For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിങ്ങള്‍ക്ക് എന്തെങ്കിലും വേണമെങ്കില്‍ എടുത്തുകൊണ്ട് പോയ്ക്കോളൂ, രമേശ് വലിയശാലയുടെ മകളുടെ വാക്കുകൾ

  |

  മിനസ്ക്രീൻ പ്രേക്ഷകരേയും താരങ്ങളേയും ഞെട്ടിച്ച വിയോഗമായിരുന്നു നടൻ രമേശ് വലിയശാലയുടേത്. സെപ്റ്റംബർ 11 ന് വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ നടനെ കണ്ടെത്തുകയായിരുന്നു. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന 'വരാൽ' എന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷം വീട്ടിൽ മടങ്ങിയെത്തി രണ്ട് ദിവസം കഴിഞ്ഞപ്പോഴായിരുന്നു മരണം. നടന്റെ വിയോഗത്തിന് ശേഷം ചില വിവാദങ്ങളും ഉയർന്നിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചിലർ ആരോപിച്ചിരുന്നു.

  ramesh

  പിതാവിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് മകൻ ഗോകുൽ രമേശ് രംഗത്ത് എത്തിയിരുന്നു. അച്ഛൻ ഇത്തരത്തിൽ ചെയ്യുമെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും അതിനാൽ തന്നെ പോലീസിൽ പരാതി നൽകുന്നതായും മകൻ ഗോകുൽ രമേശ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ രമേശ് വലിയശാലയുടെ മകൾ എം എസ് ശ്രുതിയും ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. മനോരമ ഓൺലൈനിലൂടെയാണ് ശ്രുതിയുടെ കുറിപ്പ് പുറത്ത് വിട്ടിരിക്കുന്നത്.

  ശ്രീറാം ചേട്ടന്റെ വലിയ ഫാൻ ആയിരുന്നു , ഇഷ്ടപ്പെട്ട നടന്റെ നായികയായി, സൗഹൃദത്തെ കുറിച്ച് റെബേക്ക

  എന്‍റെ പേര് ശ്രുതി എം.എസ്. ഞാന്‍ വലിയശാല രമേശിന്‍റെ മകളാണ്. അച്ഛന്‍ മരിക്കുന്നതിന് തലേന്നു രാത്രി ഞങ്ങള്‍ വളരെ സന്തോഷത്തോടെ പോയപ്പോള്‍ എടുത്ത വിവാഹ പാര്‍ട്ടിയുടെ ചിത്രമാണ് ഞാന്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ബന്ധുക്കള്‍ പറയുന്നത് അച്ഛന്‍ മരിക്കുന്നതിന്‍റെ തലേന്നുതൊട്ടേ ഇവിടെ ബഹളമുണ്ടായി എന്നാണ്. വീട്ടില്‍ ഇല്ലായിരുന്ന ഞങ്ങള്‍ എങ്ങനെയാണ് ബഹളം ഉണ്ടാക്കുന്നത്. ഒരു കോമണ്‍ സെന്‍സ് ഉള്ള ആളുകള്‍ ആണേല്‍ ചിന്തിക്കൂ, ദയവായി, മനോരമ ഓൺലൈനിലൂടെയാണ് ശ്രുതിയുടെ കുറിപ്പ് പുറത്തുവന്നിരിക്കുന്നത്.

  എന്റെ മാറ്റങ്ങൾ ഞാൻ ആദ്യം നിങ്ങളുടെ മുന്നിലേക്ക് സമർപ്പിക്കുന്നു, പുതിയ ലുക്കിൽ സൂരജ് സൺ

  അച്ഛന്‍ന്‍റെ മൃതശരീരം കൊണ്ടുവന്ന് പോലുമില്ല. അതിനു മുമ്പേ തന്നെ അച്ഛന്‍റെ ആദ്യ ഭാര്യയുടെ ബന്ധുക്കള്‍ ചേട്ടന്‍റെ ഭാര്യ വീട്ടിലെ ബന്ധുക്കള്‍ ഓരോ വ്യാജവാര്‍ത്ത ഇറക്കുകയാണ്. ഇവര്‍ ആരും അച്ഛന്‍റെ ബന്ധുക്കള്‍ അല്ല, അച്ഛന്‍റെ ബന്ധുക്കള്‍ കൊച്ചിയിലാണ് താമസം. അച്ഛന് ഒരു ചേട്ടനാണ് ഉള്ളത്. അവര്‍ ഞങ്ങളെ പറ്റി ഒരു കുറ്റവും പറഞ്ഞിട്ടില്ല. അപ്പോള്‍ നിങ്ങള്‍ക്ക് മനസിലായി കാണും ഗോകുല്‍ രമേശിന്‍റെ ഭാര്യ വീട്ടുകാരും അച്ഛന്‍റെ ആദ്യ ഭാര്യയുടെ വീട്ടിലെ ബന്ധുക്കളും എന്തിനാണ് ഈ വ്യാജവാര്‍ത്ത ഉണ്ടാക്കുന്നതെന്ന്.

  സയനോരയെ വിമർശിച്ചവർക്ക് മറുപടിയുമായി ഗായിക സിത്താര, വീഡിയോ വൈറലാവുന്നു

  നിങ്ങള്‍ക്ക് എന്തെങ്കിലും വേണമെങ്കില്‍ എടുത്തുകൊണ്ട് പോയ്ക്കോളൂ. മൃതശരീരം വരുന്നതിനു മുമ്പേ തന്നെ പലതും പിടിച്ചടക്കാനുള്ള മനസ്. എന്തേലും ഉണ്ടേല്‍ എന്നോടാണ് ചോദിക്കാനുള്ളത്. ഞാനാണ് ആദ്യം കണ്ടത്. ഒന്നും അറിയാന്‍ താല്‍പര്യമില്ലാത്ത ആളുകള്‍ ചോദിക്കില്ല. അവര്‍ക്ക് ഇപ്പോള്‍ ഇറങ്ങിയ ന്യൂസ് പോലെ സ്വത്തുക്കളോട് ആകും താല്‍പര്യം. എനിക്ക് പ്രതികരിക്കാന്‍ പറ്റാത്ത അവസ്ഥയായിപ്പോയി. ഞങ്ങള്‍ ഒരു റൂമില്‍ ആണ്. പുറംലോകം കണ്ടിട്ട് കുറച്ച്‌ നാളായി. ഞങ്ങള്‍ക്ക് നീതിവേണം. വ്യാജവാര്‍ത്ത ഉണ്ടാക്കുന്നത് നിര്‍ത്തൂ, കള്ളങ്ങള്‍ പറയുമ്പോള്‍ നിങ്ങള്‍ക്ക് എന്താണ് കിട്ടുന്നത്. നിങ്ങള്‍ക്കും ഭാര്യയും മക്കളും ഉള്ളതല്ലേ, ശ്രുതി കുറിപ്പിൽ പറയുന്നു.

  സീരിയൽ താരം രമേശ്‌ വലിയശാല ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

  സഹപ്രവർത്തകർക്ക് രമേശിന്റെ വിയോഗം ഇനിയും വിശ്വസിക്കാനായിട്ടില്ല. രമേശിന്റെ മരണം വിശ്വസിക്കാനാകുന്നില്ലെന്നായിരുന്നു നടൻ ബാലാജി ശർമ പറഞ്ഞത്. ഫേസ്ബുക്ക് പേജിലൂടെയാണ് നടൻ നടുക്കം പങ്കുവെച്ചത്. 'രണ്ട് ദിവസം മുൻപ് വരാൽ എന്ന ചിത്രത്തിൽ ഒരുമിച്ചു അഭിനയിച്ചപ്പോഴും പൂർണ സന്തോഷത്തിലായിരുന്നില്ലേ നിങ്ങൾ ? എന്ത് പറ്റി രമേഷേട്ടാ ....?? എപ്പോഴും പോസിറ്റീവ് ആയി ചിരിച്ചു നടക്കുന്ന നിങ്ങൾക്ക് എന്ത് സഹിക്കാൻ പറ്റാത്ത ദുഃഖമാണുള്ളത് ? എന്തിനു ചേട്ടാ ഇങ്ങനൊരു കടും കൈ ? വിശ്വസിക്കാനാകുന്നില്ല ....,,, ഞെട്ടൽ മാത്രം ! കണ്ണീർ പ്രണാമം .... നിങ്ങൾ തന്ന സ്നേഹവും കരുതലും എന്നും മനസ്സിലുണ്ട് .... ആദരാഞ്ജലികൾ.'-ബാലാജി ശർമ പറഞ്ഞു. 'പ്രശ്നങ്ങൾ പലതും ഉണ്ടാകും. പക്ഷേ ജീവിതത്തിൽ നിന്നും ഒളിച്ച് ഓടിയിട്ട് എന്തു കാര്യം.. പ്രിയ സുഹൃത്ത് രമേശിന് ആദരാഞ്ജലികൾ ..." പ്രൊഡക്‌ഷൻ കൺട്രോളറും നിർമാതാവുമായ ബാദുഷ കുറിച്ചിരുന്നു.

  Read more about: serial
  English summary
  Actor Ramesh Valiyasala's Daughter Sruthi Write Up Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X