twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മുഖ്യമന്ത്രി ആയാല്‍ ആദ്യം ചെയ്യുന്നത് ! സര്‍ക്കാര്‍ ഓഡിയോ ലോഞ്ചില്‍ ദളപതിയുടെ മാസ് മറുപടി ഇങ്ങനെ

    By Midhun Raj
    |

    വിജയ് ആരാധകര്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് സര്‍ക്കാര്‍. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. മെര്‍സലിനു ശേഷമുളള ദളപതിയുടെ ചിത്രത്തിനായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. ദളപതി ചിത്രത്തിന്റെ വിശേഷങ്ങളറിയാന്‍ എല്ലാവരും വലിയ താല്‍പര്യമാണ് കാണിക്കാറുളളത്.

    രാജാവിന്റെ മകന് രണ്ടാം ഭാഗം വരണമെന്ന് അഗ്രഹിച്ചിരുന്നു! തമ്പി കണ്ണന്താനത്തെക്കുറിച്ച് മോഹന്‍ലാല്‍രാജാവിന്റെ മകന് രണ്ടാം ഭാഗം വരണമെന്ന് അഗ്രഹിച്ചിരുന്നു! തമ്പി കണ്ണന്താനത്തെക്കുറിച്ച് മോഹന്‍ലാല്‍

    സര്‍ക്കാരിന്റെ ഫസ്റ്റ്‌ലുക്കും പാട്ടുകളും നേരത്തെ ഇറങ്ങിയതു മുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. മെര്‍സലിനു ശേഷം ഏ ആര്‍ റഹ്മാന്‍ തന്നെയാണ് ഇത്തവണയും വിജയ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്. സര്‍ക്കാരിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമായിരുന്നു നടന്നിരുന്നത്. പ്രൗഢ ഗൗഭീരമായി നടന്ന ചടങ്ങില്‍ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം തമിഴ് സിനിമാ ലോകത്തെ പ്രമുഖരും പങ്കെടുത്തിരുന്നു. ഓഡിയോ ലോഞ്ച് ചടങ്ങില്‍ വിജയ് നടത്തിയ പ്രസംഗം ശ്രദ്ധേയമായിരുന്നു.

    സര്‍ക്കാര്‍ ഓഡിയോ ലോഞ്ച്

    സര്‍ക്കാര്‍ ഓഡിയോ ലോഞ്ച്

    ചെന്നൈയില്‍ നടന്ന ഓഡിയോ ലോഞ്ചില്‍ വിജയുടെ ആയിരക്കണക്കിന് ആരാധകരും പങ്കെടുക്കാനെത്തിയിരുന്നു. ദളപതിയുടെ 62ാമത്തെ സിനിമയായിട്ടാണ് സര്‍ക്കാര്‍ റിലീസിനെത്തുന്നത്. എആര്‍ മുരുകദോസ് വിജയ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ മൂന്നാമത്തെ ചിത്രം കൂടിയാണ് സര്‍ക്കാര്‍. ഈ കൂട്ടുകെട്ടില്‍ മുന്‍പ് പുറത്തിറങ്ങിയ തുപ്പാക്കി,കത്തി തുടങ്ങിയ സിനിമകള്‍ തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. വിജയ്,എ ആര്‍ മുരുകദോസ്, കീര്‍ത്തി സുരേഷ്,വരലക്ഷ്മി ശരത്കുമാര്‍ ,എആര്‍ റഹ്മാന്‍ തുടങ്ങിയവര്‍ തന്നെയായിരുന്നു ഓഡിയോ ലോഞ്ച് ചടങ്ങില്‍ കൂടുതല്‍ തിളങ്ങിനിന്നിരുന്നത്.

    വിജയ് പറഞ്ഞത്

    വിജയ് പറഞ്ഞത്‌

    ഓഡിയോ ലോഞ്ച് ചടങ്ങിനിടെ വിജയ് നടത്തിയൊരു പ്രസംഗം ഏറെ ശ്രദ്ധേയമായി മാറിയിരുന്നു. സര്‍ക്കാരിന്റെ അണിയറ പ്രവര്‍ത്തകരെ പ്രത്യേകം പ്രശംസിച്ചും എആര്‍ റഹ്മാനെ പ്രേത്യകം പേരെടുത്ത് പറഞ്ഞുമാണ് വിജയ് തുടങ്ങിയത്. റഹ്മാന്‍ ഈ സിനിമയില്‍ പങ്കാളിയായതോടെ സര്‍ക്കാരിന് ഓസ്‌ക്കര്‍ ലഭിച്ച പോലെയാണെന്ന് വിജയ് പറഞ്ഞിരുന്നു. സാധാരണ തിരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷമായിരിക്കും സര്‍ക്കാര്‍ രൂപീകരിക്കുക, എന്നാല്‍ ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിച്ച ശേഷം തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ പോകുന്നു. ഇതിന് പിന്നാലെ താന്‍ പറഞ്ഞത് സിനിമയെ ക്കുറിച്ച് മാത്രമാണെന്ന് വിജയ് പറഞ്ഞിരുന്നു.

    മുഖ്യമന്ത്രി ആയാല്‍ ആദ്യം ചെയ്യുന്നത്‌

    മുഖ്യമന്ത്രി ആയാല്‍ ആദ്യം ചെയ്യുന്നത്‌

    ഈ സിനിമയില്‍ മുഖ്യമന്ത്രി ആയിട്ടാണോ അഭിനയിച്ചതെന്ന ചോദ്യത്തിനും വിജയുടെ മറുപടി വന്നിരുന്നു. മുഖ്യമന്ത്രി ആയിട്ടല്ല താന്‍ ചിത്രത്തില്‍ എത്തുന്നത് എന്നായിരുന്നു വിജയ് പറഞ്ഞത്. മുഖ്യമന്ത്രി ആയാല്‍ മാറ്റണം എന്നു വിചാരിക്കുന്ന വിഷയം ഏതാണെന്ന് ഒരാള്‍ ചോദിച്ചപ്പോള്‍ അഴിമതി എന്നായിരുന്നു വിജയ് മറുപടി പറഞ്ഞത്. വൈറസ് പോലെ അത് പടര്‍ന്നു പോയിരിക്കുന്നുവെന്നും മാറ്റുക അത്ര എളുപ്പമല്ലെന്നും വിജയ് പറഞ്ഞു.

    പാട്ടുകള്‍

    പാട്ടുകള്‍

    അഞ്ച് പാട്ടുകളാണ് വിജയുടെ സര്‍ക്കാരിനു വേണ്ടി എആര്‍ റഹ്മാന്‍ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ആദ്യ രണ്ടു പാട്ടുകള്‍ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ഓഡിയോ ലോഞ്ചിനു ശേഷം സര്‍ക്കാരിലെ മുഴുവന്‍ ഗാനങ്ങളും യൂടൂബില്‍ റിലീസ് ചെയ്തിരുന്നു. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഗാനങ്ങള്‍ക്കെല്ലാം മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളില്‍ നിന്നും ലഭിക്കുന്നത്.

    ദീപാവലി റിലീസ്

    ദീപാവലി റിലീസ്

    ദീപാവലിക്കാണ് വിജയുടെ സര്‍ക്കാര്‍ പ്രദര്‍ശനത്തിനെത്തുന്നത്. ദളപതിയുടെ മുന്‍ ചിത്രം മെര്‍സലും ഇതേപോലെ കഴിഞ്ഞ വര്‍ഷം ദീപാവലി ദിനത്തിലായിരുന്നു പുറത്തിറങ്ങിയിരുന്നത്. വമ്പന്‍ റിലീസായിട്ടാകും വിജയുടെ പുതിയ ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുക. ആരാധകരെയും സിനിമാ പ്രേമികളെയും ഒരേ പോലെ തൃപ്തിപ്പെടുത്തുന്ന ചിത്രമായിരിക്കും സര്‍ക്കാരെന്നാണ് അറിയുന്നത്. ചിത്രത്തിന്റെ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

    വീഡിയോ കാണൂ

    വീഡിയോ കാണൂ

    ഫഹദിന്റെ വരത്തന്‍ പൊളിയാണ്! മള്‍ട്ടിപ്ലക്‌സുകളില്‍ റെക്കാര്‍ഡ് കളക്ഷനുമായി ചിത്രത്തിന്റെ കുതിപ്പ്!ഫഹദിന്റെ വരത്തന്‍ പൊളിയാണ്! മള്‍ട്ടിപ്ലക്‌സുകളില്‍ റെക്കാര്‍ഡ് കളക്ഷനുമായി ചിത്രത്തിന്റെ കുതിപ്പ്!

    എന്നെ രാജാവിന്റെ മകന്‍ എന്ന് ആദ്യം വിളിച്ചയാള്‍! തമ്പി കണ്ണന്താനത്തെക്കുറിച്ച് മോഹന്‍ലാല്‍എന്നെ രാജാവിന്റെ മകന്‍ എന്ന് ആദ്യം വിളിച്ചയാള്‍! തമ്പി കണ്ണന്താനത്തെക്കുറിച്ച് മോഹന്‍ലാല്‍

    English summary
    vijay's speech in sarkar movie audio launch
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X