For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സീരിയലുകള്‍ മോശമായ സന്ദേശം നല്‍കുന്നില്ല, നിലവാരമില്ല എന്ന് പറഞ്ഞപ്പോള്‍ വിഷമം തോന്നി: ബീന ആന്റണി

  |

  സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരങ്ങളില്‍ മികച്ച സീരിയലിനുളള അവാര്‍ഡ്‌
  ഇത്തവണ നല്‍കാത്തത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. കലാമൂല്യവും സാങ്കേതിക മികവും പ്രകടമാക്കുന്ന സീരിയലുകളൊന്നും ഇല്ലാത്തതിനാലാണ് അവാര്‍ഡ് നല്‍കേണ്ടതില്ലെന്ന് ജൂറി തീരുമാനിച്ചത്. കൂടാതെ ടിവി പരമ്പരകളില്‍ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നുവെന്നും ജൂറി അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞതവണയും മികച്ച പരമ്പരയ്ക്കുളള സംസ്ഥാന പുരസ്‌കാരം നല്‍കിയിരുന്നില്ല.

  ഗ്ലാമറസ് ചിത്രങ്ങളുമായി സാക്ഷി, കിടിലന്‍ ഫോട്ടോസ് കാണാം

  ഈ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സംസ്ഥാന അവാര്‍ഡ് ജൂറിയെ വിമര്‍ശിച്ച് നിരവധി പേരാണ് എത്തിയിരുന്നത്. സീരിയല്‍ തിരക്കഥാകൃത്തുക്കളും, നടീനടന്മാരും, സിനിമാപ്രവര്‍ത്തകരും വരെ പ്രതികരണവുമായി രംഗത്തെത്തി. മികച്ച സീരിയലിനുളള പുരസ്‌കാരം നല്‍കാത്തതില്‍ പ്രതികരിച്ച് സീരിയല്‍ താരം ബീന ആന്റണിയും എത്തിയിരുന്നു. ന്യൂസ് 18 ചാനലിന്‌റെ ചര്‍ച്ചയിലാണ് ബീന ആന്റണി സംസാരിച്ചത്.

  ആളുകളുടെ അഭിപ്രായങ്ങള്‍ അറിഞ്ഞും, അവര്‍ ഇതൊക്ക ഏത് രീതിയില്‍ കാണുന്നു എന്നൊക്കെ നോക്കി മാത്രമാണ് ചാനലുകള്‍ സീരിയലുകള്‍ കാണിക്കുന്നത് എന്ന് ബീന ആന്റണി പറയുന്നു. അങ്ങനെയാണ് സീരിയല്‍ ഇന്‍ഡസ്ട്രി മുന്നോട്ടുപോവുന്നത്. ആടയാഭരണങ്ങള്‍ ഒന്നും ഇല്ലാതെയും, നല്ല നല്ല നോവലുകള്‍ ആസ്പദമാക്കിയും പല സീരിയലുകളും വരുന്നു. എന്നാല്‍ അത് എത്ര പേര്‍ കാണുന്നു. വളരെ കുറച്ച് പേര്‍ മാത്രമാണ് അങ്ങനെയുളള സീരിയലുകള്‍ കാണുന്നത്.

  അപ്പോ സീരിയലുകള്‍ക്ക് എപ്പോഴും റേറ്റിംഗ് പ്രധാനമാണ്. റേറ്റിംഗ് ഇല്ലാതെ സീരിയല്‍ ഇന്‍ഡസ്ട്രിക്ക് മുന്നോട്ട് പോവാന്‍ കഴിയില്ല. സീരിയല്‍ മേഖല എന്നത് വിനോദം മാത്രമാണ്, കുറച്ചുവിഭാഗം ആളുകള്‍ മാത്രമാണ് സീരിയല്‍ കാണുന്നത്. അതില്‍ ഒരിക്കലും മോശമായിട്ടുളള പദപ്രയോഗങ്ങള്‍ പോലും നമ്മള്‍ ഉപയോഗിക്കുന്നില്ല. ആത്യന്തികമായിട്ടും ഒരു കഥ ആണെങ്കിലും നോവല്‍ ആണെങ്കിലും സീരിയലാണെങ്കിലും നന്മ തിന്മ ഫൈറ്റാണ്. അവസാനം നന്മയിലേക്ക് തന്നെയാണ് നമ്മള്‍ എത്തുക.

  സമൂഹത്തിന് ഒരുതരത്തിലുമുളള മോശം സന്ദേശവും സീരിയല്‍ നല്‍കുന്നില്ല എന്ന് നടി പറയുന്നു. പിന്നെ അമ്മയെ തല്ലിയാലും രണ്ട് പക്ഷമെന്ന് പറയുന്ന പോലെ ഇപ്പോ കേരളം അഭിമുഖീകരിക്കുന്ന എറ്റവും വലിയ പ്രശ്‌നമായിട്ട് പറയുന്നത് സീരിയല്‍ നിര്‍ത്തണം എന്നാണ്. എന്തുക്കൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്ന് എനിക്ക് മനസിലാവുന്നില്ല. സീരിയലുകള്‍ കൊണ്ട് എത്രയെത്ര കുടുംബങ്ങളാണ് ജീവിക്കുന്നത്. ഇത് ഞങ്ങളുടെ ജീവിത മാര്‍ഗം ആണ്.

  അവര്‍ രണ്ടായി പിരിഞ്ഞതിനാല്‍ ഇനി ബുദ്ധിമുട്ടാണ്, സിഐഡി മൂസ 2വിനെ കുറിച്ച് ജോണി ആന്റണി

  ഇത് ഒരു എന്റര്‍ടെയ്ന്‍മെന്റ് എന്ന രീതിയില്‍ മാത്രം പോയിക്കോട്ടെ. ഇഷ്ടമില്ലാത്തവര്‍ കാണേണ്ട. ആരെയും നിര്‍ബന്ധിക്കുന്നില്ല. സംസ്ഥാന അവാര്‍ഡ് ജൂറിയുടെ പരാമര്‍ശം ഞങ്ങളെ വേദനിപ്പിച്ചു എന്നും നടി പറഞ്ഞു. അവാര്‍ഡ് തരാതിരുന്നാല്‍ അത്രയേ ഉളളൂ. എന്നാല്‍ സീരിയലുകള്‍ക്ക്‌ നിലവാരമില്ല എന്ന് പറഞ്ഞതാണ് വേദനിപ്പിച്ചത്, ബീന ആന്റണി വ്യക്തമാക്കി.

  മമ്മൂക്കയുടെ ഡേറ്റ് ഉളളതാണ് വീണ്ടും അതിനായി പ്രേരിപ്പിക്കുന്നത്, സംവിധാനം ഉപേക്ഷിച്ചോ ചോദ്യത്തിന് ജോണി ആന്റണി

  സിനിമാ സീരിയല്‍ താരമായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് ബീന ആന്റണി. നായികയായും സഹനടിയായുമെല്ലാം നടി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി. ദൂരദര്‍ശന്‍ സീരിയലുകളിലൂടെ ആയിരുന്നു ബീന ആന്റണിയുടെ തുടക്കം. പിന്നീട് എഷ്യാനെറ്റ് ഉള്‍പ്പെടെയുളള മുന്‍നിര ചാനലുകളിലെ സീരിയലുകളിലും നടി എത്തി. മൗനരാഗം, പൂക്കാലം വരവായി എന്ന പരമ്പരകളിലാണ് നടി അഭിനയിക്കുന്നത്. ബാലതാരമായിട്ടാണ് ബീന ആന്റണി സിനിമയില്‍ എത്തിയത്. തുടര്‍ന്ന് സഹനടിയായുളള റോളുകളിലും നിരവധി സിനിമകളില്‍ അഭിനയിച്ചു. സീരിയലുകള്‍ക്കൊപ്പം സിനിമകളിലും ഇടയ്ക്ക് എത്താറുണ്ട് നടി.

  Read more about: actress serial
  English summary
  actress beena antony's reaction on state television awards controversy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X