TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ആഘോഷ വരവിനൊരുങ്ങി ഇളയദളപതിയുടെ സര്‍ക്കാര്‍! പുതിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍! കാണൂ
മെര്‍സല്‍ എന്ന മെഗാഹിറ്റിന് ശേഷം വിജയുടെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് സര്‍ക്കാര്‍. പ്രഖ്യാപന വേള മുതല്‍ വലിയ പ്രതീക്ഷകളോടെയാണ് ചിത്രത്തിനു വേണ്ടി ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചതു മുതല്ക്കേ മികച്ചൊരു സിനിമയായിരിക്കും സര്‍ക്കാരന്ന് എല്ലാവരും വിലയിരുത്തിയിരുന്നു. മെര്‍സലില്‍ നിന്നും തികച്ചും വ്യത്യസ്തമായുളള ഒരു കഥാപാത്രത്തെയാണ് സര്‍ക്കാരില്‍ വിജയ് അവതരിപ്പിക്കുന്നത്.
ആ സിനിമയുടെ ഷൂട്ടിംഗ് വല്ലാത്തൊരു മാനസികാവസ്ഥായിരുന്നു ഉണ്ടാക്കിയത്! തുറന്ന് പറഞ്ഞ് നിവിന്‍ പോളി
ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്ലുക്ക് പോസ്റ്ററുകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന വിജയുടെ സര്‍ക്കാര്‍ ഈ വര്‍ഷം ദീപാവലി റിലീസിയിട്ടാകും പുറത്തിറങ്ങുക. സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കവേ ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
സര്‍ക്കാര്‍ എത്താറായി
ഇളയദളപതിയുടെ സര്‍ക്കാരിന്റെ വരവിനായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മെര്‍സല്‍ പോലെ ഒരു ഗംഭീര ചിത്രം തന്നെയായിരിക്കും സര്‍ക്കാരെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് ഇറങ്ങിയതു മുതല്ക്കുതന്നെ ആരാധകരില്‍ പ്രതീക്ഷകള്‍ വര്‍ധിച്ചിരുന്നു. ചിത്രത്തിലെ വിജയുടെ കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള മികച്ചൊരു ഫസ്റ്ലുക്കായിരുന്നു അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. സര്‍ക്കാര്‍ ഫസ്റ്റ്ലുക്ക് ഇറങ്ങിയതുമുതല്‍ വിജയ് തരംഗമായിരുന്നു സോഷ്യല്‍ മീഡിയയില്‍ എല്ലാം തന്നെ ഉണ്ടായിരുന്നത്.
ഷൂട്ടിംഗ്
ഇളയദളപതിയുടെ സര്‍ക്കാരിന്റെ ഷൂട്ടിംഗ് വിവിധ ലൊക്കേഷനുകളിലായി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ് എന്നാണറിയുന്നത്. തമിഴിലെ പ്രമുഖ ബാനറുകളിലൊന്നായ സണ്‍ പിക്ചേഴ്സാണ് ഇളയദളപതിയുടെ പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. വിജയുടെ പതിവ് സിനിമകള്‍ പോലെ ബിഗ് ബഡ്ജറ്റില്‍ തന്നെയാണ് ഈ ചിത്രവും അണിയിച്ചൊരുക്കുന്നത്. വിജയുടെ ചിത്രങ്ങളില്‍ നിന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നതെല്ലാം സര്ക്കാരിലുമുണ്ടെന്നാണ് അറിയുന്നത്.
ദീപാവലി റിലീസ്
ഇക്കൊല്ലം ദീപാവലി റിലീസായിട്ടാകും വിജയുടെ ചിത്രം തിയ്യേറ്ററുകളിലെത്തുക എന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. തുപ്പാക്കി എന്ന ചിത്രത്തിനു ശേഷം വിജയ് എആര്‍ മുരുകദോസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് സര്‍ക്കാര്‍. ഈ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രവും വന്‍വിജയമാകുമെന്ന പ്രതീക്ഷയാണ് എല്ലാവര്‍ക്കുമുളളത്.
വമ്പന്‍ താരനിര
വമ്പന്‍ താരനിരയാണ് വിജയുടെ സര്‍ക്കാരില്‍ അണിനിരക്കുന്നത്. കീര്‍ത്തി സുരേഷ് നായികയായി എത്തുന്ന ചിത്രത്തില്‍ വരലക്ഷ്മി ശരത്കുമാറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജനങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയിലേക്ക് തിരികെയെത്തുന്ന ഒരു എന്‍ആര്‍ ഐ കഥാപാത്രമായാണ് ചിത്രത്തില്‍ വിജയ് എത്തുന്നതെന്നാണ് അറിയുന്നത്.
ലൊക്കേഷന്‍ ചിത്രങ്ങള്‍
സര്‍ക്കാരിന്റെ ഷൂട്ടിംഗ് പുരോഗമിക്കവേ ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സിന്റെ ട്വിറ്റര്‍ പേജിലാണ് ലൊക്കേഷന്‍ ചിത്രങ്ങള്‍ ഇറങ്ങിയിരിക്കുന്നത്. വിജയും എഎര്‍ മുരുകദോസും ഉള്‍പ്പെടുന്ന ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. നിരവധി ഷെയറുകളാണ് സര്‍ക്കാരിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.
|
സണ്‍ പിക്ചേഴ്സിന്റെ ട്വീറ്റ്
സണ്‍ പിക്ചേഴ്സിന്റെ ട്വീറ്റ്
|
കാണൂ
കാണൂ
|
ട്വീറ്റ് കാണൂ
ട്വീറ്റ് കാണൂ
|
ലൊക്കേഷന്‍ ചിത്രം കാണൂ
ലൊക്കേഷന്‍ ചിത്രം കാണൂ
സിനിമയില്‍ അങ്ങനെ ചെയ്താല്‍ വളരെ ബോറായിട്ടേ മറ്റുളളവര്‍ക്ക് തോന്നൂ! തുറന്നു പറഞ്ഞ് മഡോണ
ഡെറിക്കിന്റെ ജൈത്രയാത്ര തുടരുന്നു! 72ാം ദിനത്തില്‍ ഹൗസ്ഫുള് ഷോയുമായി അബ്രഹാമിന്റെ സന്തതികള്‍!