For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എവിടെയെങ്കിലും പോയി പിച്ചയെടുത്ത് ജീവിക്കു, വനിത വിജയകുമാറിനെ പരിഹസിച്ച് സൂര്യ ദേവി

  |

  സോഷ്യൽ മീഡിയയിലും തമിഴ് സിനി കോളങ്ങളിലും വലിയ ചർച്ചായ വിവാഹമായിരുന്നു നടിയും മുൻ ബിഗ് ബോസ് താരവുമായ വനിത വിജയകുമാറിന്റെ വിവാഹം. ജൂൺ മാസത്തിലായിരുന്നു പിറ്റർ പോളും വനിതയും വിവാഹിതരാകുന്നത്. ദിവസങ്ങൾക്ക് മുൻപ് പീറ്റർ പോളുമായി വേർപിരിഞ്ഞുവെന്ന് തരത്തിലുള്ള വാർത്ത പ്രചരിച്ചിരുന്നു. ഇതിന് വിശദീകരണവുമായി വനിതയും രംഗത്തെത്തിയിരുന്നു. ഇപ്പോഴിത നടിയെ രൂക്ഷമായി വിമർശിച്ച് തമിഴ് യുട്യൂബർ സൂര്യ ദേവി. പീറ്റർ പോളുമായുള്ള വേർപിരിയൽ വനിത വിജയകുമാറിന്റെ നാടകമാണെന്നാണ് സൂര്യ പറയുന്നത്.

  vanitha vijayakumar

  'പീറ്റര്‍ പോളിന്റെ ഭാര്യ എലിസബത്തിന്റെ ശാപമാണ് ഇത്. പീറ്റർ, നീ അനുഭവിക്കും. രണ്ട് കുട്ടികളെയും പാവം ഭാര്യയെയും ഉപേക്ഷിച്ചല്ലേ നീ ഇവൾക്കൊപ്പം പോയത്. ഗോവയിൽ പോയപ്പോൾ എന്തോ സംഭവിച്ചിട്ടുണ്ട്.അവിടെ നിന്നും ഇവർ രണ്ടായാണ് തിരിച്ചുവന്നത്.ഇനി നീ എലിസബത്തിനടുത്ത് പോകരുത്. അവർ നിന്നെ ചെരുപ്പൂരി അടിക്കും സൂര്യ പറയുന്നു.

  വനതിയേയും സൂര്യ രൂക്ഷമായി ബാഷയിൽ വിമർശിക്കുന്നുണ്ട്. വനിത നീ പറഞ്ഞില്ലേ സ്വന്തം അമ്മ മകനെ നോക്കുന്നതുപോലെയാണ് നീ പീറ്ററിനെ നോക്കിയതെന്ന് നീ പറഞ്ഞല്ലോ. മ അമ്മയുടെ അർത്ഥം എന്താണെന്ന് അറിയാമോ. നിനക്ക് പകരം രണ്ട് എരുമകളായിരുന്നെങ്കിൽ അതിന്റെ പാല് കറന്ന് അവർ രക്ഷപ്പെട്ടേനെ. -സൂര്യ പറഞ്ഞു, നിങ്ങളുടെ വിഷയത്തിൽ ഒരുപാട് ഞാൻ അനുഭവിച്ചു. അതൊക്കെ നിനക്ക് തിരിച്ച് കിട്ടണം. ഇനി എവിടെയെങ്കിലും പോയി പിച്ചയെടുത്ത് ജീവിക്കു. അതാണ് നല്ലത്. ആരാണ് നിന്നെ സിനിമയില്‍ എടുക്കുക. പീറ്റർ നിന്നെയാണ് ആദ്യം ജയിലിൽ അടക്കേണ്ടത്. അതുകഴിഞ്ഞ് വനിതയെ. അന്ന് എന്നെ അറസ്റ്റ് ചെയ്യുമ്പോൾ നീ വന്ന് സ്റ്റേഷനിൽ നിന്നിരുന്നല്ലോ. അനുഭവിക്കും. വീഡിയോയിൽ പറഞ്ഞു .

  ലോകത്ത് നിന്നെ പോലൊരും സ്ത്രീയെ ഞാൻ കണ്ടിട്ടില്ല പെണ്ണുങ്ങൾക്ക് തന്നെ നീ ഒരു അപമാനമാണ്. നല്ലവളെ പോലെ അഭിനയിക്കുകയാണ്.ഭാര്യ-പുരുഷൻ എന്ന നല്ലൊരു ബന്ധത്തെ യട്യൂബിലെ ഇവൾ മാനംകെടുത്തി.'-സൂര്യ ദേവി പറയുന്നു . നേരത്തെ വനിതയ്ക്കും പീറ്ററിനും നേരെ രൂക്ഷ വിമർശനവുമായി സൂര്യ രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്ന് താരങ്ങൾ സൂര്യയ്ക്കെതിരെ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് കേസ് എടുക്കുകയടും ചെയ്തിരുന്നു.

  Pooja Jayaram Interview | FilmiBeat Malayalam

  വ്യക്തിജീവിതത്തിൽ വിഷമം പിടിച്ച അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്ന് പറഞ്ഞു കൊണ്ട് വനിത സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.ഒരു മനുഷ്യനും താങ്ങാൻ കഴിയാത്ത പ്രശ്നങ്ങളെ അഭിമുഖീകരിച്ചിട്ടുള്ള വ്യക്തിയെന്ന നിലയിൽ താൻ ഇതിനെയെല്ലാം അതിജീവിക്കുമെന്നും നടി വീഡിയോയിൽ പറയുന്നു.വനിത സമൂഹ മാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചരണങ്ങളെ വിശ്വസിക്കരുതെന്ന് ആരാധകരോട് അഭ്യർഥിച്ചിരുന്നു. തുടർന്നാണ് പിറ്റാറുമായുള്ള പ്രശ്നത്തെ കുറിച്ച് നടി മനസ്സ് തുറന്നത്.

  വീ‍ഡിയോ കാണാം

  വീഡിയോ

  സൂര്യയുടെ വീഡിയോ

  Read more about: vanitha വനിത
  English summary
  Youtuber Surya Devi Responded To Bigg Boss Fame Vanitha Vijayakumar's Claim About Peter Paul
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X