For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ലോകത്ത് ആദ്യമായി പ്രസവിക്കുന്ന സ്ത്രീയല്ലല്ലോ നീ?', കുറ്റപ്പെടുത്തൽ ഒഴിവാക്കി സ്നേഹിക്കാം-അശ്വതി

  |

  ഗർഭകാലവും പ്രസവവും ദമ്പതിമാരുടെ ജീവിതത്തിലെ ഏറ്റവും സന്തോഷവും പ്രത്യാശയും നിറഞ്ഞ കാലമാണ്. അതോടൊപ്പം തന്നെ പുതിയ ഉത്തരവാദിത്വങ്ങളും മാറ്റങ്ങളും മനസിനെ കുഴപ്പിക്കുന്ന കാലം കൂടിയാണിത്. അതുകൊണ്ട് തന്നെ ഗർഭകാലവും പ്രസവാനന്തര കാലവും മാനസിക പ്രശ്നങ്ങൾക്ക് ഏറ്റവും സാധ്യതയുള്ള കാലമായിട്ടാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഏറ്റവും കൂടുതൽ സ്ത്രീകളാണ് ​ഇത്തരം മാനസീക പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നത്.

  Also Read: ബോളിവുഡിൽ കല്യാണ മേളം, രാജ്കുമർ റാവു-പത്രലേഖ വിവാഹം നവംബറിൽ?

  സ്ത്രീകളൽ ഏറ്റവും കൂടുതൽ പ്രസവശേഷം കാണപ്പെടുന്നത് പോസ്റ്റ്പാർട്ടം ഡിപ്രഷനാണ്. എന്നാല്‍ സമയത്ത് തിരിച്ചറിയപെടാതെ പോകുന്നതുമായ രോഗമാണിത്. ഇന്ത്യയില്‍ വലിയൊരു ശതമാനം സ്ത്രീകൾക്ക് പ്രസവാനന്തര വിഷാദരോഗം ഉണ്ടാകുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്. സാധാരണ വിഷാദ രോഗത്തിന്റെ ലക്ഷണങ്ങളായ ഉദാസീനത, ക്ഷീണം, സന്തോഷം അനുഭവപ്പെടതിരിക്കുക, കുറ്റബോധം, തീരുമാനമെടുക്കാനും ചിന്തിക്കാനുമുള്ള ബുദ്ധിമുട്ടുകള്‍, ഉറക്കമില്ലായ്മ, ഉറക്കക്കൂടുതല്‍, ഭക്ഷണം കഴിക്കാതിരിക്കുക തുടങ്ങിയവയാണ് ഇതിന്റെയും പ്രധാന ലക്ഷണങ്ങള്‍ എങ്കിലും പ്രസവത്തിന് ശേഷം ഒരാഴ്ച്ച മുതല്‍ ആറുമാസം വരെ നീണ്ടുനിൽക്കുന്ന കാലയളവാണ് രോഗനിർണയത്തിന് പരിഗണിക്കുന്നത്. കൃത്യ സമയത്ത് കണ്ടെത്തുകയും ചികിത്സ നടത്തുകയും ചെയ്തില്ലെങ്കിൽ ഗുരുതരമായ മാനസിക പ്രശ്നങ്ങളിലേക്ക് ഇത് നയിച്ചേക്കാം. ഇന്നും സമൂഹം ഇതേകുറിച്ച് വേണ്ടത്ര ബോധവാന്മാരാല്ലാത്തതിനാൽ നിരവധി സ്ത്രീകൾക്കാണ് ദുരിതമനുഭവിക്കേണ്ടി വരുന്നത്. താൻ പ്രസവശേഷം അനുഭവിച്ച പോസ്റ്റ്പാർട്ടം ഡിപ്രഷനെ കുറിച്ചും അത് മറികടന്ന രീതിയെ കുറിച്ചും മനോഹരമായ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നടിയും അവതാരകയും എഴുത്തുകാരിയുമെല്ലാമായ അശ്വതി ശ്രീകാന്ത്.

  Also Read: 'നാണമുള്ളവനാണ്' എന്ന് കേൾക്കാനാണ് 'നാണമില്ലാത്തവൻ' എന്നതിനേക്കാൾ ഇഷ്ടം; മോഹൻലാൽ

  അവതാരികയായിട്ടായിരുന്നു മലയാളികൾക്ക് അശ്വതി പരിചയം പിന്നീട് ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം എന്ന സീരിയലിൽ ആശയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച് തുടങ്ങിയതോടെ ഇപ്പോൾ പ്രേക്ഷകർക്ക് അശ്വതിയിലെ നടിയേയാണ് ഏറെ ഇഷ്ടം. ആ​ഗസ്റ്റിലാണ് അശ്വതി ശ്രീകാന്തിന് രണ്ടാമതും പെൺകുഞ്ഞ് പിറന്നത്. രണ്ടാമതും താൻ അമ്മയായ സന്തോഷം സോഷ്യൽ മീഡിയ വഴിയാണ് താരം പങ്കുവച്ചത്. 'അവൾ എത്തി.... അമ്മയ്ക്കും കുഞ്ഞിനും സുഖം…അച്ഛനും ചേച്ചി പെണ്ണിനും വല്യ സന്തോഷം' എന്ന് കുറിച്ചുകൊണ്ടാണ് മകൾ പിറന്ന സന്തോഷം അശ്വതി പങ്കുവെച്ചത്. ഏറെ നാളായി തന്റെ രണ്ടാമത്തെ കൺമണിക്കായുളള കാത്തിരിപ്പിലായിരുന്നു അശ്വതിയും കുടുംബവും. അശ്വതിയുടെ ഭര്‍ത്താവ് ശ്രീകാന്തും മകള്‍ പത്മയുമെല്ലാം എല്ലാവര്‍ക്കും സുപരിചിതരാണ്. വ്യത്യസ്തമാര്‍ന്ന അവതരണ ശൈലിയാണ് അശ്വതിയുടെ പ്രത്യേകത. ഠായില്ലാത്ത മുട്ടായികൾ എന്ന അശ്വതിയുടെ പുസ്തകവും ശ്രദ്ധ നേടിയിരുന്നു.

  ഇപ്പോൾ പ്രസവശേഷം താൻ കടന്നുപോയ പോസ്റ്റ്പാർട്ടം ഡിപ്രഷനെ കുറിച്ചും അതിനെ അതിജീവിച്ചതിനെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് അശ്വതി ശ്രീകാന്ത്. ആദ്യത്തെ പ്രസവത്തിന് ശേഷം വലിയ രീതിയിൽ പോസ്റ്റ്പാർട്ടം ഡിപ്രഷൻ തന്നെ ഉലച്ചിരുന്നുവെന്നും രണ്ടാമത്തെ കുഞ്ഞ് പിറന്നപ്പോൾ വലിയ തോതിൽ അല്ലെങ്കിലും ചെറിയ പ്രശ്നങ്ങൾ തന്നെ അലട്ടിയിരുന്നുവെന്നുമാണ് അശ്വതി പറയുന്നത്. താൻ പോസ്റ്റ്പാർടം ഡിപ്രഷനെ അതീജിവിച്ചത് കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും സ്നേഹവും പരിചരണവും കൊണ്ടാണെന്നും അശ്വതി പറയുന്നു. അമ്മയേയും കുഞ്ഞിനേയും ഒരുപോലെ പരി​ഗണിച്ചാൽ മാത്രമെ പിന്നീട് അങ്ങോട്ട് ഇരുവർക്കും സന്തോഷകരമായ ജീവിതം ഉണ്ടാവുകയുള്ളൂവെന്നാണ് അശ്വതി പറയുന്നത്. പല കുടുംബങ്ങളിലും പോസ്റ്റ്പാർട്ടം ഡിപ്രഷൻ എന്ന സ്ത്രീയുടെ അവസ്ഥയെ അവ​ഗണിക്കുന്ന അവസ്ഥയുണ്ടെന്നും അതിനെ മറികടക്കാൻ കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും സഹായമാണ് ഏതൊരു സ്ത്രീക്കും ആവശ്യമെന്നും അശ്വതി പറയുന്നു.

  അയാളുടെ പ്രൊഫൈല്‍ കണ്ട് ഞെട്ടി | FilmiBeat Malayalam

  പ്രസവമെന്നതിനെ വളരെ നിസാരമായി കണ്ട് പെൺകുട്ടികളുടെ മാനസീകാവസ്ഥകളെ അവ​ഗണിക്കുമ്പോൾ ഒരിക്കലും തിരികെ വരാൻ പറ്റാത്ത മാനസീകാവസ്ഥകളിലേക്ക് അവർ നീങ്ങുമെന്നും അശ്വതി പറയുന്നു. ​ഗർഭകാലം മുതൽ സമൂഹത്തിന് ഉപകാരപ്രദമാകുന്ന നിരവധി വീഡിയോകൾ അശ്വതി പങ്കുവെച്ചിരുന്നു. കമലയെന്നാണ് രണ്ടാമത്തെ മകൾക്ക് അശ്വതി പേരിട്ടിരിക്കുന്നത്. വിദ്യാരംഭ ദിനത്തിൽ നൃത്തം പഠിക്കാൻ ആരംഭിച്ചതിന്റെ വിശേഷങ്ങളും അശ്വതി പങ്കുവെച്ചിരുന്നു.

  Read more about: aswathy sreekanth
  English summary
  Actress Aswathy Sreekanth talks about surviving postpartum depression
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X