For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂക്കയും ലാലേട്ടനും വിളിച്ചിരുന്നു, ശരിക്കും ഇതൊരു പുനര്‍ജന്മമാണ്, അനുഭവം പങ്കുവെച്ച് ബീന ആന്‌റണി

  |

  സിനിമാ സീരിയല്‍ താരമായി പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് ബീന ആന്റണി. സിനിമകളേക്കാള്‍ മിനിസ്‌ക്രീന്‍ രംഗത്താണ് നടി കൂടുതല്‍ സജീവമായത്. അഭിനയ തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള നടി വിശേങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. ബീന ആന്റണിക്കൊപ്പം ഭര്‍ത്താവ് മനോജ് കുമാറും മകനുമെല്ലാം എല്ലാവര്‍ക്കും സുപരിചിതരാണ്. അടുത്തിടെയാണ് ബീനയ്ക്ക് കോവിഡ് പോസിറ്റീവ് ആയ വിവരം മനോജ് യൂടൂബ് വീഡിയോയിലൂടെ അറിയിച്ചത്. ബീനയെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ വേണമെന്നുമായിരുന്നു നടന്‍ അഭ്യര്‍ത്ഥിച്ചത്.

  ഗ്ലാമറസ് ഫോട്ടോസുമായി ആകാന്‍ഷ, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

  തുടര്‍ന്ന് കോവിഡ് ഭേദമായി തിരിച്ചെത്തിയിരുന്നു താരം. അതേസമയം കോവിഡ് അനുഭവം മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ബീന ആന്റണി പങ്കുവെച്ചിരുന്നു. ഒരു സീരിയല്‍ ലൊക്കേഷനില്‍ നിന്നാണ് തനിക്ക് കോവിഡ് ബാധിച്ചതെന്ന് നടി പറയുന്നു. അവിടെ മറ്റൊരു ആര്‍ട്ടിസ്റ്റിന് ബാധിച്ചിരുന്നു. പിറ്റേദിവസം എനിക്കും തലവേദന തുടങ്ങി. എനിക്കും കോവിഡ് ആയിരിക്കുമെന്ന് ഉറപ്പായിരുന്നു ബീന ആന്റണി പറയുന്നു.

  സഹോദരിക്കും മകനും കോവിഡ് വന്നപ്പോള്‍ അവര്‍ വീട്ടില്‍ തന്നെയാണ് കിടന്നത്. ഏഴുദിവസത്തിന് ശേഷം അവര്‍ക്ക് അസുഖം ഭേദമായി. എനിക്കും അതുപോലെ മാറുമെന്ന് കരുതി. എന്നാല്‍ മരുന്ന് കഴിച്ചിട്ടും പനി കുറഞ്ഞില്ല. ക്ഷീണം കൂടി വന്നു. പള്‍സ് ഓക്‌സിമീറ്ററിലെ റീഡിങ് നോക്കുന്നുണ്ടായിരുന്നു. ആറുദിവസം കഴിഞ്ഞിട്ടും ഒരു കുറവും വന്നില്ല. തുടര്‍ന്ന് ആശുപത്രിയില്‍ വിളിച്ച് റൂം ബുക്ക് ചെയ്‌തെങ്കിലും എനിക്ക് പോകാന്‍ തോന്നിയില്ലെന്ന് നടി പറയുന്നു.

  സഹോദരിയുടെ മകന്‍ കോവിഡ് ബാധിച്ച് മരിച്ചിട്ട് അധികം നാളായിട്ടില്ല. അവനെ നഷ്ടപ്പെട്ട ഷോക്കിലായിരുന്നു ഞങ്ങള്‍. ഞാനും ആശുപത്രിയില്‍ ആയാല്‍ പിന്നെ മടങ്ങിവരുമോ എന്ന ചിന്തയായിരുന്നു മനസില്‍. പിന്നീടൊരിക്കലും ഭര്‍ത്താവിനെയും മകനെയും കാണാന്‍ കഴിയില്ല എന്ന് തോന്നി.പക്ഷേ വീണ്ടും ശ്വാസം കിട്ടാത്ത അവസ്ഥ വന്നപ്പോള്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആവുകയായിരുന്നു. എനിക്ക് കോവിഡ് ന്യൂമോണിയ ആയിക്കഴിഞ്ഞിരുന്നു. അതിനുളള മരുന്നും രക്തം കട്ടപിടിക്കാതിരിക്കാനുളള മരുന്നും തന്നു തുടങ്ങി.

  എന്‌റെ പ്രതീക്ഷ നശിച്ചുതുടങ്ങിയിരുന്നു. ഓക്‌സിജന്‍ മാസ്‌ക് വെച്ചിട്ടും ശ്വാസം മുട്ടുന്നുണ്ടായിരുന്നു. മകനെയും ഭര്‍ത്താവിനെയും ബാക്കി വേണ്ടവരെയും ഓര്‍ത്തപ്പോള്‍ ചങ്കിടിപ്പ് കൂടി. മറ്റൊന്നും ചെയ്യാനില്ലായിരുന്നു, നടി പറയുന്നു. എല്ലാം വിധിക്ക് വിട്ടുകൊണ്ട് ഞാന്‍ പിന്നീടുളള ദിവസങ്ങള്‍ കഴിഞ്ഞത്. പക്ഷേ എന്തോ അത്ഭുതം സംഭവിച്ചു രണ്ടുദിവസം കഴിഞ്ഞപ്പോള്‍ എന്റെ നിലയില്‍ മാറ്റം വന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനയുടെ ശക്തിയായിരിക്കും തിരിച്ചുവരാന്‍ കഴിഞ്ഞത്. രോഗം തുടങ്ങിയപ്പോള്‍ തന്നെ ആശുപത്രിയില്‍ പോയിരുന്നെങ്കില്‍ തനിക്ക് ഇത്രയു മൂര്‍ച്ഛിക്കില്ലായിരുന്നു എന്നും നടി പറഞ്ഞു.

  പലര്‍ക്കും ഭേദമായതുപോലെ എനിക്കും മാറുമെന്ന വിശ്വാസമാണ് വീട്ടില്‍ തന്നെയിരിക്കാന്‍ കാരണം. കൊറാണോ അത്ര നിസാരമായി എടുക്കരുതെന്നാണ് എല്ലാവരോടും പറയാനുളളത്. ചെറിയ പനി വരുമ്പോള്‍ തന്നെ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുക. രോഗം വഷളാകുന്നതിന് മുന്‍പ് ആശുപത്രിയില്‍ എത്തിക. തക്ക സമയത്ത് ചികിത്സ കിട്ടിയാല്‍ രക്ഷപ്പെടാന്‍ കഴിയും. താരസംഘടന അമ്മ പിന്തുണയും കരുതലുമായി ഒപ്പമുണ്ടായിരുന്നു എന്നും ബീന ആന്റണി പറഞ്ഞു.

  Fathima Thahliya criticize Mammootty in Lakshadweep issue | FIlmiBeat Malayalam

  ആശുപത്രിയില്‍ പോകുന്നതിന് മുന്‍പ് ഇടവേള ബാബുവിനെ വിളിച്ചിരുന്നു. നീ ഒന്നും നോക്കണ്ട അഡ്മിറ്റ് ആയിക്കോളൂ, എല്ലാ ചിലവും ഇന്‍ഷൂറന്‍സ് നോക്കികോളും, ടെന്‍ഷന്‍ ആകരുത് എന്ന് പറഞ്ഞു. അമ്മയുടെ മെഡിക്ലെയിം ആണ് ആശുപത്രിയില്‍ ഉപയോഗിച്ചത്. മമ്മൂക്കയും ലാലേട്ടനും എല്ലാം വിളിച്ച് സുഖവിവരം അന്വേഷിക്കുന്നുണ്ടായിരുന്നു. എല്ലാവരും തന്ന പിന്തുണ വളരെ വലുതാണെന്നും ശരിക്കും തനിക്കിതൊരു പുനര്‍ജന്മം ആണെന്നും ബീന ആന്റണി പറഞ്ഞു.

  Read more about: serial actress
  English summary
  actress beena antony opens up the tension and health issues she faced during covid treatment
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X