For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഉഗ്രൻ ഹണിമൂണ്‍ പ്ലാനുമായി ആലീസും സജിനും, ഇവരുടെ പുതിയ വിശേഷങ്ങൾ ഇങ്ങനെ...

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ആലീസ് ക്രിസ്റ്റി. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെയാണ് ആലീസ് പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്. ഈ സീരിയലിന് പിന്നാലെ നിരവധി ജനപ്രിയ പരമ്പരകളിൽ നടി അഭിനയിച്ചിട്ടുണ്ട്. നിലവിൽ സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്ലർ എന്ന പരമ്പരയിലാണ് താരം അഭിനയിക്കുന്നത്. സീരിയലിൽ പോസിറ്റീവായിട്ടുള്ള കഥാപാത്രത്തെയാണ് ആലീസ് ക്രിസ്റ്റി അവതരിപ്പിക്കുന്നത്.

  സിബിഐ അഞ്ചാം പതിപ്പ് ഉടൻ ആരംഭിക്കും, ചിത്രത്തിൽ മെഗാസ്റ്റാറിനൊപ്പം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളും..

  സോഷ്യൽ മീഡിയയിലും സജീവമാണ് ആലീസ്. തന്റെ സീരിയൽ വിശേഷങ്ങളും സ്വകാര്യ വിശേഷങ്ങളും പങ്കുവെച്ച് കൊണ്ട് താരം എത്താറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം ആലീസ് ക്രിസ്റ്റിയുടെ വിവാഹമാണ്. സജിനാണ് വരൻ. നവംബർ 18 ന് ആയിരുന്ന വിവാഹം. ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിൽ പള്ളിയിൽ വെച്ചായിരുന്നു വിവാഹം. പിന്നീട് സൽക്കാരവും ഒരുക്കിയിരുന്നു.

  പൃഥ്വിയെ വീട്ടിൽ കണ്ടാൽ വെറുതെ നോക്കിയിരിക്കും, അനിയനെ കുറിച്ച് ഇന്ദ്രജിത്തിന്റെ രസകരമായ മറുപടി...

  ക്ലാസ് കട്ട് ചെയ്ത് മാറ്റിനിക്ക് പോകുന്ന കുട്ടികളായി ഞങ്ങൾ, ആ യാത്രയെ കുറിച്ച് വേണുഗോപാൽ

  സോഷ്യൽ മീഡിയയിൽ സജീവമായ ആലീസ് തന്റ യുട്യൂബ് ചാനലിലൂടെ വിവാഹത്തിന് മുൻപുള്ള വിശേഷങ്ങളും തയ്യാറെടുപ്പുകളും പങ്കുവെച്ച് കൊണ്ട് എത്തിയിരുന്നു. ആലീസും സജീനും ഒന്നിച്ചുള്ള സേവ് ദ ഡേറ്റ് മേക്കിങ്ങ് വീഡിയോയും മെഹന്തി വീഡിയോയുമൊക്കെ വൈറലായിരുന്നു. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത് വിവാഹ ശേഷമുള്ള ആലീസിന്റേയും സജിന്റേയും അഭിമുഖമാണ്. ബിഹൈന്റ് വുഡ്സിനോടാണ് തങ്ങളുടെ കല്യാണ വിശേഷം താരം പങ്കുവെച്ചത്. വിവാഹത്തെ കുറിച്ചും ഹണിമൂൺ പദ്ധതികളെ കുറിച്ചുമൊക്കെ താരങ്ങൾ അഭിമുഖത്തിൽ പറയുന്നുണ്ട്.

  ഒന്നര വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം ഉറപ്പിക്കുന്നത്. കൊറോണ കാരണം കല്യാണം നീട്ടി കൊണ്ട് പോവുകയായിരുന്നു. അതു കാരണം നന്നായി പ്രണയിക്കാൻ സമയം കിട്ടി എന്നാണ് സജിൻ പറയുന്നത്. തങ്ങൾക്ക് പ്രണയിക്കാൻ സമയം തന്ന കൊറോണ കാലത്തിന് നന്ദിയുണ്ടെന്നു സജിൻ പറയുന്നുണ്ട് .ലവ് മാര്യേജ് അല്ല അറേഞ്ച്ഡ് ആണെന്നും പറയുന്നുണ്ട്.

  സജിന്റെ വിവാഹം വന്നതിനെ കുറിച്ചും ആലീസ് ക്രിസ്റ്റി പറയുന്നുണ്ട്.. 'എനിക്ക് വീട്ടില്‍ കല്യാണം ആലോചന തുടങ്ങിയിട്ട് കുറച്ചായി. മാട്രമോണിയില്‍ എല്ലാം രജിസ്റ്റര്‍ ചെയ്തിരുന്നു. കുറേ നല്ല ആലോചന വന്നു. പക്ഷെ തിരുവനന്തപുരം വിട്ട് പോകാന്‍ ഇഷ്ടമില്ലാത്തത് കൊണ്ട് അതെല്ലാം വേണ്ട എന്ന് വച്ചു. ഞങ്ങളുടെ രണ്ട് പേരുടെയും കോമണ്‍ ഫ്രണ്ട് ആണ് സജിന്റെ ഫോട്ടോ കാണിച്ചു തന്നത്. ടിക്ക് ടോക്ക് വീഡിയോയും അയച്ചു തന്നു. അപ്പോള്‍ എനിക്ക് ഇഷ്ടമായി. ഞങ്ങള്‍ പരസ്പരം സംസാരിച്ച് ഇഷ്ടപ്പെട്ട ശേഷം വീട്ടുകാരോട് പറഞ്ഞു, വിവാഹത്തിലേക്ക് കടന്നു. വിവാഹം ഉറപ്പിച്ച ശേഷമാണ് പ്രണയം തുടങ്ങിയത്.

  ആലീസ് നടിയാണെന്ന് തനിക്ക് ആദ്യം അറിയില്ലായിരുന്നു എന്നും സജിൻ പറയുന്നുണ്ട്. കോസ്മറ്റിക്‌സ് പഠിച്ചിട്ടുണ്ട്. സ്വന്തമായി ഒരു സ്റ്റുഡിയോ തുടങ്ങണം എന്നൊക്കെയാണ് എന്നോട് പറഞ്ഞത് . അഭിനേത്രിയാണ് എന്ന കാര്യം സജിന്‍ അറിയുമായിരിയ്ക്കും എന്ന് കരുതി ആലീസും ഒന്നും പറഞ്ഞില്ല. കുറേ കാലം കഴിഞ്ഞ്, സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു ദിവസം ആലീസ് എനിക്ക് ഇന്ന് ഷൂട്ട് ഉണ്ട് എന്ന് പറഞ്ഞു. അപ്പോഴാണ്, തന്റെ ഭാവി വധു ഒരു അഭിനേത്രിയാണ് എന്ന് അറിഞ്ഞത്.

  വീടുകൾ തമ്മിലുള്ള ദൂരത്തെ കുറിച്ചും ആലീസ് പറയുന്നു,തിരുവനന്തപുരം വിട്ട് അധികം ദൂരം പോകാന്‍ താത്പര്യമില്ലാത്ത ആളാണ് താൻ. പരിചയപ്പെട്ട് സംസാരിച്ചു തുടങ്ങിയപ്പോള്‍ സജിന്‍ പറഞ്ഞത്, കഴക്കൂട്ടം കഴിഞ്ഞാല്‍ ദാ എന്റെ വീട് എത്തി എന്നാണ്. പക്ഷെ പാല് കാച്ചലിന് വന്നപ്പോഴാണ് എത്രമാത്രം ദൂരമുണ്ട് എന്ന് മനസ്സിലായത്. എന്നെ പറ്റിച്ചതാണ് എന്ന് ആലീസ് പറയുന്നു. ഹണിമൂൺ പദ്ധതിയെ കുറിച്ചുമൊക്കെ പറയുന്നുണ്ട്.

  Alice Christy Wedding Reception, Watch Video | FilmiBeat Malayalam

  കല്യാണത്തിന് വേണ്ടി ആകെ ഏഴ് ദിവസത്തെ ലീവ് ആണ് ആലീസും സജിനും എടുത്തത്. അടുത്ത ദിവസം മുതല്‍ ഞാന്‍ ഷൂട്ടിന് പോകും, ഇച്ചായന്‍ നാളെ ഓഫീസിലും പോകും. ഹണിമൂണ്‍ ഒന്നും ഇല്ല എന്ന് ആലീസ് വ്യസനത്തോടെ പറയുന്നു. എന്നാല്‍ ജനുവരിയില്‍ ആലീസിനെ ഹണിമൂണിന് കൊണ്ടു പോകും എന്ന് സജിന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. മാഡത്തിന്റെ തിരക്കുകള്‍ കുറച്ച് കുറയുകയാണെങ്കില്‍ ചെറിയൊരു ഹണിമൂണ്‍ പ്ലാന്‍ ചെയ്യുന്നുണ്ട് എന്ന് സജിന്‍ പറഞ്ഞു. ഇവരുടേയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. സജിനും ആലീസിനും ആശംസകൾ നേർന്നുകൊണ്ട് ആരാധകർ രംഗത്ത് എത്തിയിട്ടുണ്ട്.

  Read more about: serial
  English summary
  Actress Alice Christy And Sajin Reveals Their Honeymoon Plans, Latest Interview Went viral,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X