For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിക്രം ത്രീയിൽ ദളപതി വിജയെ പ്രതീക്ഷിക്കാമോ; കമൽഹാസന്റെ മറുപടിയിൽ ആവേശത്തിലായി ആരാധകർ

  |

  ലോകം എമ്പാടുമുള്ള ഉലകനായകൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'വിക്രം'. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന വിക്രം ജൂണ്‍ മൂന്നിനാണ് ലോകമെമ്പാടുമുള്ള തീയറ്റററുകളില്‍ റിലീസ് ചെയ്യുന്നത്.

  Also Read: കുറെ നാളുകള്‍ക്ക് ശേഷമാണ് ഒരു പെണ്ണ് വസ്ത്രം അഴിക്കാന്‍ പറയുന്നത്, ഹൗസില്‍ നടന്ന സംഭവത്തെ കുറിച്ച് ജാസ്മിന്‍

  മലയാളത്തിൽ നിന്നും ഫഹദ് ഫാസിലും ചെമ്പൻ വിനോദും ഉൾപ്പെടെ ചിത്രത്തിൽ വലിയ താരനിരയാണ് ഉള്ളത് സൂര്യയും അതിഥി വേഷത്തില്‍ ചിത്രത്തിൽ എത്തുന്നുണ്ടെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ചിത്രത്തിന്റെ ട്രെയിലറിൽ ഇവരെ എല്ലാരേയും ഉൾപ്പെടുത്തിയിട്ടുമുണ്ട്.

  വിക്രം സിനിമക്ക് മൂന്ന് ഭാഗങ്ങള്‍ ഉണ്ടാവുമെന്നാണ് കമല്‍ ഹാസന്‍ പറഞ്ഞിരുന്നത്. അടുത്തിടെ വിക്രം സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയില്‍ ദളപതി വിജയ് വിക്രം മൂന്നിന്റെ ഭാഗമാകുമോ എന്ന ചോദ്യത്തിന് കമല്‍ ഹാസന്‍ നൽകിയ മറുപടി ഇപ്പോള്‍ തമിഴ് ചലച്ചിത്ര ആരാധകർക്കിടയിൽ ഏറെ ചർച്ചയാവുകയാണ്.

  Also Read:ശിവാജ്ഞലിമാർ മിക്ക സമയത്തും അങ്ങോട്ടും ഇങ്ങോട്ടും ചൊറിയും; സാന്ത്വനത്തിന്റെ വിശേഷങ്ങളുമായി ഗോപിക

  'നേരെത്തെ തന്നെ വിക്രം മൂന്നിലേക്ക് ഒരാളെ കണ്ട് വെച്ചിട്ടുണ്ട്. അത് ആരാണെന്ന് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാം. പക്ഷേ നിങ്ങള്‍ പറയുന്ന പോലെ നടക്കും, രാജ് കമല്‍ പ്രൊഡക്ഷന്‍സ് അതിനും തയ്യാറാണ്' - കമല്‍ഹസന്‍ പറഞ്ഞു.

  ഇതോടെ വിക്രത്തിന്റെ തുടർ ഭാഗങ്ങളിൽ വിജയും ഭാഗമാകാം എന്ന പ്രതീക്ഷയിലാണ് ആരാധകർ.

  Also Read: കെ ജി എഫ് ചാപ്റ്റർ ത്രീയിൽ ഹൃത്വിക് റോഷൻ ഉണ്ടാവുമോ? വെളിപ്പെടുത്തലുമായി അണിയറപ്രവർത്തകർ

  വിക്രമില്‍ സൂര്യക്ക് അതിഥി വേഷം ആണെങ്കിലും തുടര്‍ ഭാഗങ്ങളില്‍ പ്രധാന്യമുള്ള മുഴുനീള കഥാപാത്രമായി സൂര്യയുടെ കഥാപാത്രം മാറിയേക്കും എന്ന സൂചനയാണ് കമല്‍ ഹാസന്‍ പങ്കുവെക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കൊച്ചിയിലും താരം എത്തിയിരുന്നു.

  വൻ താരനിരയിലാണ് വിക്രം ഒരുങ്ങിരിക്കുന്നത്. മലയാളത്തിലും മറ്റ് തെന്നിന്ത്യൻ ഭാഷകളിലും മൾട്ടി സ്റ്റാർ സിനിമകൾ ഒരുങ്ങാറുണ്ടെങ്കിലും തമിഴിൽ വളരെ കാലങ്ങൾക്ക് ശേഷമാണ് ഇത്തരത്തിൽ ഒരു ചിത്രം ഒരുങ്ങുന്നത്.

  Also Read: 'പൊരിച്ചമീൻ' വിഷയം വിവാദമായപ്പോൾ അമ്മ പ്രതികരിച്ചതിങ്ങനെ; വെളിപ്പെടുത്തലുമായി റിമ കല്ലിങ്കൽ

  അതിന്റെ കാരണവും കമൽഹാസൻ പറയുകയുണ്ടായി. തമിഴിൽ ഇങ്ങനെ ചിത്രം ഉണ്ടാവുമ്പോൾ താരങ്ങളുടെ പ്രതിഫലത്തെ അത് ബാധിക്കുമായിരുന്നുവെന്നും എന്നാൽ ഇനി അത്തരം സിനിമകൾ തമിഴിൽ ഉണ്ടാവണമെന്നും വിക്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മലയാളം ബിഗ്‌ ബോസിൽ എത്തിയപ്പോൾ കമൽഹാസൻ പറഞ്ഞു. കമല്‍ ഹാസനെയും സൂര്യയെയും കൂടാതെ ചിത്രത്തിൽ വിജയ് സേതുപതി, ഫഹദ് ഫാസില്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

  അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. രത്നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

  Read more about: vikram kamal haasan
  English summary
  Will Vijay act in Vikram three? this is what Kamal Haasan says
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X