twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമകള്‍ പരാജയപ്പെടുന്നു, നിര്‍മാതാക്കളെ കിട്ടാനില്ല; വിക്രം പ്രതിഫലം കുറച്ചു

    By Aswini
    |

    കരിയറില്‍ ഏറ്റവും വലിയ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍ ചിയാന്‍ വിക്രം. ഐ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം റിലീസ് ചെയ്ത, ഏറെ പ്രതീക്ഷയോടെ പുറത്തിറങ്ങിയ പത്ത് എന്‍ട്രതുക്കുള്ളെ എന്ന ചിത്രം പരാജയപ്പെട്ടതോടെ നിര്‍മാതാക്കള്‍ വിക്രം ചിത്രത്തില്‍ നിന്നും പിന്മാറാന്‍ ഒരുങ്ങുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു.

    ഒരുങ്ങുന്നു എന്ന് മാത്രമല്ല, നിര്‍മാതാവ് പിന്മാറിയതിനെ തുടര്‍ന്ന് മര്‍മ മനിതന്‍ എന്ന പുതിയ വിക്രം ചിത്രം ഉപേക്ഷിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണത്രെ വിക്രം തന്റെ പ്രതിഫലം കുറച്ചത്.

    <strong>Read More: വിക്രമിനെ നായകനാക്കി പുതിയ ചിത്രം ഇല്ലെന്ന് നിര്‍മ്മാതാക്കള്‍!!</strong>Read More: വിക്രമിനെ നായകനാക്കി പുതിയ ചിത്രം ഇല്ലെന്ന് നിര്‍മ്മാതാക്കള്‍!!

    10 എന്‍ട്രതുക്കുള്ളെയുടെ പരാജയം

    സിനിമകള്‍ പരാജയപ്പെടുന്നു, നിര്‍മാതാക്കളെ കിട്ടാനില്ല; വിക്രം പ്രതിഫലം കുറച്ചു

    ഐ എന്ന ചിത്രത്തിന് ശേഷം വരുന്ന വിക്രം ചിത്രം എന്ന നിലയില്‍ പത്ത് എന്‍ട്രതുക്കുള്ളെയില്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. ആ പ്രതീക്ഷ തെറ്റിയതാണ് സിനിമ പരാജയപ്പെടാന്‍ കാരണം.

    സിനിമ അത്ര തല്ലിപ്പൊളിയോ

    സിനിമകള്‍ പരാജയപ്പെടുന്നു, നിര്‍മാതാക്കളെ കിട്ടാനില്ല; വിക്രം പ്രതിഫലം കുറച്ചു

    തമിഴില്‍ ഇറങ്ങുന്ന മറ്റ് ഡപ്പാകൂത്ത് ചിത്രങ്ങളെ അപേക്ഷിച്ച് ഒരു തവണ കണ്ടിരിക്കാനുള്ള മികവൊക്കെ പത്ത് എന്‍ട്രതുക്കുള്ളെ എന്ന ചിത്രത്തിനുണ്ട്. തമാശയും റൊമാന്‍സും സംഘട്ടനവുമൊക്കെയുള്ള ചിത്രം. സമാന്തയുടെ ഡബിള്‍ റോളും അഭിനയും പ്രശംസ അര്‍ഹിക്കുന്നു.

    ബോക്‌സോഫീസ് പരാജയം

    സിനിമകള്‍ പരാജയപ്പെടുന്നു, നിര്‍മാതാക്കളെ കിട്ടാനില്ല; വിക്രം പ്രതിഫലം കുറച്ചു

    നയന്‍താരയും വിജയ് സേതുപതിയും താരജോഡികളായെത്തിയ നാനും റൗഡി താന്‍ എന്ന ചിത്രത്തിനൊപ്പമാണ് പത്ത് എന്‍ട്രതുക്കുള്ളെയും റിലീസായത്. റൗഡി ബോക്‌സോഫീസില്‍ മികച്ച പ്രകടനം നടത്തിയപ്പോള്‍ പത്ത് എന്‍ട്രതുക്കുള്ളെ പരാജയപ്പെട്ടു.

    വിക്രമിന്റെ കഷ്ടകാലം

    സിനിമകള്‍ പരാജയപ്പെടുന്നു, നിര്‍മാതാക്കളെ കിട്ടാനില്ല; വിക്രം പ്രതിഫലം കുറച്ചു

    പത്ത് എന്‍ട്രതുക്കുള്ളെയുടെ പരാജയം നിര്‍മാതാവിനും സംവിധാനും അപ്പുറം ഇപ്പോള്‍ ഏറ്റവും തിരിച്ചടിയായത് വിക്രമിനാണ്. ഏറ്റെടുത്ത സിനിമകള്‍ക്ക് നിര്‍മാതാക്കളെ കിട്ടാനില്ലാതെ ഉപേക്ഷിക്കേണ്ടി വരുന്നു

    മര്‍മ മനിതന്റെ കാര്യം

    സിനിമകള്‍ പരാജയപ്പെടുന്നു, നിര്‍മാതാക്കളെ കിട്ടാനില്ല; വിക്രം പ്രതിഫലം കുറച്ചു

    വിക്രമിനെ നായകനാക്കി ഒരു ബിഗ് ബജറ്റ് ചിത്രമായിട്ടാണ് മര്‍മ മനിതന്‍ പ്ലാന്‍ ചെയ്തത്. എന്നാല്‍ പത്ത് എന്‍ട്രതുക്കുള്ളെ പരാജയപ്പെട്ടതോടെ നിര്‍മാതാവ് അയന്‍ഗരന്‍ ചിത്രത്തിന്റെ ബജറ്റ് കുറയ്ക്കാന്‍ സംവിധായകനോട് ആവശ്യപ്പെട്ടു. അതിന് സംവിധായകന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ചിത്രം ഉപേക്ഷിച്ചത്.

    ഐ എന്ന ചിത്രം

    സിനിമകള്‍ പരാജയപ്പെടുന്നു, നിര്‍മാതാക്കളെ കിട്ടാനില്ല; വിക്രം പ്രതിഫലം കുറച്ചു

    ഇന്ത്യന്‍ സിനിമ കണ്ടതില്‍ വച്ചു തന്നെ ഏറ്റവും മികച്ച ചിത്രമാണ് വിക്രമിന്റെ ഐ. ചിത്രത്തില്‍ പാട്ട് രംഗത്ത് മാത്രമെത്തുന്ന ആ ഭീകര ജീവി ലുക്ക് ഉള്‍പ്പടെ കൂനനായും മോഡലായും ബോഡി ബില്‍ഡറായും നാല് ഗെറ്റപ്പില്‍ വിക്രം എത്തുന്നു. നടന്റെ കഠിന പ്രയത്‌നം ആ ചിത്രത്തില്‍ പ്രേക്ഷകര്‍ അറിഞ്ഞിട്ടുണ്ട്.

    ഐ വിജയിച്ചോ

    സിനിമകള്‍ പരാജയപ്പെടുന്നു, നിര്‍മാതാക്കളെ കിട്ടാനില്ല; വിക്രം പ്രതിഫലം കുറച്ചു

    ബ്രഹ്മാണ്ഡ ചിത്രമെന്നൊക്കെ പറഞ്ഞപ്പോള്‍ ആദ്യത്തെ ഒന്ന് രണ്ടാഴ്ച, കൂടിപ്പോയാല്‍ ഒരു മാസം ചിത്രം തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചത്ര വലിയ റീച്ച് സിനിമയ്ക്ക് ലഭിച്ചിട്ടില്ല. ലഭിച്ചെങ്കില്‍ തന്നെ അത് വിക്രമിന്റെ കഠിന പ്രയത്‌നത്തിന് അടുത്തുപോലും എത്തിയിട്ടുമില്ല.

    വിക്രം എന്ന നടന്‍

    സിനിമകള്‍ പരാജയപ്പെടുന്നു, നിര്‍മാതാക്കളെ കിട്ടാനില്ല; വിക്രം പ്രതിഫലം കുറച്ചു

    ജോലിയില്‍ ഇത്രയേറെ ആത്മാര്‍ത്ഥത കാണിത്തുന്ന മറ്റൊരു നടന്‍ സിനിമാ ഇന്റസ്ട്രിയില്‍ ഉണ്ടോ എന്ന് സംശയം. അനന്യനും ഐ യും പിതാമഹനും മാത്രം മതി വിക്രം എന്ന അഭിനേതാവിന്റെ കഴിവ് അളക്കാന്‍.

    വിക്രമിന്റെ പരാജയം

    സിനിമകള്‍ പരാജയപ്പെടുന്നു, നിര്‍മാതാക്കളെ കിട്ടാനില്ല; വിക്രം പ്രതിഫലം കുറച്ചു

    മറ്റ് തമിഴ് താരങ്ങളെ അപേക്ഷിച്ച് ആരാധകര്‍ വിക്രമിന് വളരെ കുറവാണ്. അത് തന്നെയാണ് നടന്റെ പരാജയവും. വിജയ് യുടെയും അജിത്തിന്റെയും തല്ലിപ്പൊളി പടങ്ങള്‍ക്ക് പാലഭിഷേകം നടത്തുന്ന ആരാധകര്‍ മനപൂര്‍വ്വം കണ്ടില്ലെന്ന് നടിക്കുകയാണ് വിക്രമിനെ. അല്ലായിരുന്നെങ്കില്‍ ഐ നൂറ് ദിവസത്തില്‍ കൂടുതല്‍ തിയേറ്ററില്‍ ഓടിയേനെ. പുലിയും എന്നെ അറിന്താവും വിജയിച്ച ബോക്‌സോഫീസില്‍ 10 എന്‍ട്രതുക്കുള്ളെയ്ക്കും എളുപ്പം വിജയിക്കാമായിരുന്നു.

    വിക്രം അഭിമാനം

    സിനിമകള്‍ പരാജയപ്പെടുന്നു, നിര്‍മാതാക്കളെ കിട്ടാനില്ല; വിക്രം പ്രതിഫലം കുറച്ചു

    തമിഴ് സിനിമയെ സംബന്ധിച്ച് വിക്രമിനെ പോലൊരു നടന്‍ ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനമാണെന്ന് നിസംശയം പറയാം. ദൈവത്തിരുമകളും രാവണനും പിതാമാഹനും അന്യനും വിക്രമിന്റെ കരിയറിലെ മികച്ച കുറേ ചിത്രങ്ങളില്‍ ചിലത്. കമല്‍ ഹസന്‍ കഴിഞ്ഞാല്‍ അഭിനയത്തില്‍ സാഹസികത നടത്തുന്ന ഏക നടന്‍ വിക്രമാണ്. രണ്ട് തവണ സംസ്ഥാന പുരസ്‌കാരവും ഒരു തവണ ദേശീയ പുര്‌സാകരവും വിക്രം നേടിയിട്ടുണ്ട്.

    English summary
    Vikram’s tentatively titled Marma Manidhan with director Anand Shankar has been dropped according to reliable sources.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X