത്യാനിയാണെങ്കില്‍ കൂടി ദേശീയ നേതാക്കള്‍ക്ക് എന്താണ് പ്രശ്‌നമെന്നും ചന്ദ്രശേഖര്‍ ചോദിക്കുന്നു.

    വിജയ് നടനാണ് സാമൂഹ്യ പ്രവര്‍ത്തകനല്ല

    വിജയ് നടനാണ് സാമൂഹ്യ പ്രവര്‍ത്തകനല്ല

    വിജയ് നടനാണ്. അവന്റെ ഭാഷ സിനിമയാണ്. അവന്‍ ഒരു സാമൂഹ്യ പ്രവര്‍ത്തകനല്ല. അഴിമതി, ബലാത്സംഗ കേസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ പിടിയിലാകുമ്പോള്‍ അതൊക്കെ സിനിമയിലൂടെയും തുറന്ന് കാണിക്കും. അതിന് ഭീഷണിപ്പെടുത്താമോ എന്നു അദ്ദേഹം ചോദിക്കുന്നു.

    പരാശക്തിയുടെ പ്രസക്തി ഇന്ന്

    പരാശക്തിയുടെ പ്രസക്തി ഇന്ന്

    1952ല്‍ പുറത്തിറങ്ങിയ പരാശക്തി എന്ന സിനിമയുടെ പ്രസക്തി ഇന്നാണ്. ജാതി വ്യവസ്ഥയെ ചോദ്യം ചെയ്യുന്ന ആ ചിത്രം ഈ കാലഘട്ടത്തിലാണ് പുറത്തിറങ്ങേണ്ടിയിരുന്നതെന്നും എസ്എ ചന്ദ്രശേഖര്‍ അഭിമുഖത്തില്‍ പറഞ്ഞു.

    വിജയ്‌യുടെ രാഷ്ട്രീയ പ്രവേശം

    വിജയ്‌യുടെ രാഷ്ട്രീയ പ്രവേശം

    വിജയ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുന്നോടിയാണ് ബിജെപിക്ക് എതിരായ ഈ നീക്കത്തിന് പിന്നിലെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍ വിജയ് രാഷ്ട്രീയ പ്രവേശത്തേക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലെന്നു അദ്ദേഹത്തിന് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ഉടമ്പടി ഒന്നുമില്ലെന്നും ചന്ദ്രശേഖര്‍ വ്യക്തമാക്കി.

    രംഗങ്ങള്‍ കട്ട് ചെയ്യണം

    രംഗങ്ങള്‍ കട്ട് ചെയ്യണം

    കേന്ദ്ര സര്‍ക്കാര്‍ നയങ്ങളായ ജിഎസ്ടി, ഡിജിറ്റല്‍ ഇന്ത്യ എന്നിവയെ പരിഹസിക്കുന്ന രംഗങ്ങള്‍ മെര്‍സലില്‍ നിന്നും നീക്കം ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. കട്ട് ചെയ്യാമെന്ന് ആദ്യം നിര്‍മാത്തകള്‍ സമ്മതം മൂളിയെങ്കിലും പിന്നീട് റിസെന്‍സറിംഗിന് തയാറല്ലെന്ന് അവര്‍ അറിയിച്ചു.

    വമ്പന്‍ ഹിറ്റിലേക്ക്

    വമ്പന്‍ ഹിറ്റിലേക്ക്

    ഒരു വശത്ത് വിവാദങ്ങള്‍ കത്തിപ്പടരുമ്പോള്‍ മെര്‍സല്‍ വമ്പന്‍ ഹിറ്റിലേക്ക് കുതിക്കുകയാണ്. മൂന്ന് ദിവസം കൊണ്ട് 100 കോടിയാണ് ചിത്രം കളക്ഷന്‍ നേടിയിരിക്കുന്നത്. ലോകവ്യപകമായി 3300 തിയറ്ററുകളിലാണ് ദീപീവലി ദിനത്തില്‍ മെര്‍സല്‍ തിയറ്ററിലെത്തിയത്.

    English summary
    SA Chandrasekhar opens about Vijay's cast remark.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X