twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ധർമജനോട് ഇത്രയും സ്നേഹമോ?ക്യാമറയ്ക്ക് മുന്നിൽവച്ച് പിഷാരടി ചങ്ങാതിക്ക് നൽകിയ സമ്മാനം സൂപ്പര്‍...

    ആട് ടീമിനോടൊപ്പം ധർമജനും അതിഥിയായി എത്തിയിരുന്നു. ധർമജന് സഹപ്രവർത്തകർ നൽകിയ സമ്മാനെ ഒരു ഒന്നൊന്നരയായിരുന്നു.

    By Ankitha
    |

    മലയാളി പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിച്ച ടിവി പരമ്പരയാണ് ബഡായി ബംഗ്ലാവ്. കണ്ടു മടുത്ത ഹാസ്യപരിപാടികളിൽ നിന്ന് വ്യത്യസ്തമായ പ്രമേയമാണ് പരിപാടിയെ ഇത്രയധികം വിജയമാക്കിയത്. പരിപാടിയിലെ താരങ്ങളെയെല്ലാം അതേ കഥാപാത്രങ്ങളായിട്ടാണ് പ്രേക്ഷകർ കണ്ടിരിക്കുന്നത്. ഇതാണ് ബഡായി ബംഗ്ലാവിന്റെ വിജയം.

    dharmajan pisharadi

    കാളിദാസൻ പൊളിച്ചു! എല്ലാ ആന പ്രേമികൾക്കും ചിറക്കൽ കാളിദാസന്റെ ഒരു തകർപ്പൻ വീഡിയോ ഗാനം..കാളിദാസൻ പൊളിച്ചു! എല്ലാ ആന പ്രേമികൾക്കും ചിറക്കൽ കാളിദാസന്റെ ഒരു തകർപ്പൻ വീഡിയോ ഗാനം..

    മുകേഷ്, പിഷാരടി, ധർമജൻ, മനോജ് ഗിന്നസ്, ആര്യ, പ്രസീദ മേനോൻ എന്നിവരാണ് ബഡായി ബംഗ്ലാവിന്റെ നട്ടെല്ല്. ഇവർ തമ്മിലുള്ള പാരവയ്ക്കലും ചളുവടിയും തമ്മിൽ തല്ലുമാണ് ഷോ. ബഡായി ബംഗ്ലാവിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട എപ്പിസോഡ് ഒരു പക്ഷെ ആട് 2 ടീമിന്റേതായിരിക്കും. അതിനൊരു പ്രത്യേകതയുണ്ട്. ആട് ടീമിനോടൊപ്പം ധർമജനും അതിഥിയായി എത്തിയിരുന്നു. ധർമജന് സഹപ്രവർത്തകർ നൽകിയ സമ്മാനെ ഒരു ഒന്നൊന്നരയായിരുന്നു.

     ബഡായി ബംഗ്ലാവിലെ ഗുണ്ടുമണി അമ്മായി വെറും ചളുവടിക്കാരിയല്ല, ഈ വീഡിയോ കണ്ടാല്‍ മനസ്സിലാവും!! ബഡായി ബംഗ്ലാവിലെ ഗുണ്ടുമണി അമ്മായി വെറും ചളുവടിക്കാരിയല്ല, ഈ വീഡിയോ കണ്ടാല്‍ മനസ്സിലാവും!!

    ടീമിന്റെ സമ്മാനം കലക്കി

    ടീമിന്റെ സമ്മാനം കലക്കി

    ഷോയുടെ അവതാരകനായ രമേഷ് പിഷാരടിയാണ് കഥയ്ക്ക് തിരി കൊളുത്തിയത്. ജയസൂര്യ, വിജയ് ബാബു എന്നിവർക്കൊപ്പമാണ് ധർമൻ സ്റ്റേജിലെത്തിയത്. ധർമനു പ്രത്യേക സ്വീകരണം ഉണ്ടെന്നു അതിനായി ബഡായി ബംഗ്ലാവിലെ അംഗങ്ങൾ തയ്യാറായി നിൽക്കുകയാണെന്നും പിഷാരടി അറിയിച്ചു. പിന്നെ ഒന്നിനു പുറകെ ഒന്നായി മുട്ടൻ പണികളാണ് ധർമജൻ ഏറ്റവാങ്ങിയത്.

     കുട, എണ്ണ, മാപ്പ്

    കുട, എണ്ണ, മാപ്പ്

    ആദ്യം സമ്മാനവുമായി മനോജ് ഗിന്നസ് ആണ് സ്റ്റേജിലെത്തിയത്. മനോജ് വന്നപ്പോൾ കയ്യിൽ ഒരു കാലൻ കുടയും ഉണ്ടായിരുന്നു. ഇത് ധർമജൻരെ കയ്യിൽ ഏൽപ്പിച്ചിട്ട് ഒരു വെടിക്കെട്ട് ഡയലോഗും കാച്ചി. അൽപ്പന് ഐശ്വര്യം വന്നാൽ അർധരാത്രി കുട പിടിക്കാനെന്നു. കൂടെ പിന്തുണച്ച് പിഷാരടിയും.

     അമ്മയിയുടെ വക എണ്ണ

    അമ്മയിയുടെ വക എണ്ണ

    പിന്നിട് വേദിയിൽ എത്തിയത് അമ്മായി ആയിരുന്നു. ചിരിച്ചു കൊണ്ട് കഴുത്തറുക്കും പോലെയായിരുന്നു അമ്മായിയുടെ സമ്മാനം. കെട്ടിപ്പിടിച്ച് അഭിനന്ദിച്ച ശേഷം ഒരു കുപ്പി എണ്ണ കയ്യിൽ കൊടുത്തു. എന്നിട്ട് ഒരു ഉഗ്രൻ ഡയലോഗും. തല മറന്ന് എണ്ണ തേയ്ക്കാമെന്ന്. അതുവരെ ചിരിച്ചു നിന്ന അമ്മായിയുടെ മുഖം ഒക്കെ അങ്ങുമാറി.

    പിഷാരടിയുടെ സമ്മനം  ഉഗ്രൻ

    പിഷാരടിയുടെ സമ്മനം ഉഗ്രൻ

    അവസാന ചാൻസ് പിഷാരടിക്ക് ഉള്ളതായിരുന്നു. ആത്മാർഥ സുഹൃത്തിന് ആരും ഒട്ടും പ്രതീക്ഷിക്കാത്ത സമ്മാനമായിരുന്നു നൽകിയത്. ഇന്ത്യയുടെ മാപ്പ്. എന്തിനൊന്ന് എല്ലാവരും ചോദിച്ചപ്പോൾ വന്ന വഴി മറക്കാതിരിക്കാനെന്നൊരു കൗണ്ടറും.

    എല്ലാം പ്രതീക്ഷിച്ചിരുന്നു

    എല്ലാം പ്രതീക്ഷിച്ചിരുന്നു

    കാര്യം ഇങ്ങനെ ഒക്കെ ആണെങ്കിലും ഇതൊക്കെ പ്രതീക്ഷിച്ചാണ് ധർമജൻ ബഡായ ബംഗ്ലാവിലെത്തിയത്. ഇതൊക്കെ എന്ത് ഇതിലും വലുത് പ്രതീക്ഷിച്ചായിരുന്നു താൻ എത്തിയതെന്നും ധർമൻ പറഞ്ഞു. ഇതൊക്കെ ആണെങ്കിലും സഹപ്രവർത്തകനും ലഭിച്ച അംഗീകാരത്തിൽ ബഡായി ബംഗ്ലാവിലെ മറ്റു താരങ്ങൾക്ക് അഭിമാനവും സന്തോഷവുമുണ്ട്.

    English summary
    aadu 2 team in badai bungalow
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X