For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വീട്ടുകാരെ വിഷമിപ്പിക്കാന്‍ വയ്യ, കാത്തിരുന്നത് ഒരു വര്‍ഷം; വിവാഹ ശേഷം മനസ് തുറന്ന് അപ്‌സര

  |

  ആരാധകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. യുവാക്കളെ അടക്കം ആകര്‍ഷിച്ച പരമ്പര തുടക്കത്തില്‍ തന്നെ റേറ്റിംഗില്‍ മുന്നിലെത്തിയിരുന്നു. സാന്ത്വനത്തിലെ ജയന്തി എന്ന കഥാപാത്രമായെത്തി ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അപ്‌സര. ഇന്നലെ അപ്‌സരയുടെ വിവാഹ ദിവസമായിരുന്നു. സംവിധായകനും എഴുത്തുകാരനുമായ ആല്‍ബി ഫ്രാന്‍സും അപ്‌സര രത്‌നാകരനും തമ്മിലുള്ള വിവാഹത്തിന്റെ സന്തോഷത്തിലാണ് സീരിയല്‍ ലോകം. മൂന്ന് വര്‍ഷത്തെ സൗഹൃദവും പ്രണയവുമാണ് ഇന്നലെ വിവാഹത്തിലേക്ക് എത്തിയത്.

  സിംപിൾ സ്റ്റൈലിൽ വീണ്ടും അനന്യ, നടിയുടെ പുത്തൻ ചിത്രങ്ങൾ കാണാം

  ഇപ്പോഴിതാ തങ്ങളുടെ ബന്ധത്തെക്കുറിച്ചും വിവാഹത്തെകുറിച്ചുമെല്ലാം അപ്‌സര മനസ് തുറക്കുകയാണ്. വനിത ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് അപ്‌സര മനസ് തുറന്നത്. തങ്ങളുടേത് മിശ്ര വിവാഹമാണെന്നും അതിനാല്‍ തുടക്കത്തില്‍ വീടുകളില്‍ നിന്നും എതിര്‍പ്പുണ്ടായിരുന്നുവെന്നും എന്നാല്‍ പിന്നീട് അവര്‍ക്ക് എല്ലാം ബോധ്യമാവുകയും അവര്‍ പച്ചക്കൊടി കാണിക്കുകയായിരുന്നുവെന്നും അപ്‌സര പറയുന്നു. താരത്തിന്റെ വാക്കുകള്‍ വായിക്കാം വിശദമായി തുടര്‍ന്ന്.

  തങ്ങള്‍ ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആയതിനാല്‍ നേരത്തെ തന്നെ പരിചയമുണ്ടായിരുന്നുവെന്നാണ് അപ്‌സര പറയുന്നത്. എന്നാല്‍ അടുത്തറിഞ്ഞിട്ട് മൂന്ന് വര്‍ഷം ആയെന്നും താരം പറയുന്നത്. ഉള്ളത് പറഞ്ഞാല്‍ എന്ന പരമ്പരയിലൂടെയാണ് ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത്. ആ പരമ്പരയിലൂടെ തനിക്ക് മികച്ച നടിക്കും ആല്‍ബിയ്ക്ക് മികച്ച സംവിധായകനുമുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നുവെന്നും അപ്‌സര പറയുന്നു. ആ ബന്ധമാണ് ഇപ്പോള്‍ വിവാഹത്തിലേക്ക് എത്തിയിരിക്കുന്നതെന്നാണ് അപ്‌സര പറയുന്നത്. ഒന്നിച്ചു ജീവിച്ചാലോ എന്ന് ആദ്യം ചോദിക്കുന്നത് ആല്‍ബിയാണെന്നും നടി പറയുന്നു.

  എന്നാല്‍ രണ്ടു പേരുടേയും വീടുകളില്‍ നിന്നും എതിര്‍പ്പുകളുണ്ടായി. മതം ആയിരുന്നു അവരുടെ പ്രശ്‌നം. എങ്കിലും വീട്ടുകാരെ വിഷമിപ്പിച്ചു കൊണ്ട് ഒരു തീരുമാനം എടുക്കാന്‍ തങ്ങള്‍ താല്‍പര്യപ്പെട്ടിരുന്നില്ലെന്നും അവരെ പറഞ്ഞ് മനസിലാക്കും വരെ കാത്തിരിക്കാമെന്ന് കരുതിയെന്നും അപ്‌സര പറയുന്നു. അങ്ങനെ കാത്തിരുന്നത് ഒരു വര്‍ഷമായിരുന്നു. ഒടുവില്‍ വീട്ടുകാര്‍ സമ്മതിക്കുകയായിരുന്നുവെന്നും അതോടെ എല്ലാവരുടേയും അനുഗ്രഹത്തോടെ തന്നെ വിവാഹം നടക്കുകയായിരുന്നുവെന്നും അപ്‌സര പറയുന്നു. തന്റെയോ ആല്‍ബിയുടേയോ കുടുംബത്തില്‍ മുമ്പ് മിശ്ര വിവാഹം നടന്നിരുന്നില്ല. അതിനാലുണ്ടായിരുന്ന ആകുലതകളാണ് തുടക്കത്തിലെ എതിര്‍പ്പുകള്‍ക്ക് കാരണമെന്നാണ് അപ്‌സര ചൂണ്ടിക്കാണിക്കുന്നത്.

  മതം മാറ്റുമോ എന്നൊക്കെയായിരുന്നു തന്റെ അമ്മയുടെ ചിന്തയെന്ന് അപ്‌സര പറയുന്നു. അതേസമയം ആല്‍ബിയുടെ അമ്മയുടെ ആശങ്ക മറ്റൊരു ചുട്ടുപാടില്‍ നിന്നും വരുന്ന പെണ്‍കുട്ടി പൊരുത്തപ്പെട്ട് പോകുമോ എന്നായിരുന്നുവെന്നും അപ്‌സര ചൂണ്ടിക്കാണിക്കുന്നു. അവരെ കുറ്റം പറയാനാകില്ലെന്നും എന്നാല്‍ കൂടുതല്‍ അറിഞ്ഞപ്പോള്‍ ആ സംശയങ്ങളൊക്കെ മാറിയെന്നും എല്ലാവരും ഇപ്പോള്‍ സന്തോഷത്തിലാണെന്നും അപ്‌സര പറയുന്നു. അതേസമയം തന്റെ വിവാഹ വാര്‍ത്ത കണ്ടപ്പോള്‍ ഇത്ര വൈകിയാണോ വിവാഹം കഴിക്കുന്നത് എന്ന് ചിലര്‍ ചോദിച്ചിരുന്നുവെന്നും പക്ഷെ ഒട്ടും വൈകിയിട്ടില്ലെന്നും അപ്‌സര പറയുന്നു. തനിക്ക് 24 വയസ് മാത്രമേ ആയിട്ടുള്ളൂവെന്ന് പറയുന്ന അപ്‌സര പറയുന്നത് സത്യത്തില്‍ കുറച്ച് നേരത്തെയാണ് വിവാഹം എന്നാണ് അഭിപ്രായപ്പെടുന്നത്.

  പണക്കാരായല്ല ജനിച്ചത്, എല്ലാം കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ്! സഹോദരിയ്ക്ക് പിന്തുണയുമായി ശില്‍പ ഷെട്ടി

  Apsara Ratnakaran wedding reception | FilmiBeat Malayalam

  സീരിയലുകളില്‍ താന്‍ ചെയ്ത കഥാപാത്രങ്ങള്‍ കാരണമാണ് തനിക്ക് പ്രായം കൂടുതലാണെന്ന് മിക്കവരും കരുതുന്നതെന്ന് അപ്‌സര പറയുന്നു. സാന്ത്വനത്തില്‍ താന്‍ അവതരിപ്പിക്കുന്ന ജയന്തി എന്ന കഥാപാത്രത്തിന് ചിപ്പിയേക്കാള്‍ പ്രായമുണ്ട്. അതിനാലാകും തന്റെ പ്രായം അങ്ങനെ ആളുകള്‍ കണക്കാക്കുന്നതെന്നാണ് അപ്‌സര പറയുന്നത്. അമ്മയിലൂടെ സീരിയില്‍ രംഗത്ത് എത്തിയ അപ്‌സര ഇതിനോടകം എട്ട് വര്‍ഷം പൂര്‍ത്തിയാക്കുകയും 24 പരമ്പരകളില്‍ അഭിനയിക്കുകയും ചെയ്തു. ഇപ്പോള്‍ സാന്ത്വനം എന്ന ഹിറ്റ് പരമ്പരയിലെ നെഗറ്റീവ് കഥാപാത്രമായ ജയന്തിയെയാണ് അവതരിപ്പിക്കുന്നത്. താരദമ്പതികള്‍ക്ക് ആശംസകളുമായി സീരിയല്‍ ലോകത്തു നിന്നും നിരവധി പേരാണ് എത്തിയിരിക്കുന്നത്.

  Read more about: serial
  English summary
  Actress Apsara Of Santhwanam Opens Up About Her Marriage WIth Alby
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X