For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിദ്ദിഖിന് തിരക്കായത് കൃഷ്ണകുമാറിന് അനുഗ്രഹമായി, സ്ത്രീ സീരിയലിനെക്കുറിച്ച് പറഞ്ഞ് കൃഷ്ണകുമാര്‍

  |

  ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നായിരുന്നു സ്ത്രീ. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത പരമ്പരയില്‍ വില്ലനെ അവതരിപ്പിച്ചത് കൃഷ്ണകുമാറായിരുന്നു. ഈ സീരിയലിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് അദ്ദേഹം.

  മലയാള ടെലിവിഷൻ ചരിത്രത്തിൽ ഒരുകാലത്തെ തരംഗമായിരുന്നു സ്ത്രീ എന്ന സീരിയൽ. അതിന്റെ ഭാഗമാക്കാൻ കഴിഞ്ഞത് അപ്രതീക്ഷിതമായിരുന്നു. 10 ദിവസത്തെ റോളിനായി വിളിച്ചു 183 ദിവസം അഭിനയിച്ചു. "വിജയൻ " എന്നാ കഥാപാത്രം. കൊല്ലം തുളസിയേട്ടന്റേം ബിന്ദുരാമകൃഷ്ണന്റേം മകന്റെ കഥാപാത്രം. ഫേസ്ബുക്ക് കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.

  എന്റെ എൻട്രി

  എന്റെ എൻട്രി

  ഒരു നെഗറ്റീവ് വേഷം. വളരെയേധികം സിനിമകൾക്ക് കഥയും തിരക്കഥയും എഴുതിയ മണി ഷോർനൂരിന്റെ ആയിരുന്നു കഥയും തിരക്കഥയും. ഭാസി മാങ്കുഴി സംഭാഷണം. പി സി വേണുഗോപാൽ സംവിധാനം. ക്യാമറ ബി. കുമാർ. നായകൻ സിദ്ദിഖ്, നായിക വിനയ പ്രസാദ്. സീരിയലിന്റെ 46 റാം എപ്പിസോഡിൽ ആണ് എന്റെ എൻട്രി.

  ദൈവത്തിന്റെ പദ്ധതി

  ദൈവത്തിന്റെ പദ്ധതി

  ലണ്ടനിൽ പഠിക്കുന്ന ഞാൻ അവധിക്കു വീട്ടിൽ വരുന്നു, എന്തോ മോശം പ്രവർത്തിയിൽ ഏർപെട്ട് പിടിക്കപ്പെടുന്നു. ചീത്ത പേര് മൂലം വീട്ടുകാർ തിരിച്ചയക്കുന്നു. അങ്ങിനെ അവസാനിക്കേണ്ടത് ആയിരുന്നു എന്റെ വേഷം. പക്ഷെ ദൈവത്തിന്റെ പദ്ധതി വേറെ ആയിരുന്നു. സിദ്ദിഖ് അണ്ണന്റെ സിനിമയിലെ തിരക്കിനാൽ ഡേറ്റ് ഇല്ലാതാവുകയായിരുന്നു.

  പുതു ജീവൻ തന്നു

  പുതു ജീവൻ തന്നു

  പുതിയ ഒരു കഥാപാത്രത്തെ സൃഷ്ടിക്കാനുള്ള ബുദ്ധിമുട്ടും "അമ്പാട്ടമ്മയെ" "വിജയൻ" കൊന്നപ്പോൾ ഏഷ്യാനെറ്റിൽ ആദ്യമായി ഒരു സീരിയൽ റേറ്റിംഗിൽ വന്നതും... എല്ലാം കൂടി ചേർന്ന് വന്നപ്പോൾ വില്ലനായ "വിജയനേയും" നായികയായ "ഇന്ദുവിന്റെയും" കഥയായി മാറി "സ്ത്രീ". ഭാസി ഏട്ടന്റെ സംഭാഷണങ്ങൾ വളരെ ലളിതവും സുന്ദരവും ശക്തി ഏറിയതുമായിരുന്നു. ജനങ്ങളെ ത്രസിപ്പിക്കുന്ന രീതിയിൽ സംവിധാനം ചെയ്യാൻ കഴിവുള്ള വേണു ചേട്ടൻ എനിക്കൊരു പുതു ജീവൻ തന്നു.

  രസകരമായ അനുഭവങ്ങൾ

  രസകരമായ അനുഭവങ്ങൾ

  എന്റെ ഓർമ്മ ശെരിയാണെങ്കിൽ സ്ത്രീ 398 എപ്പിസോഡ് ആയിരുന്നു. കൃഷ്ണപ്രസാദ്, വിന്ദുജ, മിനിനായർ, സുമജയറാം, പ്രഗതി, പ്രസീത, കാലടി ഓമന തുടങ്ങി ഒട്ടനവധി നടിനടന്മാർ അഭിനയിച്ചു. അന്ന് സ്ത്രീ സീരിയൽ പ്രേക്ഷകർക്കു പവർകട്ട്‌ ഒരു വലിയ പ്രശ്നമായിരുന്നു. ചില സ്ഥലങ്ങളിൽ കേബിൾ ഓപ്പറേറ്റർമാർ കറന്റ്‌ ഇല്ലെങ്കിൽ റെക്കോർഡ് ചെയ്തു കാണിക്കുമായിരുന്നു. ചിലർ കറന്റ്‌ ഉള്ള വീട്ടിൽ പോയി കാണും. എന്നോട് യാത്രവേളകളിൽ പ്രേക്ഷകർ വളരെ രസകരമായ അനുഭവങ്ങൾ പങ്കുവെക്കുമായിരുന്നു.

  നന്ദിയുണ്ട്

  നന്ദിയുണ്ട്

  എന്നോട് വല്ലാത്ത ദേഷ്യവും വെറുപ്പും ഉള്ളവരേയും പിൽകാലത്തു ഇഷ്ടം തോന്നിയവരെയും കണ്ടുമുട്ടിയിട്ടുണ്ട്. അന്നെടുത്ത രണ്ടു ചിത്രങ്ങൾ ഇവിടെ പങ്കുവെക്കുന്നു. ആദ്യ ചിത്രത്തിൽ ഇടതു വശത്തു വേണു ചേട്ടനും അപ്പുറത്ത് ബി കുമാർ. താഴത്തെ ചിത്രത്തിൽ നടുവിൽ ഭാസിയേട്ടൻ. നിർമ്മാതവായ ശ്യാം സുന്ദർ ചെറു പ്രായത്തിൽ മരണമടഞ്ഞു. പിന്നാലെ മണിസാറും, ഭാസിയേട്ടനും, കുമാറും പോയി. ഇന്ന് സ്ത്രീ സീരിയലിന്റെ സെറ്റിനെ കുറിച്ചോർക്കുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത ഒരു വികാരമാണ്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരോടും, ഏഷ്യാനെറ്റിനോടും, സ്ത്രീയെ ഒരു വൻ ഹിറ്റാക്കുകയും ചെയ്ത സ്വന്തം പ്രേക്ഷകരോടും പറഞ്ഞാൽ തീരാത്ത നന്ദിയുണ്ട്.

  Abhilash S Kumar Exlcusive Interview | FilmIbeat Malayalam
  അവസരങ്ങൾ

  അവസരങ്ങൾ

  അന്ന് ദൂരദർശൻ മാത്രമായിരുന്നു. വളരെ കുറച്ചു പേർക്ക് മാത്രം അവസരങ്ങൾ കിട്ടുന്ന കാലം. ഇന്ന് കാണുന്ന സീരിയൽ ഇൻഡസ്ട്രിക്ക് അടിത്തറയിട്ട സീരിയൽ നിർമിക്കാൻ പണം മുടക്കിയ ശ്യാം സുന്ദറിനെ നന്ദിയോടെ സ്മരിക്കുന്നു. ഇന്നത്തെ സീരിയൽ വ്യവസായതിന്നു(പ്രൈവറ്റ് ചാനലുകൾ ) ജീവൻ നൽകിയ സ്ത്രീയുടെ ഒരു ഭാഗമാക്കാൻ കഴിഞ്ഞത്‌ വലിയൊരു അനുഗ്രഹമായി ഇന്നും കരുതുന്നു. സീരിയൽ ഇൻഡസ്ടറി എന്നും പ്രേക്ഷകർക്കു സന്തോഷം കൊടുക്കട്ടെയെന്നും ധാരാളം പേർക്ക് ഉപജീവനമാർഗമാവട്ടെയെന്നും പ്രാർത്ഥിക്കുന്നു. നന്ദിയെന്നുമായിരുന്നു കൃഷ്ണകുമാര്‍ കുറിച്ചത്.

  English summary
  Actor Krishnakumar about his role in Sthree serial, writeup went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X