For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മയും അംഗീകരിച്ചു, അന്ന് പറഞ്ഞത് ആത്മാര്‍ത്ഥമായിട്ട്; കമന്റുകള്‍ക്ക് മുഖം കൊടുക്കാറില്ലെന്നും അനുശ്രീ

  |

  മലയാള സീരിയല്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ മുഖമാണ് അനുശ്രീയുടേത്. ബാലതാരമായി എത്തി നായികയായി വളര്‍ന്ന താരം. അക്ഷരാര്‍ത്ഥത്തില്‍ മലയാളി പ്രേക്ഷകരുടെ കണ്‍മുന്നിലുടെ താരമായി മാറിയ നടി. ഈയ്യടുത്തായിരുന്നു അനുശ്രീയുടെ വിവാഹം. ക്യാമറാമാന്‍ ആയ വിഷ്ണു സന്തോഷാണ് അനുശ്രീയുടെ ഭര്‍ത്താവ്. എന്റെ മാതാവ് എന്ന പരമ്പരയുടെ ക്യാമറാമാനാണ് വിഷ്ണു. തൃശ്ശൂര്‍ ആവണങ്ങാട് ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം.

  ബിക്കിനി ചിത്രങ്ങളുമായി സാറ അലി ഖാന്‍ വീണ്ടും; ചിത്രങ്ങളിതാ

  വിവാഹത്തിന് വിഷ്ണുവിന്റെ കുടുംബം പിന്തുണ നല്‍കിയപ്പോള്‍ അനുശ്രീയുടെ അമ്മയുടെ ഭാഗത്തു നിന്നും ആദ്യം വന്നത് എതിര്‍പ്പിന്റെ സ്വരങ്ങളായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ പിണക്കവും പതിയെ മാറിയെന്നാണ് അനുശ്രീ പറയുന്നത്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അനുശ്രീ മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി തന്നെ തുടര്‍ന്ന് വായിക്കാം.

  ബാലതാരമായാണ് അനുശ്രീ സീരിയലിലേക്ക് എത്തുന്നത്. ഓമനത്തിങ്കള്‍ പക്ഷി എന്ന മലയാളികള്‍ ഇന്നും ഓര്‍ത്തിരിക്കുന്ന പരമ്പരയിലൂടെയായിരുന്നു അരങ്ങേറ്റം. പരമ്പരയില്‍ ജിത്തു മോന്‍ എന്ന ആണ്‍ കുട്ടിയുടെ വേഷമായിരുന്നു അനുശ്രീ ചെയ്തിരുന്നത്. 2005 മുതല്‍ അഭിനയ രംഗത്ത് സജീവമായ അനുശ്രീ ഇപ്പോള്‍ അഭിനയിക്കുന്നത് പൂക്കാലം വരവായി എന്ന പരമ്പരയിലാണ്. അന്നത്തെ കൊച്ചുമിടുക്കി ഇന്ന് നായികയാണ്.

  താനും വിഷ്ണുവും വഴക്കിടുമ്പോള്‍ രണ്ടു പേരും പരസ്പരം മിണ്ടാറില്ലെന്നാണ് അനുശ്രീ പറയുന്നത്. അതുകൊണ്ട് തന്നെ മറ്റു പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും വഴക്കിന്റെ ആയുസ് ഒരു രാത്രി വരെ ആയിരിക്കുമെന്നും അനുശ്രീ പറയുന്നു. അതേസമയം വിവാഹത്തിന് ശേഷം വഴക്ക് തീരെ കുറവാണെന്നും അനുശ്രീ പറയുന്നു. കല്യാണം കഴിഞ്ഞ് രണ്ടിന്റെ അന്ന് അടിയുണ്ടാക്കിയെന്നും അനുശ്രീ പറയുന്നുണ്ട്. വഴക്കുണ്ടാക്കുമ്പോള്‍ മിക്കപ്പോഴും പ്രശ്‌നം സോള്‍വ് ആക്കുക വിഷ്ണു ആണെന്നും താന്‍ വളരെ കുറച്ച് മാത്രമാണ് സോള്‍വ് ചെയ്യുക എന്നും അനുശ്രീ പറയുന്നു. തനിക്ക് കുറച്ചൊക്കെ വാശിയും അഹങ്കാരവും ഒക്കെയുണ്ടെന്നാണ് അനുശ്രീ പറയുന്നത്.

  അമ്മയെ മിസ് ചെയ്യുന്നില്ല എന്ന് പറഞ്ഞതിനായിരുന്നു തനിക്ക് ഏറ്റവും കൂടുതല്‍ നെഗറ്റീവ് കമന്റ്‌സ് ലഭിച്ചതെന്നാണ് അനുശ്രീ പറയുന്നത്. എന്നാല്‍ താനത് വളരെ ആത്മാര്‍ത്ഥമായി പറഞ്ഞതാണെന്നും കാരണം തന്റെ അമ്മയേക്കാളും കെയര്‍ ചെയ്യുന്നൊരു അമ്മയാണ് ഇവിടെയുള്ളതെന്നാണ് അനുശ്രീ പറയുന്നത്. തന്നെ ഒരിക്കലും തനിച്ച് ഇരിക്കാന്‍ പോലും അനുവദിക്കാത്ത ആളാണ് ഭര്‍ത്താവെന്നും എവിടെ പോയാലും കൂടെ കൊണ്ടു പോകുമെന്നും അനുശ്രീ പറയുന്നു. എപ്പോഴും തന്റെ കൂടെ തന്നെയുണ്ടാകും. എന്നാല്‍ താനത് പിടിച്ചിരുത്തുന്നതല്ലെന്നും ആള് അങ്ങനെയാണെന്നും അനുശ്രീ പറയുന്നു.

  ഇതെല്ലാം കാരണം തനിക്ക് സ്വന്തം വീടിനോട് അത്ര മിസിംഗ് തോന്നാറില്ലെന്നും അതുകൊണ്ട് തന്നെ അത്തരം കമന്റുകള്‍ കണ്ടപ്പോള്‍ താന്‍ അത്ര ഇറിറ്റേറ്റഡ് ആയൊന്നും ഇല്ലെന്നും അനുശ്രീ പറയുന്നു. തങ്ങളുടെ പ്രണയത്തേയും വിവാഹത്തേയും അച്ഛന്‍ ആദ്യം തന്നെ അംഗീകരിച്ചതാണെന്ന് അനുശ്രീ പറയുന്നു. അമ്മയ്ക്ക് ഇപ്പോള്‍ ദേഷ്യമൊന്നുമില്ലെന്നും തന്നോട് വീട്ടില്‍ ചെന്നോളാന്‍ പറഞ്ഞുവെന്നും താന്‍ വീട്ടില്‍ പോകാറുണ്ടെന്നും അനുശ്രീ പറയുന്നു. അമ്മയെ കാണാറുണ്ട്. സംസാരിക്കാറുണ്ട്. അമ്മയുടെ കാര്യങ്ങളൊക്കെ ചെയ്തു കൊടുക്കാറുണ്ട്. എപ്പോഴാണ് വിഷ്ണുവിനെ അംഗീകരിക്കുക എന്ന് ചോദിച്ചപ്പോള്‍ ഉടനെ ഉണ്ടാകും വൈകില്ല എന്നായിരുന്നു അമ്മയുടെ മറുപടിയെന്നും താരം പറയുന്നു.

  Also Read: മരിക്കുമ്പോൾ നമ്മൾ ഇതൊന്നും കൊണ്ട് പോകില്ലല്ലോ, റിസബാവയുടെ വാക്കുകൾ വൈറലാവുന്നു...

  മമ്മൂക്കയും ദുൽകറുംകൂടി കല്യാണത്തിന് ഒരേ വേദിയിൽ..തകർപ്പൻ വീഡിയോ

  അതേസമയം കല്യാണം കഴിഞ്ഞില്ലേ ഇനി വീട്ടില്‍ ഇരിക്കാന്‍ ആണ് ആഗ്രഹം എന്ന് താന്‍ പറഞ്ഞപ്പോള്‍ വേണ്ട എന്ന് പറഞ്ഞ് ജോലിയ്ക്ക് പറഞ്ഞ് വിട്ടത് വിഷ്ണുവാണെന്നും അനുശ്രീ പറയുന്നു. ദേഷ്യം വന്നാലും സ്‌നേഹം വന്നാലും അത് അപ്പോള്‍ തന്നെ പ്രകടിപ്പിക്കുന്നതാണ് വിഷ്ണുവിന്റെ രീതിയെന്നും ഒന്നും ഒളിച്ചുവെക്കുന്ന സ്വഭാവമല്ലെന്നും നല്ല കെയറിംഗ് ആണെന്നും അനുശ്രീ പറയുന്നു.

  Read more about: serial
  English summary
  Actress Anusree Opens Up About Vishnu Santhosh And Her Mother's Approval To Their Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X