For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മക്കളാണ് ലോകം... അഭിനയ ജീവിതം തിരികെ കിട്ടി', കരുത്തോടെ മുന്നോട്ട് പോകാൻ ആശംസിച്ച് ആരാധകർ!

  |

  കുട്ടിക്കാലം മുതൽ മലയാള സിനിമയുടെ ഭാ​ഗമായ നടിയാണ് അമ്പിളി ദേവി. വിരലിലെണ്ണാവുന്ന സിനിമകളിൽ മാത്രമാണ് അമ്പിളി അഭിനയിച്ചത്. പിന്നീട് സീരിയലുകളിലും മിനി സ്ക്രീനിലുമാണ് അമ്പിളി തിളങ്ങിയത്. 200ത്തിൽ ആയിരുന്നു അമ്പിളിയുടെ സിനിമയിലേക്കുള്ള വരവ്. പഠനകാലത്ത് കലോത്സവ വേദികളിലെ നിറസാന്നിധ്യമായിരുന്നു അമ്പിളി. നൃത്തം അടക്കം നിരവധി മേഖലകളിൽ അമ്പിളി ശോഭിച്ചിട്ടുണ്ട്. അമ്പിളിയെ മലയാള നെഞ്ചിലേറ്റിയത് പൃഥ്വിരാജ് സിനിമ മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും എന്ന ചിത്രത്തിലെ മീര എന്ന കഥപാത്രത്തിലൂടെയാണ്. ശേഷം ഹരിഹരൻ പിള്ള ഹാപ്പിയാണ്, കല്യാണക്കുറിമാനം തുടങ്ങിയ സിനിമകളിലും അമ്പിളി ദേവി അഭിനയിച്ചു.

  Also Read: 'സഭ്യമായ ഭാഷ ഉപയോഗിച്ചാല്‍ ആത്മാവ് നഷ്ടമാകും, തെറിവിളി ആവശ്യമായ ഘടകമായിരുന്നു'

  സിനിമകൾക്ക് ശേഷം അമ്പിളി ശോഭിച്ചത് സീരിയലുകളിലാണ് നിരവധി സൂപ്പർ ഹിറ്റ് പരമ്പരകളുടെ ഭാ​ഗമായിട്ടുണ്ട് അമ്പിളി. കരിയറിൽ തിളങ്ങാൻ സാധിച്ചുവെങ്കിലും വിവാഹജീവിതം വലിയ ദുഖങ്ങളാണ് അമ്പിളിക്ക് എപ്പോഴും സമ്മാനിച്ചത്. അമ്പിളിയുടെ ആദ്യ വിവാഹം 2009ൽ സീരിയൽ മേഖലയിൽ പ്രവർത്തിക്കുന്ന ലോവലുമായിട്ടായിരുന്നു. ശേഷം ഇരുവരും 2018ൽ വേർപിരിഞ്ഞു. പിന്നീട് സീത അടക്കമുള്ള സീരിയലുകളിൽ അമ്പിളിയുടെ സഹ താരമായിരുന്ന ആദിത്യൻ ജയനെ അമ്പിളി വിവാഹം ചെയ്തു. ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു. എന്നാൽ പലവിധ കാരണങ്ങളാൽ ഇരുവരും ഇപ്പോൾ പിരിഞ്ഞ് താമസിക്കുകയാണ്.

  Also Read: 'പതിനാറ് വർഷമായി രോ​ഗത്തോട് പടപൊരുതി എന്റെ ജീവിതം, സം​ഗീതം നഷ്ടമാകുമോയെന്ന് ഭയന്നു'

  2019ൽ ആയിരുന്നു ആദിത്യൻ ജയനുമായുള്ള വിവാഹം. രണ്ട് വിവാഹത്തിലുമായി രണ്ട് ആൺമക്കളാണ് അമ്പിളിക്കുള്ളത്. ഇപ്പോൾ അമ്പിളി ജീവിക്കുന്നത് തന്നെ മക്കളുടെ സന്തോഷത്തിനും ഉന്നതമായ ജീവിതത്തിനും വിദ്യാഭ്യാസത്തിനും വേണ്ടിയാണ്. രണ്ടാമത്തെ മകന്റെ പിറന്നാൾ ആഘോഷിക്കുകയാണ് ഇന്ന് അമ്പിളി. രണ്ട് മക്കൾക്കും ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് അമ്പിളി മകന് പിറന്നാൾ ആശംസകൾ നേർന്നത്. 'എന്റെ കുഞ്ഞിന് എല്ലാ നന്മകളും സന്തോഷവും ജീവിതത്തിൽ ഉണ്ടാകട്ടെ... ഹാപ്പി ബർത്ത് ഡേ മോനെ....' എന്നാണ് മകനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അമ്പിളി കുറിച്ചത്.

  ഭർത്താവിന്റെ അസാന്നിധ്യത്തിലും വിവാഹ ജീവിതം സംബന്ധിച്ച് ഇത്രയേറെ വിമർശനങ്ങൾ നേരിട്ടിട്ടും തളരാതെ മുമ്പോട്ട് മക്കൾക്ക് വേണ്ടി ജീവിക്കുന്ന അമ്പിളിയെ അഭിനന്ദിക്കുകയാണ് താരത്തെ ഇഷ്ടപ്പെടുന്ന ആരാധകർ. മകൻ അർജുന് പിറന്നാൾ ആശംസിക്കുന്നതിനൊപ്പം അമ്പിളിക്കും കുടുംബത്തിനും പ്രാർഥനകളും ആശംസകളും സോഷ്യൽമീഡിയ നേരുന്നുണ്ട്. ആദിത്യൻ ജയനുമായുള്ള വേർപിരിയലിന് ശേഷം നിരവധി വിമർശനങ്ങളും വിവാദങ്ങളും കേസുകളും അമ്പിളിക്ക് മേൽ ഉണ്ടായിരുന്നു. രണ്ടര വർഷമായി സീരിയൽ സിനിമാ മേഖലയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു അമ്പിളി ദേവി.

  Ambili Devi Biography | അമ്പിളി ദേവി ജീവചരിത്രം | FilmiBeat Malayalam

  മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന തുമ്പപ്പൂ എന്ന സീരിയലിലൂടെയാണ് അമ്പിളി വീണ്ടും സീരിയലുകളിൽ സജീവമാകാൻ തുടങ്ങിയത്. മായ എന്ന കഥാപാത്രത്തെയാണ് സീരിയലിൽ അമ്പിളി ദേവി അവതരിപ്പിക്കുന്നത്. വീണ്ടും സീരിയലുകളുടെ ഭാ​ഗമാകാൻ പോകുന്ന സന്തോഷം അമ്പിളി ദേവിയും സോഷ്യൽമീഡിയ വഴി പങ്കുവെച്ചിരുന്നു. 'രണ്ടര വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും പ്രിയ പ്രേക്ഷകർക്ക് മുന്നിലേക്ക് തുമ്പപ്പൂവിലെ മായയായി. മായയേ വിശ്വസിച്ച് എന്നെ ഏൽപ്പിച്ച നിർമാതാവ് ഉമാ ധരൻ സർ, സംവിധായകൻ ദിലീപ് സർ, പ്രിയപ്പെട്ട സംഗീത ചേച്ചി, പ്രിയസഹപ്രവർത്തകർ എല്ലാവർക്കും നന്ദി.... എന്നും എന്നെ സ്നേഹിച്ചിട്ടുള്ള പ്രിയ പ്രേക്ഷകരുടെ പ്രോത്സാഹനവും പ്രാർത്ഥനയും ഇനിയും പ്രതീക്ഷിക്കുന്നു...' എന്നാണ് പുതിയ കഥാപാത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച് അമ്പിളി ദേവി കുറിച്ചത്. മൃദുല വിജയ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സീരിയലാണ് തുമ്പപ്പൂ. കുഞ്ഞുങ്ങൾ ചെറുതായിരുന്നതിനാലാണ് നേരത്തെ സീരിയലിന്റെ ഭാ​ഗമാകാൻ സാധിക്കാതിരുന്നതെന്ന് അമ്പിളി ​ദേവി തന്നെ പറഞ്ഞിരുന്നു. മക്കൾക്കൊപ്പം പോകാനുള്ള സൗകര്യം ഒറുക്കി തരാമെന്ന് തുമ്പപ്പൂ സീരിയലിന്റെ അണിയറപ്രവർത്തകർ അറിയിച്ചതിനാലാണ് സീരിയലിന്റെ ഭാ​ഗമാകാൻ കഴിഞ്ഞതെന്നും അമ്പിളി ദേവി മുമ്പ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

  Read more about: ambili devi
  English summary
  actress ambili devi celebrated her son birthday, serial fans appreciated her courage and positivity
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X