For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അനന്യയും ആഞ്ജനേയനുമായുള്ള വിവാഹത്തിനിടയില്‍ സംഭവിച്ച കാര്യങ്ങള്‍! തുറന്നുപറച്ചിലുമായി താരം

  |

  ഒരുകാലത്ത് സിനിമയില്‍ തിളങ്ങി നിന്നിരുന്ന നായികമാരിലൊരാളായിരുന്നു അനന്യ. അഭിനയത്തിന് പുറമെ താരം നൃത്തപരിപാടികളിലും സജീവമായിരുന്നു. മികച്ച സ്വീകാര്യതയും പിന്തുണയുമായിരുന്നു താരത്തിന് ലഭിച്ചതും. വിവാഹ ശേഷവും താരം സജീവമാണ്. താരത്തിന്റെ വിവാഹം വന്‍വിവാദമായി മാറിയിരുന്നു. ആഞ്ജനേയനുമായുള്ള വിവാഹവും അതിന് ശേഷമുള്ള വിവാദങ്ങളെക്കുറിച്ചുമൊക്കെ താരം സംസാരിച്ചിരുന്നു. നാദിര്‍ഷയ്ക്ക് നല്‍കിയ അഭിമുഖത്തിലും താരം സംസാരിച്ചത് വിവാഹത്തെക്കുറിച്ചായിരുന്നു. ഈ അഭിമുഖ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്.

  ബാലതാരമായെത്തി നായികയായി മാറുകയായിരുന്നു അനന്യ. മലയാളത്തില്‍ മാത്രമല്ല തമിഴിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് താരം. എല്ലാതരം കഥാപാത്രങ്ങളേയും അവതരിപ്പിക്കാന്‍ കഴിയുമെന്നും അനന്യ ഇതിനകം തന്നെ തെളിയിച്ച് കഴിഞ്ഞിട്ടുണ്ട്. വിവാഹം വിവാദമായി മാറിയതിനെക്കുറിച്ചായിരുന്നു നാദിര്‍ഷ ചോദിച്ചത്. അതിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് താരം തുറന്ന് സംസാരിച്ചിരുന്നു.

  വിവാദമായി മാറിയത്

  വിവാദമായി മാറിയത്

  വെറുതെയിരിക്കുന്ന ആള്‍ക്കാരാണ് അത് വിവാദമാക്കി കൊണ്ടുനടന്നത്. ഞങ്ങള്‍ക്കത് വിവാദമൊന്നുമല്ലായിരുന്നു. അതൊരു വിവാഹമാണ് അത്രയേയുള്ളൂ, ഇപ്പോള്‍ ഹാപ്പിയായിരിക്കുകയാണ് താന്‍. ഇഷ്ട ദൈവം ആഞ്ജനേയനായിരുന്നോയെന്നും നാദിര്‍ഷ ചോദിച്ചിരുന്നു. ഇല്ല അങ്ങനെയില്ല, പ്രാര്‍ത്ഥിക്കാറുണ്ടെന്നായിരുന്നു താരത്തിന്റെ മറുപടി.

  പ്രണയ വിവാഹത്തെക്കുറിച്ച്

  പ്രണയ വിവാഹത്തെക്കുറിച്ച്

  പ്രണയവിവാഹമാണ് നല്ലതെന്ന അഭിപ്രായക്കാരിയാണ് അനന്യ. ഞങ്ങളുടേത് ഒരു പ്രണയവിവാഹമായതിനാല്‍ പരസ്പരം ഏറെ മനസ്സിലാക്കാന്‍ കഴിഞ്ഞു. ഭര്‍ത്താവാകാന്‍ പോകുന്ന വ്യക്തിയെ കൂടുതല്‍ അടുത്തറിയാനും മനസ്സിലാക്കാനും പ്രണയവിവാഹമാണ് നല്ലത്. യോജിച്ച് പോകാനാകും എന്ന ഉറപ്പുള്ള ഒരാളെയാണ് താന്‍ വിവാഹം ചെയ്തതെന്നും താരം പറഞ്ഞിരുന്നു. ഇഷ്ടപ്പെട്ട ആളിനെ തന്നെ വിവാഹം ചെയ്യണം എന്നത് വാശിയായിരുന്നു. പ്രതിസന്ധിഘട്ടം അതിജീവിച്ചത് ഒറ്റയ്ക്കാണെന്നും താരം പറഞ്ഞിരുന്നു.

  മറ്റൊരു അഭിമുഖത്തില്‍

  മറ്റൊരു അഭിമുഖത്തില്‍

  ആവശ്യമില്ലാതെ മറ്റൊരാളിലേക്കും വരാതിരുന്ന ഒരു സാധാരണക്കാരനാണ് ആഞ്ജനേയന്‍. ഇപ്പോള്‍ എവിടെപ്പോയാലും മറ്റുളളവര്‍ അറിയുന്ന ആളായി മാറി. സെലി ബ്രിറ്റിയെപ്പോലെ അല്ല അത്. രണ്ടും തമ്മില്‍ വലിയ അന്തരമുണ്ട്. കൂടാതെ കുറെ ചോദ്യങ്ങളും അഭിമുഖീകരിക്കേണ്ടി വരുന്നു. ഇക്കാര്യത്തില്‍ അദ്ദേഹത്തിന് വിഷമമുണ്ടായിരുന്നു. വിവാദമുണ്ടായപ്പോള്‍ സിനിമയില്‍ നിന്ന് പലരും വിളിച്ചെന്നും എന്റെ വേദനയില്‍ പങ്കുചേര്‍ന്ന എല്ലാവരോടും നന്ദിയുണ്ടെന്നും അനന്യ മറ്റൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

  ഇഷ്ടതാരങ്ങള്‍

  ഇഷ്ടതാരങ്ങള്‍

  ദിലീപേട്ടനും ലാലേട്ടനും മമ്മൂക്കയേയും ഇഷ്ടമായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞപ്പോഴായിരുന്നു താരങ്ങളെയൊക്കെ ഇഷ്ടപ്പെടാന്‍ തുടങ്ങിയത്. കസിന്‍സിനൊപ്പമൊക്കെ ചേര്‍ന്ന് ഇങ്ങനെയുള്ള ആളെ വിവാഹം കഴിക്കണമെന്നൊക്കെ പറയാറുണ്ട്. ചില സിനിമകള്‍ കാണുമ്പോള്‍ എല്ലാവരേയും ഇഷ്ടപ്പെടാറുണ്ട്. തമിഴ് സിനിമകളില്‍ അഭിനയിച്ചപ്പോഴുള്ള അനുഭവത്തെക്കുറിച്ചും താരം സംസാരിച്ചിരുന്നു.

  ഹിമാലയന്‍ യാത്ര

  ഹിമാലയന്‍ യാത്ര

  ഭര്‍ത്താവ് ആഞ്ജയനേയനോടൊപ്പം നടത്തിയ യാത്രകളെക്കുറിച്ച് തുറന്നുപറഞ്ഞായിരുന്നു ഇടയ്ക്ക് അനന്യ എത്തിയത്.. യാത്രയുടെ കാര്യത്തില്‍ തന്റെ അതേ താല്‍പര്യം തന്നെയാണ് അദ്ദേഹത്തിനും. അതിനാല്‍ത്തന്നെ ഹിമാലയത്തിലേക്ക് പോയാലോ എന്ന് ചോദിച്ചപ്പോള്‍ ഒരു സ്വെറ്റര്‍ പോലും കരുതാതെ ഒപ്പമിറങ്ങുകയായിരുന്നു അന്ന്. ഡല്‍ഹി വഴി കേദാര്‍നാഥിലേക്കും അവിടെ നിന്ന് ബദരിനാഥിലേക്കും തിരിക്കുകയായിരുന്നു. വെള്ളപ്പൊക്കം കഴിഞ്ഞ് ഒരുവര്‍ഷം കഴിഞ്ഞായിരുന്നു തങ്ങള്‍ അവിടേക്ക് പോയതെന്നും അനന്യ പറഞ്ഞിരുന്നു.

  വീഡിയോ

  Read more about: ananya അനന്യ
  English summary
  Ananya about her marriage, old video viral again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X