For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാലങ്ങളായി ഉണ്ടായ മൗനത്തെ ചൂഷണം ചെയ്യരുതേ; അമൃത സുരേഷിന് വേണ്ടി സംസാരിച്ച് സഹോദരി അഭിരാമി

  |

  നടന്‍ ബാലയും ഗായിക അമൃത സുരേഷും തമ്മിലുള്ള പ്രണയവും വിവാഹവും പോലെ ഇരുവരുടെയും വിവാഹമോചനവും വലിയ വാര്‍ത്ത ആയിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിച്ചതിന്റെ കാരണം ഇരുവരും ഇനിയും വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷം ബിഗ് ബോസ് രണ്ടാം പതിപ്പില്‍ അമൃത സഹോദരി അഭിരാമിയ്‌ക്കൊപ്പം പങ്കെടുത്തിരുന്നു.

  പൊതുനിരത്തിൽ നിന്നും ഫോട്ടോയ്ക്ക് പോസ് ചെയ്ത് നടി സോനാക്ഷി സിൻഹ, ചിത്രങ്ങൾ കാണാം

  ഇതിന് പിന്നാലെ അമൃതയുടെ കുടുംബ ജീവിതവുമായി ബന്ധപ്പെട്ടുള്ള നിരവധി കാര്യങ്ങളും പ്രചരിച്ചു. ഇപ്പോഴിതാ ബാലയും അമൃതയും തമ്മിലുള്ള ഒരു ഫോണ്‍ സംഭാഷണം സോഷ്യല്‍ മീഡിയയിലൂടെ ലീക്ക് ആയിരിക്കുകയാണ്. ബാലയ്ക്ക് മകള്‍ അവന്തികയെ കാണിക്കാന്‍ അമൃത സമ്മതിക്കുന്നില്ലെന്ന് പറഞ്ഞ് പ്രചരിച്ച ഓഡിയോ അതിവേഗം വൈറലാവുകയും ചെയ്തു.

  ഇതുവരെ കുടുംബ കാര്യങ്ങള്‍ തുറന്ന് പറയാത്ത അമൃത ഇപ്പോള്‍ നടക്കുന്ന അക്രമണങ്ങളില്‍ പ്രതികരിച്ച് എത്തിയിരുന്നു. പിന്നാലെ അമൃതയുടെ സഹോദരിയും നടിയും ഗായികയുമായ അഭിരാമി സുരേഷും രംഗത്ത് വന്നിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പിലാണ് അഭിരാമി തന്റെ നിലപാട് വ്യക്തമാക്കിയത്. തൊട്ട് പിന്നാലെ അമൃതയുടെയും അഭിരാമിയുടെയും അമ്മ കുഞ്ഞിനൊപ്പം വീഡിയോയുമായി രംഗത്ത് വരികയും ചെയ്തിരുന്നു.

   അഭിരാമിയുടെ കുറിപ്പ് വായിക്കാം...

  അഭിരാമിയുടെ കുറിപ്പ് വായിക്കാം...

  കുറച്ചധികം കാലങ്ങളായി ഉണ്ടായ മൗനത്തെ ചൂഷണം ചെയ്യരുതേ. ഒരു സ്ത്രീയോടൊപ്പം നില്‍ക്കാന്‍ എന്നുമുണ്ടായിരുന്നു സദാചാരത്തിനും സ്വകാര്യ താല്‍പര്യങ്ങള്‍ക്കും മുകളിലുള്ള ജാതിമതഭേദമില്ലാത്ത ഒരു കൂട്ടം മനുഷ്യര്‍. ഈ കാലത്തില്‍ വേണ്ടത് തമ്മില്‍ പരിഗണിക്കുന്ന ഒരു മാനസിക അവസ്ഥ ആണ്.
  മൃഗങ്ങളൊന്നുമല്ല പൊന്നോ നമ്മള്‍. കാണാത്ത കഥകള്‍ക്ക് ചുക്കാന്‍ പിടിക്കല്ലേ കൂട്ടരേ. നമ്മുടെ വീട്ടിലുമുണ്ട് ലോകമറിയാത് -തെറ്റിദ്ധരിക്കപ്പെട്ട ഒരായിരം സ്വകര്യവേദനകള്‍ കടിച്ചുപിടിച്ച അച്ഛന്‍ 'അമ്മ സഹോദരി സഹോദരന്മാര്‍. എന്നുമാണ് അഭിരാമി പറയുന്നത്.

  പാപ്പുവും ഗ്രാന്‍ഡ്മയുമാണ് നിങ്ങളോട് സംസാരിക്കുന്നത്. ഇന്ന് സംസാരിക്കാന്‍ പ്രധാന കാരണം ബാലയുടെയും അമൃതയുടെയും മകള്‍ പാപ്പുവിന് കൊവിഡ് സ്ഥിരീകരിച്ചു എന്ന വാര്‍ത്ത കാരണമാണ്. ഏത് ഡോക്ടറാണ് ഇത് പറഞ്ഞത്. ദാ നോക്കു. വളരെ ആരോഗ്യത്തോടെ ഞങ്ങളുടെ മകള്‍ ഇരിക്കുന്നത്. ഇങ്ങനെയുള്ള വ്യാജ വാര്‍ത്തകള്‍ വളരെ വേദന ഉണ്ടാക്കുന്നതാണ്. എന്തിനാണ് ഇങ്ങനെ അടിച്ചിറക്കുന്നത്. പാപം പിടിച്ച കുട്ടിയ്ക്കും അവരുടെ കുടുംബത്തിനും ഉണ്ടാക്കുന്ന മനോവിഷമത്തെ കുറിച്ച് ഒരു നിമിഷം ചിന്തിക്കു.

  കൊവിഡ് എന്ന പേര് പറയാന്‍ പോലും പേടിക്കുന്ന ഈ സമയത്ത് ഒരു കുട്ടിയ്ക്ക് കൊവിഡ് പോസിറ്റീവായി എന്ന് പറയുന്നത് എന്ത് മോശമാണ്. ഇന്ന് രാവിലെ മുതല്‍ ഒരുപാട് മെസേജും വിളികളും വന്നു. കുട്ടി വെന്റിലേറ്ററില്‍ ആണോ, കുഴപ്പമുണ്ടോ തുടങ്ങി ഒരുപാട് മെസേജുകളാണ് വരുന്നത്. ഇതെല്ലാം വ്യാജ വാര്‍ത്തയാണ്. പാപ്പുവിനെ കണ്ടോ അവള്‍ ഹാപ്പിയാണ്. അവള്‍ അവളുടേതായ ലോകത്ത് അടിച്ച് പൊളിക്കുകയാണ്. ഓണ്‍ലൈനില്‍ ക്ലാസും അവളുടെ പ്രിയപ്പെട്ട നായ്കുട്ടിയ്‌ക്കൊപ്പം കളിച്ചും സന്തോഷത്തോടെ ഇരിക്കുന്നു. ആരും തെറ്റിദ്ധരിക്കരുത് എന്ന് കൂടി അമൃതയുടെ അമ്മ പറയുന്നു. എനിക്കൊരു കൊറോണയും ഇല്ല. ഉണ്ടെങ്കില്‍ ആദ്യ ദിവസം തന്നെ അമ്മാമ്മ അതിനെ അടിച്ച് പുറത്താക്കുമെന്ന് പാപ്പുവും വീഡിയോയില്‍ പറയുന്നുണ്ട്.

  വീഡിയോ കാണാം

  English summary
  Abhirami Suresh Post About Latest Issues Of Her Sister Amrutha Suresh
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X