For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സീരിയല്‍ നടി ആലീസ് ഗോമസ് ക്രിസ്റ്റി വിവാഹിതയായി; പള്ളിയില്‍ നിന്നുമുള്ള വിവാഹത്തിന്റെ ചിത്രങ്ങള്‍ കാണാം

  |

  ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി ആലീസ് ഗോമസ് ക്രിസ്റ്റി വിവാഹിതയായി. സജിന്‍ ആണ് വരന്‍. വെള്ള ഗൗണ്‍ ധരിച്ച് അതീവ സുന്ദരിയായി ആലീസ് എത്തിയപ്പോള്‍ കോട്ടും സ്യൂട്ടിലുമായിരുന്നു സജിന്‍. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വിപുലമായി തന്നെ വിവാഹത്തിന്റെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. വിവാഹത്തിന് പിന്നാലെ സോഷ്യല്‍ മീഡിയ പേജുകളില്‍ ഇരുവരുടെയും ചിത്രങ്ങളും വീഡിയോസും വന്ന് നിറയുകയാണ്. സീരിയല്‍, സിനിമാ രംഗത്ത് നിന്നുള്ള പ്രിയപ്പെട്ടവരടക്കം താരദമ്പതിമാര്‍ക്ക് ആശംസകള്‍ അറിയിച്ച് എത്തുകയാണ്.

  കഴിഞ്ഞൊരു മാസമായി യൂട്യൂബ് ചാനലിലൂടെ തന്റെ വിവാഹവിശേഷങ്ങള്‍ പങ്കുവെച്ച് ആലീസ് എത്തിയിരുന്നു. സജിനൊപ്പം മൈലാഞ്ചി ഇടുന്ന വീഡിയോ പങ്കുവെച്ച് കൊണ്ടാണ് വിവാഹത്തിന് ഒരുങ്ങുകയാണെന്നുള്ള സന്തോഷം പറഞ്ഞത്. പിന്നാലെ ഡ്രസ് വാങ്ങിയതും ഹല്‍ദി അടക്കം വീട്ടിലെ പല ആഘോഷങ്ങളുടെയും വീഡിയോസ് നടി പങ്കുവെച്ച് കൊണ്ടേ ഇരുന്നു.

  ആലീസിന്റെ വീട്ടില്‍ വിവാഹം ആലോചിക്കുന്ന സമയത്ത് ഒരു കൂട്ടുകാരി വഴിയാണ് സജിന്റെ ആലോചന വന്നതെന്ന് മുന്‍പ് നടി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഞങ്ങളുടേത് പക്കാ അറഞ്ചേഡ് മ്യാരേജ് ആണെന്നാണ് മുന്‍പ് ആലീസ് പറഞ്ഞത്. എന്തായാലും വിവാഹം കഴിഞ്ഞെന്ന് കരുതി അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കാനൊന്നും താൻ തീരുമാനിച്ചിട്ടില്ലെന്നാണ് നടി പറയുന്നത്. വിവാഹം കഴിഞ്ഞ് ഓഡിറ്റോറിയത്തിലേക്ക് എത്തിയപ്പോൾ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു താരങ്ങൾ. സജിൻ്റെ പിന്തുണയെ കുറിച്ചും ഹണിമൂൺ യാത്രകളെ കുറിച്ചുമെല്ലാം ഇരുവരും തുറന്ന് സംസാരിച്ചിട്ടുണ്ട്.

  നടി ചന്ദ്ര ലക്ഷ്‍മണും ടോഷ് ക്രിസ്റ്റിയും വിവാഹിതരായി

   Alice-Christy

  ഭാര്യയുടെ വീട്ടിലേക്ക് പോവാനൊരുങ്ങി ഹരി; ഇനി സാന്ത്വനത്തിലേക്ക് തിരിച്ച് വരില്ലേന്ന് ആരാധകരും

  'വിവാഹത്തിന് എത്തിയ എല്ലാവരോടും നന്ദി പറയുകയാണ്. ഇനി ചടങ്ങുകള്‍ ബാക്കിയുണ്ട്. ഇതിനിടയില്‍ സീരിയലില്‍ തുടരുമോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും തുടരുമെന്നായിരുന്നു ആലീസ് മറുപടി നല്‍കിയത്. ഇരുപത്തിരണ്ടാം തീയ്യതി മുതല്‍ താന്‍ ലൊക്കേഷനിലേക്ക് പോവും. ഭര്‍ത്താവായ സജിനും ലീവ് കുറവാണ്. പുള്ളിക്കാരനും ഉടനെ ജോലിയിലേക്ക് തിരികെ പോകും. സജിന്‍ നല്ല സപ്പോര്‍ട്ടാണോ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് പിന്നെ നല്ല സപ്പോര്‍ട്ടാണെന്ന് ആലീസ് പറയുന്നു. ഞങ്ങള്‍ രണ്ട് പേരും രണ്ട് പ്രൊഫഷനാണ്.

  മേഘ്‌ന വിന്‍സെന്റ് മുതല്‍ കൃഷ്ണകുമാര്‍ വരെ, ഇങ്ങനെ വേണം തിരിച്ചുവരാന്‍! ടെലിവിഷനിലേക്ക് തിരികെ വന്നവർ

  അവള്‍ അവളുടെ ജോലിയും ഞാന്‍ എന്റെ ജോലിയും ചെയ്യുന്നു അത്രേയുള്ളു എന്ന് സജിന്‍ പറയുന്നു. അതിന്റെ പേരില്‍ ഇതുവരെ ഞങ്ങള്‍ക്കിടയില്‍ ഒരു ക്ലാഷ് ഉണ്ടായിട്ടില്ലെന്നാണ് ആലീസിന്റെ മറുപടി. ഭര്‍ത്താവിനെ ഇനി ഏതെങ്കിലും സീരിയലില്‍ പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് തനിക്ക് ആഗ്രഹമുണ്ടെന്ന് ആലീസ് സൂചിപ്പിച്ചു. തനിക്കും അഭിനയിക്കാന്‍ താല്‍പര്യം ഉണ്ടെന്നാണ് സജിനും പറയുന്നത്. എന്തായാലും വ്‌ളോഗുമായി മുന്നോട്ട് പോവും. ഹണിമൂണ്‍ ഒക്കെ നേരത്തെ പ്ലാന്‍ ചെയ്തിരുന്നു. പക്ഷേ ആലീസിന് ഷൂട്ടിങ്ങ് തിരക്കുകള്‍ വന്നിരിക്കുകയാണിപ്പോള്‍. അതുകൊണ്ട് ക്യാന്‍സല്‍ ചെയ്തു. കുറച്ച് താമസിച്ചിട്ടാണെങ്കിലും പോവും. അടിച്ച് പൊളിക്കാനാണ് തീരുമാനം. ഒന്നര വര്‍ഷത്തെ കാത്തിരിപ്പാണ് വിവാഹത്തിലൂടെ നടന്നതെന്ന് സജിനും ആലീസും പറയുന്നു.

  English summary
  Actress Alice Christy And Sajin Wedding, Latest Marriage Stills From The Church Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X