For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പേളിയുടെ നിലയെ ജിപി ആദ്യമായി കാണുന്നത് ഭൂമിയിൽ അല്ല, മറ്റുള്ളവർക്ക് ഈ നിമിഷം ലഭിച്ചിട്ടില്ല

  |

  മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരങ്ങളാണ് പേളി മാണിയും ജിപി എന്ന ഗോവിന്ദ് പത്മസൂര്യയും. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ഇവരുടെ സൗഹൃദം സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമാണ്. റിയാലിറ്റി ഷോ കളിൽ മാത്രമല്ല പുരസ്കാരദാന ചടങ്ങുകളിലും അവതാരകരായി ഇവർ ഒന്നിച്ച് എത്താറുണ്ട്. മികച്ച കോമ്പോയാണ് ഇവരുടേത്. ഇപ്പോഴും പേളിയുടേയും ജിപിയുടേയും ഒന്നിച്ചുള്ള രസകരമായ വീഡിയോ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവാറുണ്ട്.

  സൂരജ് സൺ ആകെ മാറിപ്പോയി, നടന്റെ പുത്തൻ മേക്കോവർ ചിത്രം വൈറലാവുന്നു

  ഭർത്താവ് സാക്ഷിയാക്കി ദീപികയുടെ കുഞ്ഞുങ്ങളെ കുറിച്ചുള്ള ആഗ്രഹം പങ്കുവെച്ച് മുൻ കാമുകൻ...

  വിവാഹ ശേഷവും മിനിസ്ക്രീനിൽ സജീവമായ പേളി മകൾ ജനിച്ചതിന് ശേഷം ഒരു ഇടവേള എടുത്തിരിക്കുകയാണ്. ടെലിവിഷൻ നിന്ന് ഇടവേള എടുത്തുവെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ്. സ്വന്തമായ യുട്യൂബ് ചാനലുളള പേളി തങ്ങളുടെ വിശേഷം പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്. മകൾ നിലയാണ് ഇപ്പേൾ പോളിയുടെ സോഷ്യൽ മീഡിയയിലെ താരം.

  മനസ്സ് തുറന്ന് ശിവൻ, അത് കേട്ടതോടെ അഞ്ജലിയുടെ മുഖം മാറി, ഇരുവരും കൂടുതൽ അടുക്കുന്നു, സാന്ത്വനം എപ്പിസോഡ്

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് നിലയെ കുറിച്ചുള്ള ജിപിയുടെ വാക്കുകളാണ്. നിലയെ ആദ്യമായി കണ്ടതിനെ കുറിച്ചാണ് ജിപി പറയുന്നത്. അത് വെറും ഒരു കൂടി കാഴ്ച ആയിരുന്നില്ലെന്നും അത് മനോഹരമായ ഒന്നായിരുന്നുവെന്നും നടൻ പറയുന്നു. തന്റെ യുട്യൂബ് ചാനലിലൂടെയാണ് താരം ഇക്കാര്യം പങ്കുവച്ചത്. എന്നാൽ ആ ആദ്യ കൂടിക്കാഴ്ച പ്രേക്ഷകരെ ജിപി കാണിച്ചിട്ടില്ല. രസകരമായി കഥ പോലെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നെങ്കിലും നില വന്നു ചോദിക്കുമ്പോൾ ഞാൻ ഇത് പോലെ ഒരു കഥയായ കുഞ്ഞിന് പറഞ്ഞ് കൊടുക്കുമെന്നും ജിപി വീഡിയോയിൽ പറയുന്നുണ്ട്.

  സൈമ പുരസ്കാരദന ചടങ്ങിൽ പേളിയും ജിപിയും പങ്കെടുത്തിരുന്നു. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അടുത്ത സുഹൃത്തുക്കൾ കണ്ടുമുട്ടുന്നത്. അതിനുള്ള കാരണവും ജിപി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. കൊവിഡ് സാഹചര്യത്തിൽ നിലയെ കാണാൻ പോകാനുള്ള ധൈര്യം തനിക്ക് ഇല്ലായിരുന്നു. എന്നാൽ ഇപ്പേൾ സൈമയ്ക്ക് പോകാൻ വേണ്ടി കൊവിഡ് ടെസ്റ്റ് എടുത്തു എന്നും ഓക്കെയാണെന്നും ജിപി പറയുന്നുണ്ട്. അതേസമയം കുഞ്ഞിനെ നേരത്തെ കാണാൻ പോകാൻ പ്ലാൻ ചെയ്തിരുന്നുവെന്നും നടൻ മറ്റൊരു വീഡിയോയിൽ പറഞ്ഞിരുന്നു. എന്നാൽ അന്ന് വീണ്ടും ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കൂടി കാഴ്ച നീണ്ടു പോവുകയായിരുന്നുവെന്നും ജിപി മറ്റൊരു വീഡിയോയിൽ പറഞ്ഞിരുന്നു.

  ജിപിയുടേയും കുഞ്ഞ് നിലയുടേയും വീഡിയോ സോഷ്യൽ മീഡിയയിലൽ വൈറലായിട്ടുണ്ട്. ജിപിയ്ക്കൊപ്പം വേഗം നില അടുക്കുകയായിരുന്നു. ഇരുവരും കളിക്കുന്നതിന്റേയും മറ്റും രസകരമായ ദൃശ്യങ്ങൾ നടൻ യുട്യൂബ് ചാനലിൽ പങ്കുവെച്ചിട്ടുണ്ട്. ഹൈദരാബാദ് വിമാനത്താവളത്തിൽ നിന്നാണ് ജിപിയുടെ വീഡിയോ ആരംഭിക്കുന്നത്. എന്നാൽ നിലയെ ആദ്യമായി കാണുന്നത് അവിടെ വെച്ച് അല്ല എന്നാണ് നടൻ പറയുന്നത്. പേളിയുടെ മറ്റ് സുഹൃത്തുക്കളാരും നിലയെ ഇങ്ങനെ കണ്ടു കാണില്ലെന്ന് പറഞ്ഞ് കൊണ്ടാണ് ആദ്യ കൂടിക്കാഴ്ചയെ കുറിച്ച് പറയുന്നത്. കുഞ്ഞിനെ താൻ ആദ്യമായി കാണുന്നത് അവളുടെ ആദ്യത്തെ ഫ്ലൈറ്റ് യാത്രയിൽ വെച്ചണ്. ആകാശത്ത് വെച്ചാണെന്നാണ് നടൻ പറയുന്നത്.

  ജിപിയുടെ വീഡിയോയ്ക്ക് കമന്റുമായി ആരാധകർ രംഗത്ത് എത്തിയിട്ടുണ്ട്. മികച്ച കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ജിപിയുടെ ഇമേഷണൽ സംസാരം കേൾക്കാൻ നല്ല രസമുണ്ടായിരുന്നു എന്നാ ആരാധകർ പറയുന്നത്. കൂടാതെ പേളി-ജിപി കോമ്പോയെ കുറിച്ചും വാചാലരായി പ്രേക്ഷകർ എത്തുന്നുണ്ട്. ഏറ്റവും ഇഷ്ട്ടമുള്ള അവതാരക ജോഡിയാണ് ജിപിയും പേളിയുമാണെന്നാണ് ആരാധകർ പറയുന്നത്. സത്യത്തിൽ ഒരിക്കലും സംഭവിക്കാത്ത ഒന്നല്ലേ സൂര്യനും ചന്ദ്രനും ഒന്നിക്കുക എന്നത് .. നിങ്ങളിലൂടെ ആ ഒരു അത്ഭുതം ഇവിടെ യാഥാർഥ്യമായിരിക്കുന്നു.. എന്നും ആരാധകർ പറയുന്നുണ്ട്. വീഡിയോ കണ്ടതിൽ സന്തോഷമായെന്നും പ്രേക്ഷകർ പറയുന്നു. ജിപി- പേളി സൗഹൃദം സോഷ്യൽ മീഡിയയിൽ എപ്പോഴും ചർച്ചയാവാറുണ്ട്. ഹൈദരാബാദിലേയ്ക്കുള്ള നിലയുടെ യാത്ര പേളി തന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. കുഞ്ഞിനെ കൊണ്ടാണ് സൈമ പുരസ്കാരനിശയിൽ പേളി എത്തിയത്. ഇത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. പേളി ഒരു മാത്യകയാണെന്നാണും പ്രേക്ഷകർ പറഞ്ഞിരുന്നു.

  ഹോ എന്താ ഒരു ചിരി..പേർളിയുടെ മകളുടെ തകർപ്പൻ വീഡിയോ

  കടപ്പാട്; ജിപിയുടെ യുട്യൂബ് ചാനൽ(വീഡിയോ)

  English summary
  Actor Govind Padmasoorya Opens Up he met Pearle Maaney's Daughter Nila's In Sky
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X