twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തോക്കെടുത്ത് വിക്രം വേദയുടെ ബോക്‌സ് ഓഫീസ് യുദ്ധം!!! ബാഹുബലിയുടെ റെക്കോര്‍ഡ് തകരും???

    By Karthi
    |

    ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ തെന്നിന്ത്യന്‍ സിനിമകള്‍ വ്യക്തമായ മേല്‍ക്കൈ നേടിയ വര്‍ഷമാണിത്. ബാഹുബലി എന്ന ഇതിഹാസ ചിത്രം ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നേടിയത് പകരം വയ്ക്കാനില്ലാത്ത വിജയമാണ്. ഇന്ത്യക്ക് പുറത്തും ബാഹുബലിക്ക് ഇതേ നേട്ടം ആവര്‍ത്തിക്കാനായി. എന്നാല്‍ ബാഹുബലി നേട്ടങ്ങള്‍ക്ക് വെല്ലുവിളിയുമായി ഒരു തെന്നിന്ത്യന്‍ ചിത്രം കൂടെ ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിക്കുകയാണ്.

    വിംബിള്‍ഡണ്‍ ഗാലറില്‍ തെന്നിന്ത്യന്‍ നായിക!!! താരത്തിന്റെ മാറിടം കാണുന്ന ചിത്രങ്ങള്‍ വൈറലാകുന്നു?വിംബിള്‍ഡണ്‍ ഗാലറില്‍ തെന്നിന്ത്യന്‍ നായിക!!! താരത്തിന്റെ മാറിടം കാണുന്ന ചിത്രങ്ങള്‍ വൈറലാകുന്നു?

    യുഎസ് ബോക്‌സ് ഓഫീസില്‍ ഹോളിവുഡ് ചിത്രങ്ങളെപ്പോലും പിന്തള്ളിയ ബാഹുബലി ദ കണ്‍ക്ലൂഷന് വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ് തമിഴ് ചിത്രം വിക്രം വേദ. ബാഹുബലിയുടെ റെക്കോര്‍ഡുകള്‍ വിക്രം വേദയ്ക്ക് മുന്നില്‍ തകരുമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.

    മാധവനും വിജയ് സേതുപതിയും

    മാധവനും വിജയ് സേതുപതിയും

    മാധവനും വിജയ് സേതുപതിയും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് വിക്രം വേദ. വിക്രം എന്ന പോലീസ് ഓഫീസറായി മാധവനും വേദ എന്ന ഗ്യാങ്സ്റ്ററായി വിജയ് സേതുപതിയും നിറഞ്ഞാടുകയായിരുന്നു. ഇരുവരും തമ്മിലുള്ള കെമിസ്ട്രി തന്നെയാണ് ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണം.

    ബാഹുബലിക്ക് തൊട്ടുപിന്നില്‍

    ബാഹുബലിക്ക് തൊട്ടുപിന്നില്‍

    അമേരിക്കന്‍ ബോക്‌സ് ഓഫീസില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ ബാഹുബലി 2 ന് തൊട്ടുപിന്നില്‍ എത്തിയിരിക്കുകയാണ് വിക്രം വേദ. 2.35 കോടി രൂപയാണ് അമേരിക്കയില്‍ നിന്നും വിക്രം വേദ നേടിയത്യ. ഈ മുന്നേറ്റം തുടര്‍ന്നാല്‍ ബാഹുബലിയുടെ കളക്ഷനെ ചിത്രം പിന്നിടുമെന്നാണ് പ്രതീക്ഷ.

    സൂപ്പര്‍ താരങ്ങളെ മറികടന്നു

    സൂപ്പര്‍ താരങ്ങളെ മറികടന്നു

    തമിഴില്‍ ഈ വര്‍ഷം ഇറങ്ങിയ സൂപ്പര്‍ താര ചിത്രങ്ങളെയാണ് വിക്രം വേദ മറികടന്നിരിക്കുന്നത്. യുഎസ് ബോക്‌സ് ഓഫീസില്‍ ഈ വര്‍ഷം ഏറ്റവും അധികം കളക്ഷന്‍ നേടിയ തമിഴ് ചിത്രം എന്ന റെക്കോര്‍ഡ് ഇതിനകം ചിത്രം സ്വന്തമാക്കി. വിജയ്, സൂര്യ ചിത്രങ്ങളെയാണ് വിക്രം വേദ മറികടന്നത്.

    നാല് ദിവസത്തെ നേട്ടം

    നാല് ദിവസത്തെ നേട്ടം

    റിലീസ് ചെയ്ത് ആദ്യ നാല് ദിവസത്തിനുള്ളില്‍ 17 കോടി രൂപയാണ് വിക്രം വേദ നേടിയത്. ബാഹുബലി 2ന് ശേഷം ഇന്ത്യയില്‍ ഏറ്റവും അധികം കളക്ഷന്‍ നേടുന്ന ചിത്രങ്ങളുടെ പട്ടികയിലേക്ക് ചിത്രം എത്തുമെന്നാണ് ചലച്ചിത്ര നിരീക്ഷകര്‍ പ്രവചിക്കുന്നത്.

    ഏഴ് വര്‍ഷത്തെ ഇടവേള

    ഏഴ് വര്‍ഷത്തെ ഇടവേള

    എഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പുഷ്‌കര്‍, ഗായത്രി എന്നീ ഇരട്ട സംവിധായകര്‍ തങ്ങളുടെ പുതിയ ചിത്രവുമായി എത്തിയത്. തങ്ങളുടെ മുന്‍കാല ചിത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു കാഴ്ചാനുഭവമായിരുന്നും വിക്രം വേദയിലൂടെ ഈ സംവിധായിക ദമ്പതികള്‍ പ്രേക്ഷന് സമ്മാനിച്ചത്. ഇവരുടെ മൂന്നാമത്തെ ചിത്രമായിരുന്നു ഇത്.

    വിജയ ഘടകം

    വിജയ ഘടകം

    സിനിമയുടെ മുറുക്കം നഷ്ടപ്പെടാതെ കൃത്യമായ ഇടവേളകളില്‍ സംഭവിക്കുന്ന സസ്‌പെന്‍സ് രംഗങ്ങളാണ് വിക്രം വേദയെ ഒരു മികച്ച ത്രില്ലര്‍ ചിത്രമാക്കി മാറ്റിയത്. തമിഴ് സിനിമയിലെ പതിവ് കാഴ്ചകളായ അനാവശ്യ രംഗങ്ങളും കഥാപാത്രങ്ങളും ഈ ചിത്രത്തില്‍ നിന്നും പൂര്‍ണമായും അകന്ന് നിന്നു എന്നതുമാണ് ചിത്രത്തിന്റെ വിജയ ഘടകങ്ങള്‍.

    പ്രതിസന്ധിയിലും തളരാതെ

    പ്രതിസന്ധിയിലും തളരാതെ

    ജിഎസ്ടി ഏര്‍പ്പെടുത്തിയതിന് പിന്നാലെ തമിഴ്‌നാട്ടില്‍ രൂപപ്പെട്ട തിയറ്റര്‍ പ്രതിസന്ധി കഴിഞ്ഞ ദിവസങ്ങളില്‍ റിലീസ് ചെയ്ത ചിത്രങ്ങളെ ബാധിക്കുമെന്ന ആശങ്ക എല്ലാവര്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍ ആശങ്കകളെ അസ്ഥാനത്താക്കിയ മുന്നേറ്റമാണ് വിക്രം വേദ കാഴ്ച്ചവെച്ചത്.

    English summary
    As per recent box-office figures, Vikram Vedha has become the highest grossing Tamil film in the US after SS Rajamouli's magnum opus Baahubali 2: The Conclusion.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X