For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചിമ്പുവിനെ പിന്നില്‍ നിന്ന് കുത്തുന്നത് ആര്?

    By Aswathi
    |

    ചിമ്പുവിനെ പിന്നില്‍ നിന്നാരോ കുത്തുന്നുണ്ട്. ചിലര്‍ തനിക്കെതിരെ കരുനീക്കങ്ങള്‍ നടത്തുന്നുണ്ടെന്ന് ചിമ്പു തന്നെ പറയുന്നു. മറ്റൊന്നും കൊണ്ടല്ല, ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിമ്പുവിന്റെ രണ്ട് ചിത്രങ്ങള്‍ പല കാരണങ്ങള്‍ കൊണ്ടും റിലീസ് നീണ്ടു നീണ്ടു പോകുന്നു.

    വിജയ് ചന്ദ്ര സംവിധാനം ചെയ്ത വാലു എന്ന ചിത്രം ഈ മാസം 27 ന് റിലീസ് ചെയ്യുമെന്നാണ് നേരത്തെ കേട്ടിരുന്നത്. ഹന്‍സിക നായികയായ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ യു സര്‍ട്ടിഫിക്കറ്റും ലഭിച്ചതാണ്. എന്നിട്ടും ചിത്രത്തിന്റെ റിലീസ് പല കാരണങ്ങള്‍ കൊണ്ടും മാറ്റിവയ്‌ക്കേണ്ടി വന്നു.

    chimbu

    സമാനമായ അവസ്ഥയാണ് ഇത് നമ്മ ആള് എന്ന ചിത്രത്തിനും. ഷൂട്ടിങ് പൂര്‍ത്തിയായ ചിത്രത്തിന്റെ റിലീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമെടുക്കാന്‍ ഇപ്പോഴും അണിയറപ്രവര്‍ത്തകര്‍ക്ക് കഴിയുന്നില്ല. നയന്‍താരയാണ് ചിത്രത്തിലെ നായിക.

    ഇതൊക്കെ കൊണ്ടാവും കഴിഞ്ഞ ദിവസം തന്റെ ട്വിറ്റര്‍ പേജില്‍ ചിമ്പു ഇങ്ങനെ ട്വീറ്റ് ചെയ്തത്; 'വെറുപ്പു കൊണ്ടോ അസൂയ കൊണ്ടോ ചിലര്‍ എനിക്കെതിരെ കരുനീക്കങ്ങള്‍ നടത്തുന്നു. ഞാനവര്‍ക്ക് മാപ്പ് കൊടുത്താലും കര്‍മ ഫലം അനുഭവിക്കേണ്ടതായി വരും. അത് അവര്‍ മനസ്സിലാക്കുമെന്ന് വിശ്വസിയ്ക്കുന്നു' എന്ന്

    ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്യുന്ന അച്ചം എന്‍പത് മടയമടാ എന്ന ചിത്രത്തിലാണ് ചിമ്പു ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തെ മനസ്സില്‍ വച്ചാണ് പ്രേക്ഷകര്‍ ചിമ്പു-ഗൗതം കൂട്ടുകെട്ടിലെ പുതിയ ചിത്രത്തെ പ്രതീക്ഷിയ്ക്കുന്നത്‌

    English summary
    With his films 'Vaalu' and 'Idhu Namma Aalu' getting delayed, STR has hit out at 'some people' who, according to him, are plotting against him.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X