twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഹന്‍സികയെയും വിജയ് യെയും കണ്ടു പഠിയ്ക്കൂ

    By Aswathi
    |

    സാമൂഹ്യ സേവനങ്ങള്‍ക്ക് തമിഴ് താരങ്ങളെ മലയാളമുള്‍പ്പടെയുള്ള മറ്റ് സിനിമാ ഇന്റസ്ട്രികളിലുള്ള താരങ്ങള്‍ മാതൃകയാക്കേണ്ടതുണ്ട്. രജനികാന്ത്, വിജയ്, വിക്രം, ഹന്‍സിക, ശ്രുതി ഹസന്‍ തുടങ്ങിയ പേരുകള്‍ ഇക്കൂട്ടത്തില്‍ മുന്നിലാണ്. ഇപ്പോള്‍ നേപ്പാളിലുണ്ടായ ഭൂചലനത്തില്‍ കഷ്ടതകള്‍ അനുഭവിയ്ക്കുന്നവര്‍ക്കും ഇവരില്‍ ചിലരുടെ കൈത്താങ്ങുകള്‍ എത്തിയിരിക്കുകയാണ്.

    തമിഴനാട്ടിലുള്ള എല്ലാ വിജയ് ഫാന്‍സിനെയും സംഘടിപ്പിച്ച് താരത്തിന്റെ ആരാധകര്‍ നേപ്പാളിനെ സഹായിക്കാന്‍ ഒരു ക്ലബ്ബ് രൂപീകരിച്ചിരിക്കുകയാണ്. വിജയ് മക്കള്‍ ഇയക്കം എന്ന് പേരിട്ടിരിയ്ക്കുന്ന ക്ലബ്ബ് ഇതിനോടകം മരുന്നിനും തുണിക്കുമൊക്കെയായി പത്ത് ലക്ഷം രൂപ സ്വരൂപിച്ച് കഴിഞ്ഞു.

    hansika-vijay

    സംഗതി അറിഞ്ഞ വിജയ് വളരെ സന്തോഷവാനാണ്. തന്റെ പേരില്‍ ഇങ്ങനെ ഒരു സഹായം നടത്തുന്നതിന്റെ നന്ദി വിജയ് ആരാധകരെ അറിയിച്ചു. ഇപ്പോള്‍ പുലി എന്ന പുതിയ ചിത്രത്തിന്റെ തിരക്കുകളിലാണ് വിജയ്. ഷൂട്ടിങ് പൂര്‍ത്തിയാക്കി ചെന്നൈയില്‍ എത്തിയാല്‍ ഉടനെ തനിക്ക് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച തന്റെ ആരാധകരെ കാണണം എന്ന് താരം അറിയിച്ചിട്ടുണ്ട്.

    വിജയ് മാത്രമല്ല, പുലി എന്ന ചിത്രത്തിലെ മറ്റൊരു താരം കൂടെ ഇത്തരമൊരു ചാരിറ്റി നടത്തിയിട്ടുണ്ട്. മറ്റാരുമല്ല ഹന്‍സിക. ആറ് ലക്ഷം രൂപ ഹന്‍സിക നേപ്പാള്‍ ദുരിദാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയെന്നാണ് അറിയുന്നത്. നടന്‍ വിവേകാണ് ഇക്കാര്യം അറിയിച്ചത്. ഹന്‍സികയിലെ നല്ല മനസ്സിനെ പുകഴ്തിയ വിവേകിന്റെ സോഷ്യല്‍മീഡിയ പോസ്റ്റില്‍ നിന്നാണ് ഇക്കാര്യം ഹന്‍സിക ഫാന്‍സ് അറിയുന്നത് പോലും.

    English summary
    Recently, Ilayathalapathy Vijay fans from all over Tamil Nadu who are a part of his fan club named 'Vijay Makkal Iyakkam' extended their support and help towards Nepal earthquake victims. Hansika, who is known for her philanthropic activities has donated 6 lakh rupees towards the relief fund which will be used to provide food and shelter to the earthquake victims.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X