Don't Miss!
- News
ഗ്യാൻവാപി പള്ളി വിഷയത്തിൽ എഫ്ബി പോസ്റ്റ്; ഡൽഹിയിൽ പ്രൊഫസർ അറസ്റ്റിൽ
- Lifestyle
അഴുക്ക് അടിഞ്ഞുകൂടി ചര്‍മ്മം കേടാകും; മഴക്കാലത്ത് ചര്‍മ്മം ശ്രദ്ധിക്കേണ്ടത് ഇങ്ങനെ
- Automobiles
വരാനിരിക്കുന്ന Royal Enfield Scram 450 -ൽ പ്രതീക്ഷിക്കുന്ന 5 പ്രധാന ഹൈലൈറ്റുകൾ
- Sports
IND vs SA T20: ഇഷാനും ധവാനും ഇന്ത്യന്‍ ടി20 ടീമില്‍ വേണ്ട, കാരണങ്ങള്‍ നിരത്തി ആകാശ് ചോപ്ര
- Finance
നിക്ഷേപത്തിന്റെ മൂന്ന് മടങ്ങ് പലിശ; ദിവസവും 33 രൂപ കരുതൂ 18 ലക്ഷമാക്കൽ നിസാരം
- Technology
മെയ് മാസത്തിൽ വാങ്ങാൻ 20,000 രൂപയിൽ താഴെ വില വരുന്ന മികച്ച 4ജി സ്മാർട്ട്ഫോണുകൾ
- Travel
കുറഞ്ഞ ചിലവില്‍ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ്..ഗോവയും ഷിംലയും കാശ്മീരും പട്ടികയില്‍
ചെലോത് റെഡ്യാകും, ചെലോത് റെഡ്യാകൂല, ഇവന്റെ ഇപ്പൊ ഏതാണ്ട് റെഡ്യായി,മകന്റെ വീഡിയോയുമായി ജിഷിന് മോഹന്‍
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് നടന് ജിഷിന് മോഹന്‍. വില്ലന്‍ കഥാപാത്രങ്ങളിലൂടെയും സോഫ്റ്റ് ടച്ചുളള റോളുകളിലൂടെയാണ് ജിഷിന് ശ്രദ്ധേയനായത്. ജിഷിന് പുറമെ ഭാര്യ വരദയും എല്ലാവര്ക്കും പ്രിയങ്കരിയാണ്. സിനിമകളിലൂടെയും സീരിയലുകളിലുടെയുമാണ് വരദ തിളങ്ങിയത്. ടിക്ക് ടോക്കിലും ആക്ടീവാകാറുളള ജിഷിന് മോഹന്റെ മിക്ക വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. തിരക്കുകള്‍ക്കിടെയിലും സമൂഹ മാധ്യമങ്ങളിലും ആക്ടീവാകാറുളള താരമാണ് ജിഷിന്.

അതേസമയം മകനെ കുറിച്ചുളള നടന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഒരു രസകരമായ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് മകനെ കുറിച്ച് പറഞ്ഞ് നടന് എത്തിയിരിക്കുന്നത്. ജിഷിന് മോഹന്റെ വാക്കുകളിലേക്ക്: ചെലോത് റെഡ്യാകും..ചെലോത് റെഡ്യാകൂല..ഇവന്റെ ഇപ്പൊ ഏതാണ്ട് റെഡ്യായി. ഹല്ല പിന്നെ, പതിനാറു വട്ടം പറഞ്ഞതാ ചെറുക്കനോട് വീഴും എന്ന്. കേള്‍ക്കില്ല എന്ന് വാശി പിടിച്ചാല്‍ എന്ത് ചെയ്യും.
അപ്പൊ തന്നെ വീഡിയോ പിടിച്ചു. ചിലതൊക്കെ അനുഭവിച്ചു തന്നെ പഠിക്കണം. താഴെ വീണിട്ടുള്ള ചിരി കണ്ടോ. ഇതാണ് സൈക്കിളീന്നു വീണ ചിരി എന്ന് പറയുന്നത്. കരയാന്‍ പറ്റില്ലല്ലോ. പറഞ്ഞിട്ട് കേള്‍ക്കാതെ സ്വയം വരുത്തി വച്ചതല്ലേ. എന്തായാലും ദൈവം സഹായിച്ചിട്ട് ഒന്നും സംഭവിച്ചില്ല. ഭാഗ്യം. ഇനിയിപ്പോ എന്നെ പൊങ്കാല ഇടാന്‍ വരണ്ട. മോനായാലും അപ്പനായാലും ഞാന്‍ ട്രോളും. മകന് ജിയാനെ കുറിച്ച് ജിഷിന് മോഹന്‍ കുറിച്ചു.
അതേസമയം വരദയ്ക്കും മകനുമൊപ്പമുളള ജിഷിന് മോഹന്റെ ചിത്രങ്ങള്‍ പലപ്പോഴും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. 2014ലായിരുന്നു വരദയുടെയും ജിഷിന്റെയും വിവാഹം നടന്നത്. അമല സീരിയല്‍ സെറ്റില്‍ വെച്ചായിരുന്നു ഇരുവരും പ്രണയത്തിലായത്. മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ജിഷിനും വരദയും. ജിഷിനൊപ്പം ടിക്ക് ടോക്ക് ചെയ്ത് വരദയും മുന്‍പ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെയായിരുന്നു ജിഷിന് ശ്രദ്ധേയനായത്.
തുടര്‍ന്ന് നിരവധി സീരിയലുകളിലും ടെലിവിഷന്‍ പരിപാടികളിലുമെല്ലാം നടന് ഭാഗമായിരുന്നു. അടുത്തിടെ വരദയ്ക്കൊപ്പം ജിഷിന് പങ്കുവെച്ച പുതിയ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. അന്ന് വരദയുടെ സഹോദരന്റെ വിവാഹത്തിന് എടുത്ത ചിത്രങ്ങളായിരുന്നു നടന് പങ്കുവെച്ചിരുന്നത്. മുന്‍പ് അളിയന്റെ ഭാര്യയെ ട്രോളിയും ജിഷിന് മോഹന്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.