Don't Miss!
- Automobiles
ലുക്കിലും, ഫീച്ചറിലും പ്രീമിയം; 2022 Tucson അവതരിപ്പിച്ച് Hyundai, വില വിവരങ്ങള്‍ അറിയാം
- News
അത്തരം സ്ത്രീകള്‍ സെക്സ് വര്‍ക്കര്‍മാര്‍, നല്ല കുടുംബത്തിലുള്ളവരല്ല, 'ശക്തിമാന്' വിവാദത്തില്‍!!
- Travel
രക്ഷാ ബന്ധന് യാത്രകള്‍...ആഘോഷമാക്കാം..സഹോദരങ്ങള്‍ക്കൊപ്പം പോകാം
- Lifestyle
ചൈനയില്‍ ലാംഗ്യവൈറസ് ബാധ: 35 പേര് ചികിത്സയില്‍
- Sports
Asia Cup 2022: ആവേശ് പുറത്താവും, അവന് ഓവര്‍ ടേക്ക് ചെയ്തു! മുന്‍ താരം പറയുന്നു
- Finance
ഈ കണക്കുകള്‍ വീണ്ടും ശരിയായാല്‍ ഒരു മാസത്തിനകം വിപണി റെക്കോഡ് ഉയരത്തിലെത്തും!
- Technology
Vivo Foldable: വിവോ ഫോൾഡബിളിനെ നേരിടാൻ 'നെഞ്ച് വിരിച്ച' മല്ലന്മാർ
'അന്ന് ഇന്‍സ്റ്റഗ്രാം ഓപ്പണ്‍ ചെയ്തതേ അറിയൂ, പിന്നെ ഒന്നും ഓര്‍മ്മയില്ല'; ബിഗ് ബോസ് അനുഭവങ്ങളെക്കുറിച്ച് ആര്യ
മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് നടിയും അവതാരകയുമായ ആര്യ. ബഡായി ബംഗ്ലാവിലൂടെയും വിവിധ ടെലിവിഷന്‍ പരിപാടികളിലൂടെയും പ്രേക്ഷകരുടെ മനം കവര്‍ന്ന ആര്യക്ക് നിരവധി ആരാധകരുണ്ട്. ബിഗ് ബോസ് സീസണ് 2-ല്‍ ആര്യ പങ്കെടുത്തിരുന്നു.
ഇപ്പോഴിതാ തന്റെ ബിഗ് ബോസ് അനുഭവത്തെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും സംസാരിക്കുകയാണ് ആര്യ. നടി ശില്പബാലയുമായി ചേര്‍ന്ന് നടത്തിയ ചാറ്റിലായിരുന്നു ആര്യ തന്റെ ബിഗ് ബോസ് അനുഭവങ്ങളെക്കുറിച്ച് വാചാലയായത്.

ആര്യയുടെ വാക്കുകളില്‍ നിന്നും:' ഞാന്‍ ഹിന്ദി ബിഗ് ബോസിന്റെ വലിയൊരു ആരാധികയാണ്. തുടക്കം മുതല്‍ ബിഗ് ബോസിന്റെ എല്ലാ സീസണുകളും കാണാറുണ്ടായിരുന്നു. പണ്ട് ശില്പ ഷെട്ടി പങ്കെടുത്ത ബിഗ് ബ്രദറിന്റെ രണ്ട് എപ്പിസോഡുകളേ ആകെ കണ്ടിട്ടുള്ളൂ. പക്ഷെ, അവിടെ നിന്നാണ് ഞാന്‍ ഈ ഷോയുടെ ആരാധികയായി മാറുന്നത്.
അന്നു മുതല്‍ ഈ ഷോയോട് വല്ലാത്തൊരിഷ്ടം ഉണ്ട്. അങ്ങനെയിരിക്കെയാണ് ബിഗ് ബോസില്‍ നിന്ന് വിളിച്ച് ഷോയില്‍ പങ്കെടുക്കാന്‍ താത്പര്യമുണ്ടോ എന്ന് ചോദിക്കുന്നത്. അതൊന്ന് അനുഭവിച്ചറിയാന്‍ വേണ്ടി തന്നെയാണ് ഞാന്‍ ബിഗ് ബോസിലേക്ക് പോയത്.

പക്ഷെ, പുറത്തുനിന്ന് കാണുന്നപോലെ അത്ര എളുപ്പമല്ല ഈ ഷോയ്ക്ക് ഉള്ളില്‍ ചെന്നാല്‍. നമ്മളെ കുറേ ദിവസം ഒരു പ്രഷര്‍ കുക്കറിനുള്ളില്‍ അകപ്പെട്ട അവസ്ഥയായിരിക്കും. അവിടെ ടിവിയോ ഫോണോ പേപ്പറോ എന്തിന് എഴുതാന്‍ ഒരു പേന പോലും ഇല്ല. അങ്ങനെയുള്ളിടത്ത് നൂറു ദിവസം താമസിക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. അങ്ങോട്ടുമിങ്ങോട്ടും നോക്കി സംസാരിക്കുക എന്നല്ലാതെ അതിനുള്ളില്‍ നമുക്കൊന്നും ചെയ്യാനില്ല.
ഈയൊരു അവസ്ഥയെ നമ്മുടെ സമനില കൈവിടാതെ 100 ദിവസം എങ്ങനെ തരണം ചെയ്യുമെന്നാണ് ബിഗ് ബോസില്‍ കാണിച്ചു കൊടുക്കേണ്ടത്. ബിഗ് ബോസില്‍ പങ്കെടുത്തു എന്നതിന്റെ പേരില്‍ എനിക്ക് യാതൊരു കുറ്റബോധവുമില്ല.

മലയാളി പ്രേക്ഷകര്‍ ഇപ്പോഴും സീരിയലുകളെയും ടെലിവിഷന്‍ റിയാലിറ്റി വളരെ വികാരപരമായാണ് കാണുന്നത്. ബഡായി ബംഗ്ലാവിലെ ആര്യയെ ഇപ്പോഴും പിഷാരടിയുടെ ഭാര്യയായി കാണുന്നവരുണ്ട്. അതേപോലെയാണ് ബിഗ് ബോസിന്റെ കാര്യവും. ഇത് ഒരു ഗെയിം ഷോയായി മാത്രം കാണേണ്ട കാര്യമേ ഉള്ളൂ, പക്ഷെ അതിനുപകരം റിയലായിട്ടാണ് പലരും കാണുന്നത്.
പ്രൊഫഷണലി എനിക്ക് ബിഗ് ബോസില്‍ പങ്കെടുത്തത് കൊണ്ട് എനിക്ക് ഒരു പ്രശ്നവും തോന്നിയിട്ടില്ല. സോഷ്യല്‍ മീഡിയയിലുള്ള ബഹളങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. അല്ലാതെയുള്ള ഒരു പ്രശ്നങ്ങളും ഇതുവരെ നേരിടേണ്ടി വന്നിട്ടില്ല. പിന്നെ ഷോ സാമ്പത്തികപരമായി എനിക്ക് ഗുണം ചെയ്തിട്ടുണ്ട്. അത്രമാത്രം.

ബിഗ് ബോസ് സീസണ് 2 കോവിഡ് മൂലം ഇടയ്ക്ക് നിര്‍ത്തേണ്ടി വന്നിരുന്നു. അതേക്കുറിച്ചും ആര്യ വാചാലയായി: 'അന്ന് പെട്ടെന്നൊരു ദിവസം ഞങ്ങളോട് ലാലേട്ടന് ഷോ നിര്‍ത്തുകയാണെന്നും എല്ലാവരോടും തയ്യാറായിരിക്കാനും പറയുകയായിരുന്നു. പിന്നീട് അവിടത്തെ ക്രൂ മുഴുവനും അകത്തു കടന്ന് ഞങ്ങളെ സഹായിക്കാന്‍ വന്നു.
ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഫോണ്‍ തന്ന ശേഷം ഒരേയൊരു കോള്‍ മാത്രം വിളിക്കാന്‍ അനുവാദം തന്നു. അതിനുശേഷം ഞങ്ങളോട് ഫോണ്‍ തിരികെ വാങ്ങിച്ചു. പിന്നീട് പുറത്തിറങ്ങി ഏറെക്കഴിഞ്ഞാണ് ഫോണ്‍ തിരികെ തന്നത്.
പിന്നീട് പെട്ടികളെല്ലാം പാക്ക് ചെയ്യുന്ന സമയത്ത് ടീമില്‍ നിന്നും ഒരാള്‍ വന്ന് എന്നോട് ഫോണ്‍ കിട്ടിയാല്‍ കുറച്ച് ദിവസത്തേക്ക് സോഷ്യല്‍ മീഡിയ ഓപ്പണ്‍ ചെയ്തു നോക്കേണ്ടെന്നു പറഞ്ഞു. നമ്മള് വിചാരിക്കുന്നതുപോലെയല്ല, കുറച്ച് പ്രശ്നമാണ്, പക്ഷെ അത് മൂന്നുനാല് മാസം കഴിയുമ്പോള്‍ ശരിയാകുമെന്നും എന്നെ സമാധാനിപ്പിച്ചു.

ഫോണ്‍ കിട്ടിക്കഴിഞ്ഞ ശേഷം എന്നെ ആദ്യം വിളിച്ചത് ഹൗസില്‍ നിന്നും മുന്‍പ് എവിക്ടായിപ്പോയ വീണയായിരുന്നു. വീണ എന്നെ വിളിച്ച് സംസാരിച്ച് നീ ഓക്കെയാണോ എന്നൊക്കെ ചോദിച്ചു. അപ്പോള്‍ ഞാന്‍ അതെ, കുഴപ്പമില്ല എന്നൊക്കെ പറഞ്ഞു. പിന്നെ പറഞ്ഞത് ഇന്‍സ്റ്റഗ്രാം തുറന്നുനോക്കേണ്ടെന്നായിരുന്നു. അപ്പോഴും ചുറ്റിലും എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു.
പിന്നെ പറഞ്ഞു, അല്പം കഴിഞ്ഞിട്ടാണെങ്കിലും നീ എല്ലാം അറിയും. എന്നുവെച്ച് നീ വിഷമിക്കേണ്ട, അതൊക്കെ ഗെയിമിന്റെ ഭാഗമായി സംഭവിച്ചതാണ്. നീ എന്താണെന്ന് നിനക്കും നിന്റെ വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും അറിയാം. അതുകൊണ്ട് എന്തുസംഭവിച്ചാലും ചിന്തിച്ചുവിഷമിക്കേണ്ടതില്ലെന്നായിരുന്നു വീണ പറഞ്ഞത്.
അപ്പോള്‍ എന്തോ കാര്യമായ പ്രശ്നമുണ്ടെന്ന് എനിക്ക് ശരിക്കും തോന്നി. സ്വാഭാവികമായും അപ്പോള്‍ തന്നെ ഇന്‍സ്റ്റഗ്രാം തുറന്ന് നോക്കുകയായിരുന്നു. അതു കഴിഞ്ഞ് പിന്നെ എനിക്ക് ഒന്നും ഓര്‍മ്മയില്ല.' ആര്യ പറയുന്നു.
ഇതൊരു ഗെയിം ഷോയാണെന്ന് പ്രേക്ഷകര്‍ എന്നു മനസ്സിലാക്കുന്നുവോ അന്ന് ഈ ഷോ വേറെ ലെവലിലേക്ക് പോകുമെന്നും ആര്യ വ്യക്തമാക്കുന്നു.