For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മക്കളുടെ ഉയർച്ച അമ്മയുടെ നേട്ടമാണ്... ഇത് നിന്റെ വിജയമാണ്', അമ്പിളി ദേവിക്ക് ആശംസകളുമായി ആരാധകർ!

  |

  കലോത്സവ വേദികളിൽ നിന്ന് ബി​ഗ് സ്ക്രീനിലേക്കും മിനി സ്ക്രീനിലേക്കും എത്തിയ താരമാണ് അമ്പിളി ദേവി. സൂപ്പർ താരങ്ങൾക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുള്ള അമ്പിളി ദേവി ഇപ്പോൾ സീരിയലുകളിലാണ് സജീവമായിട്ടുള്ളത്. ആദ്യം ടിവി സീരിയലുകളിലാണ് അമ്പിളി ദേവി അഭിനയിച്ച് തുടങ്ങിയത്. ബാലതാരമായിരുന്നു ആദ്യം. പിന്നീട് സഹയാത്രികയ്ക്ക് സ്നേ​ഹപൂർവം എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തി. പിന്നീട് പൃഥ്വിരാജിനൊപ്പം മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷം ചെയ്തു. അമ്പിളിയെ ഇന്നും പ്രേക്ഷകർ ഓർമിക്കുന്നതും പൃഥ്വിരാജ് ചിത്രത്തിലെ അനിയത്തി കഥാപാത്രത്തിലൂടെയാണ്.

  Also Read: ആരുടേയും കണ്ണിൽപ്പെടാതെ ഔട്ടിങ്, വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രണയത്തിൽ, ചിത്രങ്ങൾ വൈറൽ!

  ഹരിഹരൻ പിള്ള ഹാപ്പിയാണ്, കല്യാണ കുറിമാനം, ചോദ്യം തുടങ്ങിയ സിനിമകളിലും പിന്നീട് അമ്പിളി അഭിനയിച്ചു. അടുത്തിടെ ചെയ്തതിൽ അമ്പിളിയുടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കഥാപാത്രം സീത സീരിയലിലേത് ആയിരുന്നു. സ്ത്രീപദം, കൃഷ്ണ തുളസി, കല്യാണി കളവാണി, എന്റെ പെണ്ണ്, എന്റെ അൽഫോൻസാമ്മ, സ്നേഹതൂവൽ തുടങ്ങിയവയാണ് അമ്പിളിയുടെ മറ്റ് ശ്രദ്ധിക്കപ്പെട്ട സീരിയലുകളിൽ‌ ചിലത്. നർത്തകി കൂടിയായ അമ്പിളി ഇപ്പോൾ വിദ്യാർഥികളെ നൃത്തം പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്.

  Also Read: 'ഒന്നിനും സ്വാത‌ന്ത്ര്യം ഇല്ല... എല്ലാത്തിനും നിബന്ധനകളാണ്', പിതാവിന്റെ അതിരുകടന്ന സ്നേഹത്തെ കുറിച്ച് ഖുശി

  കലാജീവിതം ശോഭനമായിരുന്നുവെങ്കിലും അമ്പിളിയുടെ വിവാഹ ജീവിതം പരാജയമായിരുന്നു. 2009 മാർച്ച് 27 ന് തിരുവനന്തപുരം സ്വദേശിയും സിനിമാ-സീരിയൽ ക്യാമറാമാനായിരുന്ന ലോവലുമായി വിവാഹം നടന്നുവെങ്കിലും വർഷങ്ങൾക്ക് ശേഷം ഇരുവരും വിവാഹ മോചിതരായി. പിന്നീട് സീരിയൽ നടനും മുൻകാല താരം ജയന്റെ സഹോദരന്റെ മകനുമായ ആദിത്യൻ ജയൻ അമ്പിളിയെ വിവാഹം കഴിച്ചു. പക്ഷെ ആ വിവാഹവും അധികം നീണ്ടുനിന്നില്ല. അമ്പിളിക്ക് രണ്ട് ആൺ മക്കളാണുള്ളത്. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, ഫോക്ക് ഡാൻസ് എന്നിവയിൽ പരിശീലനം നേടിയ നർത്തകിയാണ് അമ്പിളി ദേവി.

  വിവാഹ ജീവിതം പരാജയമായിരുന്നതിനാൽ ഇപ്പോൾ ജീവിതം മക്കൾക്ക് വേണ്ടി മാറ്റിവെച്ചിരിക്കുകയാണ് അമ്പിളി. അവരുടെ വിജയങ്ങളിലാണ് അമ്പിളി ആഹ്ലാദം കണ്ടെത്തുന്നത്. സീരിയൽ, സിനിമാ രം​ഗത്ത് നിന്നും നിരവധി പേർ സ്വന്തമായി യുട്യൂബ് ചാനലുമായി സജീവമാണ്. പ്രേക്ഷകരുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് അടുത്തിടെയാണ് അമ്പിളിയും അമ്പിളീസ് വേൾഡ് എന്ന പേരിൽ യുട്യൂബ് ചാനൽ ആരംഭിച്ചത്. മക്കള‌ുടെ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും എല്ലാം വീഡിയോയാക്കി അമ്പിളി പങ്കുവെക്കാറുമുണ്ട്. ഇപ്പോൾ മൂത്തമകൻ അപ്പു സ്കൂളിൽ നേടിയ വിജയത്തിന്റെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് അമ്പിളി. 'ഫസ്റ്റ് ടേം പരീക്ഷയുടെ പ്രോഗ്രസ് റിപ്പോർട്ട് വാങ്ങിക്കാനായാണ് അപ്പൂട്ടന്റെ സ്കൂളിൽ പോവുകയാണ്. ഇളയ ആളെ ഉറക്കിക്കിടത്തിയിരിക്കുകയാണ്. ഫസ്റ്റ് റാങ്ക് ഹോൾഡറാണ് അപ്പു. ഫുൾ മാർക്ക് കിട്ടിയിട്ടുണ്ട്. അവന്റെ ടീച്ചേഴ്‌സും കോഡിനേറ്റർ മാമും കുറച്ച് സമ്മാനങ്ങളൊക്കെ അവന് നൽകി' അമ്പിളി പറഞ്ഞു.

  ആദിത്യനെക്കുറിച്ച് സംസാരിക്കരുത്. അമ്പിളിയെ വിലക്കി കോടതി

  മകന്റെ വിജയത്തിൽ മതിമറന്ന് സന്തോഷിക്കുന്ന അമ്പിളിക്ക് നിരവധി പേർ ആശംസകൾ നേർന്നു. 'ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും മോനൂട്ടന് ലഭിക്കട്ടെ, മക്കൾ നന്നായി വളരുന്നത് ഒരമ്മയുടെ നേട്ടമാണ്, അമ്മയുടെ ത്യാഗത്തിന്റെയും കഷ്ടപ്പാടിന്റെയും പ്രതിഫലമാണ്, ഇത് അമ്പിളിയുടേയും കൂടി നേട്ടമാണ്. നല്ലത് പോലെ പഠിച്ച് നല്ല ജോലി കിട്ടി അമ്മയെ പൊന്നുപോലെ നോക്കട്ടെ' എന്നിങ്ങനെയുള്ള കമന്റുകളും ആശംസകളുമാണ് അമ്പിളിയുടെ വീഡിയോയ്ക്ക് ലഭിക്കുന്നത്. രണ്ടാമത്തെ മകനെ ​ഗർഭിണിയായതോടെ സീരിയലിൽ നിന്നും അമ്പിളി ബ്രേക്ക് എടുത്തിരുന്നു. അടുത്തിടെ ആരംഭിച്ച തുമ്പപ്പൂ എന്ന സീരിയലിലെ മായ എന്ന കഥാപാത്രത്തിലൂടെയാണ് അമ്പിളി വീണ്ടും തിരികെ അഭിനയത്തിലേക്ക് എത്തിയത്. സീരിയൽ മികച്ച പ്രതികരണം നേടി സംപ്രേഷണം തുടരുകയാണ്.

  Read more about: ambili devi
  English summary
  actress ambili devi shares her son new achievement happiness
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X