twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിശ്വരൂപം നിരോധനത്തിന്റെ രാഷ്ട്രീയപാഠം

    By Ravi Nath
    |

    ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പരീക്ഷണ സിനിമകള്‍ക്ക് ജന്മം നല്കിയത് തമിഴ് സിനിമയാണ്, അതില്‍ കമലഹാസന്റെ പങ്ക് വളരെ വലുതുമാണ്. കമല്‍ നൂറ് കോടി രൂപ മുടക്കി വര്‍ഷങ്ങളുടെ പ്രയത്‌നത്തിലൂടെ ഒരുക്കിയ വിശ്വരൂപത്തിന് റിലീസ് പ്രഖ്യാപനം മുതലേ എതിര്‍പ്പുകള്‍ വന്നു തുടങ്ങിയിരുന്നു.

    ഡി.ടി.എച്ച് റിലീസിംഗ് ഇന്‍ഡസ്ട്രിയിലുണ്ടാക്കാവുന്ന ദൂരവ്യാപകമായ ആശങ്കകളായിരുന്നു ആദ്യം എതിര്‍പ്പുകളുമായി വന്ന വരെ
    നയിച്ചതെങ്കില്‍ തീവ്രമുസ്‌ളീം സംഘടനകളും ആളുകളുമാണ് പുതിയ വിരോധികള്‍. ലോകം മുഴുവന്‍ 2000 ത്തോളം സെന്ററുകളില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ച ചിത്രം ഇപ്പോള്‍ ത്രിശങ്കു സ്വര്‍ഗ്ഗത്തിലാണ്.

    സിനിമ കണ്ടിട്ടുണ്ടായ എതിര്‍പ്പുകളായിരുന്നില്ല പ്രതിഷേധിക്കുന്ന വരെ നയിച്ചത്. മതേതര രാഷ്ട്രമായ ഇന്ത്യയില്‍ ജനങ്ങളെ ആഴത്തില്‍ സ്വാധീനിക്കുന്ന മാധ്യമമെന്ന നിലയില്‍ സിനിമ എങ്ങിനെയൊക്കെയാവാമെന്ന് തീരുമാനിക്കുന്ന സെന്‍സര്‍ ബോര്‍ഡിന്റെ കാഴ്ചയും അംഗീകാരവും പിന്നിട്ട് തിയറ്ററുകളിലെത്തിയ സിനിമയെ ഒരു കൂട്ടം ആളുകള്‍ എതിര്‍ക്കുന്നു എന്ന കാരണത്താല്‍ രാഷ്ട്രീയ നേതൃത്വവും ഭരണകൂടവും നിഷ്പ്രയാസം നിരോധിക്കാന്‍ ഉത്തരവിടുന്നത് കോടികള്‍ മുടക്കി നിര്‍മ്മിക്കുന്ന കലാരൂപത്തോട് ചെയ്യുന്ന ഉത്തരവാദിത്വമില്ലായ്മ തന്നെയാണ്.

    കമല്‍ സിനിമപഠിക്കാനും പിടിക്കാനും തുടങ്ങിയിട്ട് നാളേറെയായി. ഈശ്വരവിശ്വാസിയും മതവിശ്വാസിയുമല്ലെന്ന് തുറന്ന് സമ്മതിച്ച കമല്‍
    ഇക്കാലത്തിനിടയില്‍ ഒരു മതത്തേയോ സംസ്‌കാരത്തേയോ വിശ്വസങ്ങളേയോ വെല്ലുവിളിക്കുന്ന സിനിമയും നിര്‍മ്മിച്ചിട്ടില്ല.

    സമൂഹത്തിനോടു ഉത്തരവാദിത്വമുള്ള രാഷ്ട്രം ബഹുമതികള്‍ നല്കി ആദരിച്ച കമലിനെപോലൊരാളുടെസിനിമ ഒരു പൂവിറുക്കുന്ന ലാഘവത്തോടെ നിരോധിക്കാനുള്ള നീക്കം നല്ല രാഷ്ട്രീയപാഠമല്ല. അത് പുരോഗമനസമൂഹത്തോട് നീതികരിക്കാവുന്ന നീക്കവുമല്ല. പുതിയതീരുമാനമനുസരിച്ച് നീതിപീഠങ്ങള്‍ക്കുമുമ്പിലുള്ള പ്രദര്‍ശനശേഷം പ്രദര്‍ശനാനുമതി നല്കിയാല്‍ തീവ്രമതവികാരസംഘടനകള്‍ അടങ്ങിയിരിക്കുമെന്ന് കരുതുന്നുണ്ടോ.

    മറ്റുള്ളവര്‍ ഏറ്റുപിടിക്കുന്നതിനുമുമ്പേ മതേതരവിശ്വസികള്‍ക്കെങ്കിലും സിനിമകാണാനുള്ള അവസരം കിട്ടേണ്ടതായിരുന്നു, മുസ്ലീം തീവ്രവാദം വിഷയമാക്കി സിനിമ ചെയ്യുമ്പോള്‍ പ്രത്യക്ഷമായും പരോക്ഷമായും ചിത്രം സത്യവിശ്വാസികളായ മുസ്ലീങ്ങള്‍ക്ക് അനുകൂലമായി സമീപിക്കുന്ന താണെന്ന് കമല്‍ പറയുമ്പോള്‍ അത് കാണാനുള്ളശ്രമമല്ലേ ആദ്യം നടത്തേണ്ടത്.

    തല്പരകക്ഷികള്‍ക്കുവേണ്ടി നിയമം കണ്ണടക്കുമ്പോള്‍ സംഭവിക്കുന്ന നഷ്ടങ്ങള്‍ വളരെ വലുതാണ്. ജബ്ബാര്‍ പട്ടേലിന്റെ അംബേദ്കര്‍ ഇനിയും റിലീസ് ചെയ്യാനാവാത്തതും മതരാഷ്ട്രീയനേതൃത്വങ്ങളുടെ ഗൂഡാലോചനയുടെ ഭാഗമാണ്. ഈ സാംസ്‌ക്കാരിക തീവ്രവാദം പ്രോല്‍സാഹിപ്പിക്കപെടേണ്ടതല്ലായെന്ന് തിരിച്ചറിയാന്‍ ഇനിയും വൈകിക്കൂടാ.

    English summary
    The actor has described the ban as "cultural terrorism" and had said, "Any neutral and patriotic Muslim will surely feel pride on seeing my film. It was designed for that purpose."
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X