For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൊങ്കല്‍ നേട്ടം തലയ്ക്ക്! ബോക്സോഫീസിനെ പിടിച്ചുകുലുക്കി തലയുടെ മാസ്സ്! വിശ്വാസം നേടിയത്? കാണൂ!

  |

  ബോക്‌സോഫീസിലെ ശക്തമായ താരപോരാട്ടങ്ങള്‍ എന്നും ആരാധകരെ ത്രസിപ്പിക്കാറുണ്ട്. അത്തരത്തിലുള്ള പോരാട്ടമായിരുന്നു പൊങ്കലിന് അരങ്ങേറിയത്. പറഞ്ഞുവന്നത് തമിഴകത്തെ താരപോരാട്ടത്തെക്കുറിച്ചാണ്. അജിത്തും രജനീകാന്തും ഒരേ ദിനത്തിലാണ് സിനിമയുമായെത്തിയത്. പൊങ്കല്‍ ആഘോഷത്തിന് ഇരട്ടിമധുരവുമായാണ് ഇരുവരും എത്തിയത്. പുതുവര്‍ഷത്തിലെ ആദ്യ ബിഗ് റിലീസ് കൂടിയായിരുന്നു ഇത്. പ്രീ ബിസിനസ്സിലൂടെ കോടികള്‍ സ്വന്തമാക്കിയും സ്‌ക്രീനുകളുടെ എണ്ണത്തില്‍ മുന്നിലുമായിരുന്നു പേട്ട. തലൈവര്‍ക്കൊപ്പമുള്ള പോരാട്ടത്തില്‍ കാലിടറാതെ കുതിക്കാന്‍ തലയ്ക്ക് കഴിഞ്ഞുവെന്നുള്ള റിപ്പോര്‍ട്ടുകളായിരുന്നു പുറത്തുവന്നത്.

  ആരാധകപിന്തുണയില്‍ ഒപ്പത്തിനൊപ്പമാണ് തലയും തലൈവരും. മാസ്സ് ചിത്രങ്ങളുമായാണ് ഇരുവരും എത്തിയത്. ആരാധകരെ തൃപ്തിപ്പെടുത്തുന്ന സിനിമകളുമായാണ് രണ്ടുപേരുമെത്തിയത്. റിലീസിന് മുന്നോടിയായി ഫാന്‍സ് പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ശരിയല്ലെന്നും യോജിക്കാനാവില്ലെന്നുമായിരുന്നു താരങ്ങള്‍ പറഞ്ഞത്. സിനിമാവ്യവസായത്തെ തന്നെ ഒന്നടങ്കം തകര്‍ക്കുന്ന വ്യാജപതിപ്പ് ഭീഷണിയും ഈ സിനിമകള്‍ക്ക് നേരെ ഉയര്‍ന്നുവന്നിരുന്നു. പേട്ടയും വിശ്വാസവും തമ്മിലുള്ള ബോക്‌സോഫീസ് താരപോരാട്ടത്തില്‍ ആര് നേടിയെന്നറിയാന്‍ തുടര്‍ന്നുവായിക്കൂ.

   വിശ്വാസവും പേട്ടയും

  വിശ്വാസവും പേട്ടയും

  പൊങ്കലിന് ഫെസ്റ്റീവ് മൂഡ് നല്‍കുന്ന തരത്തിലുള്ള സിനിമയാണ് വിശ്വാസം. നയന്‍താരയുടെയും അനിഖയുടെയും വരവ് സിനിമയ്ക്ക് മാറ്റ് കൂട്ടിയിട്ടുണ്ട്. മാസ്സ് രംഗങ്ങളില്‍ മാത്രമല്ല വൈകാരിക രംഗങ്ങളിലും ഉഗ്രന്‍ പ്രകടനമാണ് അജിത്ത് കാഴ്ച വെച്ചതെന്ന് ആരാധകര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. നാളുകള്‍ക്ക് ശേഷം ബാഷ പോലുള്ള മാസ്സ് ചിത്രവുമായാണ് തലൈവര്‍ എത്തിയതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ഇരുചിത്രങ്ങള്‍ക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. വ്യത്യസ്തമായ പ്രതികരണങ്ങള്‍ പ്രകടിപ്പിച്ചവരും കുറവല്ല.

  വിശ്വാസത്തിന് നേട്ടം

  വിശ്വാസത്തിന് നേട്ടം

  അജിത്തിന്റെ വിശ്വാസത്തിന് തുടക്കം മുതലേ തന്നെ മികച്ച സ്വീകാര്യത ലഭിച്ചത് ബോക്‌സോഫീസ് പ്രകചനത്തിനും ഗുണകരമായിരുന്നു. ആദ്യം നൂറുകോടി ക്ലംബില്‍ ഇടം നേടിയത് പേട്ടയായിരുന്നുവെങ്കിലും പതറാതെ കുതിക്കാന്‍ വിശ്വാസത്തിനും കഴിഞ്ഞിരുന്നു. പ്രീ ബിസിനസ്സിലൂടെ നൂറുകോടി നേട്ടം പേട്ട സ്വന്തമാക്കിയിരുന്നു. റിലീസിങ്ങ് സെന്ററുകളുടെ കാര്യത്തിലും ആധിപത്യം പേട്ടയ്ക്കായിരുന്നു. തലയോ അതോ തലൈവരോ ആരായിരിക്കും ബോക്‌സോഫീസിലെ താരമെന്നായിരുന്നു എല്ലാവരും ചോദിച്ചത്.

  തമിഴ്‌നാട്ടില്‍ നിന്നും നേടിയത്

  തമിഴ്‌നാട്ടില്‍ നിന്നും നേടിയത്

  ബോക്‌സോഫീസിലെ അന്തിമപോരാട്ടത്തിനിടയില്‍ തലയാണ് വിജയിച്ചതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. തമിഴ്‌നാട്ടില കലക്ഷന്‍ പരിശോധിക്കുമ്പോള്‍ നേട്ടം തലയ്ക്കാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ട്രേഡ് അനലിസ്റ്റായ രമേഷ് ബാലയും ഇക്കാര്യത്തെക്കുറിച്ച് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പൊങ്കല്‍ വിജയി തലയാണെന്നറിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. പ്രീ ബിസിനസ്സിലെ താരം തലൈവരായിരുന്നുവെങ്കില്‍ ബോക്‌സോഫീസിലെ താരം തലൈവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

  റെക്കോര്‍ഡുകള്‍ വഴിമാറി

  റെക്കോര്‍ഡുകള്‍ വഴിമാറി

  സമീപകാല ചിത്രങ്ങളിലൂടെ ഇടയ്ക്ക് ആരാധകരെ നിരാശപ്പെടുത്തിയിരുന്നു അജിത്ത്. മുന്‍ചിത്രങ്ങളിലെ കുറവുകളെല്ലാം പരിഹരിച്ചാണ് അദ്ദേഹം ഇത്തവണയെത്തിയത്. ഫല റെക്കോര്‍ഡുകളും അദ്ദേഹത്തിനായി വഴിമാറുമെന്ന തരത്തിലുള്ള വിലയിരുത്തലുകളും നേരത്തെ പുറത്തുവന്നിരുന്നു. നൂറുകോടി മാത്രമല്ല 125 കോടിയുമായിട്ടായിരുന്നു സിനിമ കുതിച്ചത്. വിജയകരമായി കുതിക്കുന്ന ചിത്രം രണ്ടാം വാരത്തിലേക്ക് എത്തിയിരിക്കുകയാണിപ്പോള്‍.

  വേതാളത്തെ മറികടന്നു

  വേതാളത്തെ മറികടന്നു

  അജിത്തിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റ് സിനിമതളിലൊന്നായി മാറിയിരിക്കുകയാണ് വിശ്വാസം. തമിഴ്‌നാട് ബോക്‌സോഫീസിലെ ടോപ് ഗ്രോസിങ്ങ് ചിത്രമായി മാറിയിരിക്കുകയാണ് ഈ സിനിമ. വേതാളത്തെയും മറികടന്നാണ് വിസ്വാസത്തിന്റെ കുതിപ്പെന്ന് രമേഷ് ബാല ട്വീറ്റ് ചെയ്തിരുന്നു. 2015 ല്‍ ദീപാവലിയോടനുബന്ധിച്ചായിരുന്നു സിനിമയെത്തിയത്. 200 കോടി ക്ലബ് ലക്ഷ്യമാക്കിയാണ് സിനിമ ഇപ്പോള്‍ കുതിക്കുന്നത്.

  പേട്ട നേടിയത്?

  പേട്ട നേടിയത്?

  പ്രീ ബിസിനസ്സിലൂടെ റെക്കോര്‍ഡ് തുകയാണ് പേട്ടയ്ക്ക് ലഭിച്ചത്. തലൈവരുടെ താരപദവി തന്നെയായിരുന്നു ഇതിന് ഗുണകരമായത്. ചെന്നൈ പോലുളള സ്ഥലങ്ങളില്‍ ആധിപത്യം പേട്ടയ്ക്കായിരുന്നു. തുടക്കത്തില്‍ വിശ്വാസത്തെ വെട്ടിയാണ് പേട്ട കുതിച്ചത്. അതാത് സ്ഥലങ്ങളിലെ ആരാധകപിന്തുണയ്ക്കനുസരിച്ചാണ് കലക്ഷനിലെ മാറ്റം പ്രകടമാവുന്നത്.

  English summary
  Ajith Starrer Emerges As The Pongal Winner & First Blockbuster of 2019 in TN!
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X