For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജീവന് പോലും അപകടമായേക്കാവുന്ന 'ടോക്സിക് റിലേഷൻഷിപ്പുകൾ' തിരിച്ചറിയാൻ ശ്രമിക്കണം-അശ്വതി ശ്രീകാന്ത്

  |

  ആരോ​ഗ്യപരമായ വിവാഹബന്ധങ്ങളോ, പ്രണയബന്ധങ്ങളോ അല്ലാത്തതിനാൽ നിരവധി ജീവനുകൾ അടുത്തിടെയായി നമ്മുടെ സംസ്ഥാനത്ത് ഇല്ലാതാകുന്നുണ്ട്. നമ്മള്‍ എല്ലാ മനുഷ്യരും പല വർഷങ്ങൾ ജീവിച്ച് ഒരുദിവസം മരിക്കുക എന്നതിലും അപ്പുറം എത്രപേർക്ക് അവരുടെ ജീവിതത്തില്‍ സമാധാനവും സ്വസ്ഥതയും ഉണ്ടായി എന്നത് വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു ചോദ്യമാണ്. ടോക്സിക്കായ റിലേഷൻഷിപ്പുകളിലൂടെ സഹിച്ച് കടന്നുപോകുന്നത് കൊണ്ട് ജീവൻ നഷ്ടപ്പെടുന്നവരാണ് ഏറെയും. അത്തരത്തിലുള്ള റിലേഷൻഷിപ്പുകളെ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്ന വസ്തുത പലരും മനസിലാക്കുന്നില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെയാണ് പ്രണയം ഉപേക്ഷച്ച് മടങ്ങുമ്പോൾ ചിലർ ഭ്രാന്തമായി പെരുമാറി തങ്ങളുടെ പങ്കാളിയുടെ ജീവനെടുക്കുന്നതിലേക്ക് വരെ തിരിയുന്നത്.

  actress aswathy sreekanth, actress aswathy sreekanth photos, aswathy sreekanth, aswathy sreekanth serials, നടി അശ്വതി ശ്രീകാന്ത്, അശ്വതി ശ്രീകാന്ത് യുട്യൂബ് ചാനൽ, അശ്വതി ശ്രീകാന്ത് വാർത്തകൾ

  ഒപ്പം ജീവിക്കുന്ന ഒരു വ്യക്തിയുടെ ക്രൂരതയുടെ ഇരകളായി ജീവിതകാലം മുഴുവന്‍ സമാധാനം എന്തെന്ന് അറിയാതെ കഴിച്ചുകൂട്ടുന്നു അവസ്ഥ നിരവധിപേർക്കുണ്ട്. പലർക്കും അത് പുറത്ത് പറയാൻ മടിയാണ് എന്നതാണ് സത്യം. ഗാർഹിക പീഡനങ്ങള്‍ വർധിക്കുന്നതും എല്ലാം സഹിക്കുക എന്നതിനപ്പുറം ജീവിതത്തില്‍ ഒരു പ്രതീക്ഷയും ഇനി ഇല്ല എന്ന തോന്നല്‍ സ്വയം ജീവനൊടുക്കാം എന്ന തീരുമാനത്തില്‍ ആളുകളെ കൊണ്ടെത്തിക്കുന്നതും ഇത്തരം ടോക്സിക് റിലേഷൻഷിപ്പുകളിൽ കടിച്ചുതൂങ്ങി കിടക്കുന്നതിന്റെ ഭാ​ഗമായി സംഭവിക്കുന്നതാണ്. ഒരു വ്യക്തിക്ക് സമാധാനപരമായി ജീവിക്കാന്‍ കഴിയുക എന്നത് ആ വ്യക്തിയുടെ അവകാശമാണ്. കാലഹരണപ്പെട്ട തത്വങ്ങള്‍ ഇപ്പോഴും വ്യക്തികളില്‍ അടിച്ചേൽപ്പിക്കുമ്പോള്‍ വ്യക്തിയുടെ മാനസിക നില മെച്ചപ്പെടുത്തിയെടുക്കാനുള്ള ഒരവസരവും ഇല്ലാതെ പോകുന്ന സ്ഥിതിവിശേഷമാണ്. സമാധാനവും സംതൃപ്തിയുമുള്ള ജീവിതമാണോ നിങ്ങളുടേത് എന്ന് സ്വയം തിരിച്ചറിയാനുള്ള മാർ​ഗങ്ങൾ ചെറിയ വീഡിയോയിലൂടെ പറഞ്ഞ് നൽകുകയാണ് നടിയും അവതാരികയുമായ അശ്വതി ശ്രീകാന്ത്.

  Also Read: രാവും പകലുമില്ലാതെ ​ഗൗരിയെ തിരക്കി ബോംബെ തെരുവുകളിലൂടെ അലഞ്ഞ് നടന്ന കിങ് ഖാൻ

  പ്രണയം, വിവാഹം, ബന്ധങ്ങളുടെ കെട്ടുപാടുകൾ എന്നിവയെല്ലാം എല്ലാവരുടേയും ജീവിതത്തിന്റെ ഭാ​ഗമാണ്. ഒരാളെ പ്രണയിക്കാൻ തുടങ്ങിയാൽ അയാൾ ഏതൊക്കെ തരത്തിൽ പീഡിപ്പിച്ചാലും അവയെല്ലാം സഹിച്ച് നിൽക്കുന്ന സാഹചര്യമാണ് ഇന്ന് സമൂഹത്തിലുള്ളത്. ഭർതൃവീട്ടിൽ നിന്നോ ഭാര്യയുടെ വീട്ടിൽ നിന്നോ സമാധാനവും സുഖകരവുമായ ജീവിതം തകർക്കുന്ന സംഭവങ്ങൾ നടന്നാലും പലരും തുറന്ന് പറയുകയോ എതിർക്കുകയോ ചെയ്യാറില്ല. അഭിമാനം സംരക്ഷിക്കുക എന്ന ചിന്തമാത്രമാണ് അപ്പോൾ അവരിലുണ്ടിയിരിക്കുക. ആ അവസ്ഥയിൽ മാറ്റം വരണമെന്നും മറ്റുള്ളവരെ വിഷമിപ്പിക്കാതിരിക്കാൻ സ്വന്തം സന്തോഷങ്ങൾ ഇല്ലാതാകുന്ന അവസ്ഥ ആരും സൃഷ്ടിക്കരുത് എന്നുമാണ് അശ്വതി ശ്രീകാന്ത് വീഡിയോയിലൂടെ പറയുന്നത്. നിങ്ങളുടെ ബന്ധങ്ങളെല്ലാം അവസാനിപ്പിച്ച് തനിക്ക് വേണ്ടി മാത്രം ജീവിക്കണം എന്ന് ആവശ്യപ്പെടുന്ന. പങ്കാളിയാണ് നിങ്ങൾക്കൊപ്പമുള്ളതെങ്കിൽ അതിനെ എതിർക്കാനും ആ ബന്ധത്തിൽ യഥാർഥ സ്നേഹമില്ല എന്ന് എല്ലാവരും തിരിച്ചറിയണമെന്നുമാണ് അശ്വതി വീഡിയോയിലൂടെ ആവശ്യപ്പെടുന്നത്.

  Also Read: 'ആരാധനയാണ്, അതുകൊണ്ടാണ് ബാം​ഗ്ലൂർ വരെ പോയി ലാലേട്ടനെ കണ്ടത്'- ആതിര

  എല്ലാ കാര്യങ്ങളിലും നിങ്ങളെ പിന്തുണയ്ക്കുന്ന താങ്ങാവുന്ന നിങ്ങൾക്ക് കൂടി എന്തിലും പ്രാധാന്യം നൽകുന്ന വ്യക്തിയാണോ നിങ്ങൾക്കൊപ്പമുള്ളതെന്ന് നിങ്ങൾ സ്വയം മനസിലാക്കണമെന്നും അങ്ങനെയല്ലെന്ന് തോന്നുന്ന നിമിഷം ആ ബന്ധം അവസാനിപ്പിച്ച് പിരിയുന്നതാണ് രണ്ടുപേർക്കും സന്തോഷം നൽകുകയെന്നും അശ്വതി പറയുന്നു. ആർക്കുവേണ്ടിയും നമ്മുടെ ഇഷ്ടാനിഷ്ടങ്ങളെ ഇല്ലാതാക്കരുതെന്നും താരം പറയുന്നുണ്ട്. ടോക്സിക് റിലേഷൻഷിപ്പുകൾ തിരിച്ചറിയാനുള്ള മാർ​ഗങ്ങൾ ഉൾപ്പെടുത്തിയ അശ്വതിയുടെ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ജീവിത്തിൽ പലതും തിരിച്ചറിയാൻ വീഡിയോ സഹായിച്ചുവെന്നാണ് അശ്വതിയുടെ വീഡിയോയ്ക്ക് പ്രേക്ഷകർ കമൻ്റായി കുറിച്ചത്. ടോക്സിക്ക് റിലേഷൻഷിപ്പുകളിൽ പെട്ട് പോയതിന്റെ പേരിൽ ഇതിനോടകം നിരവധി പേർക്കാണ് ജീവൻ നഷ്ടപ്പെട്ടിട്ടുള്ളത്. നമ്മുടെ സന്തോഷം നാം തീരുമാനിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് അശ്വതി വീഡിയോ അവസാനിപ്പിച്ചത്.

  ആരാധകരുടെ ചോദ്യങ്ങൾക്ക് അശ്വതിയുടെ തകർപ്പൻ മറുപടി | FilmiBeat Malayalam

  Also Read: 'എത്ര കുട്ടികൾ വേണമെന്നാണ് ആ​ഗ്രഹം?', ലൈവിനിടെ അഹാനയോട് കാളിദാസ് ജയറാം

  Read more about: television aswathy sreekanth
  English summary
  actress aswathy sreekanth latest video about toxic relationships, video viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X