For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ചന്ദ്ര ​ഗർഭിണിയാണ്, അച്ഛനും അമ്മയുമാകാൻ പോകുന്നു'; സന്തോഷം പങ്കിട്ട് ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും!

  |

  2021ൽ ഏറ്റവും ആഘോഷിക്കപ്പെട്ട താരവിവാഹങ്ങളിൽ ഒന്നായിരുന്നു സീരിയൽ താരം ടോഷ് ക്രിസ്റ്റിയുടേയും നടി ചന്ദ്ര ലക്ഷ്മണിന്റേയും. തന്നെ മനസിലാക്കുന്ന തൊഴിലിനെ ബഹുമാനിക്കുന്ന കുടുംബത്തെ സ്നേഹിക്കുന്ന ഒരു പങ്കാളിക്ക് വേണ്ടിയുള്ള കാത്തിരിപ്പിനിടയിലാണ് ചന്ദ്ര ടോഷിനെ കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും.

  സ്വന്തം സുജാത സീരിയലിന്റെ നൂറാം എപ്പിസോഡിന്റെ ആഘോഷ വേളയിലാണ് ടോഷും ചന്ദ്രയും കണ്ടുമുട്ടുന്നത്. സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സ്വന്തം സുജാത പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഇരുവരും ചേർന്നാണ്.

  പരസ്പരം കണ്ട് ഇഷ്ടപ്പെട്ടശേഷം വീട്ടുകാരുടെ സമ്മതത്തോടെ ഇക്കഴിഞ്ഞ നവംബറിൽ ഇരുവരും വിവാഹിതരായത്.

  Also Read: 'റോബിൻ വീണ്ടും ഹ​ഗ് ചോദിച്ചിരുന്നു അതൊന്നും പുറത്ത് വന്നിട്ടില്ല'; റോബിനെ ഹ​ഗ് ചെയ്തതിനെ കുറിച്ച് ജാസ്മിൻ!

  വിവാഹം കഴിഞ്ഞ് ആറ് മാസം പിന്നിടുമ്പോൾ ഇരുവരും പുതിയ വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ്. തങ്ങൾക്ക് ആദ്യത്തെ കുഞ്ഞ് പിറക്കാൻ പോകുന്നുവെന്നും ചന്ദ്ര ​ഗർ‌ഭിണിയാണെന്നുമാണ് ടോഷും ചന്ദ്രയും ടോഷിന്റെ യുട്യൂബ് ചാനൽ വഴി അറിയിച്ചത്.

  എല്ലാ കാര്യങ്ങളും തങ്ങളുടെ നന്മ ആ​ഗ്രഹിക്കുന്ന പ്രേക്ഷകരോട് ആദ്യം പറയണമെന്ന് ഉണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് ഇത്തരമൊരു വീഡിയോ ചെയ്യുന്നതെന്നും ടോഷും ചന്ദ്രയും പറ‌യുന്നു. കൊച്ചിയിലെ ഒരു സ്വകാര്യ റിസോർട്ടിൽ വെച്ചായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്.

  അതേ സ്വകാര്യ റിസോർട്ടിൽ വെച്ച് തന്നെയാണ് ഇരുവരും പുതിയ അതിഥി വരാൻ പോകുന്ന സന്തോഷം അറിയിച്ചുള്ള വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നതും.

  Also Read: 'വിഷമം ഉള്ളിലൊതുക്കിയാണ് ഞാനും ഇവിടെ വരെ എത്തിയത്, നീയും അത് പഠിക്ക്'; ദിൽഷയോട് ദേഷ്യപ്പെട്ട് ബ്ലെസ്ലി!

  ആറ് മാസം മുമ്പ് നടന്ന വിവാഹത്തിന്റെ ഓർമകളും ഇരുവരും വീണ്ടും പുതുക്കി. യഥാർഥ ജീവിതത്തിൽ ​ഗർഭിണിയായപോലെ തന്നെ ഇരുവരും അഭിനയിക്കുന്ന സ്വന്തം സുജാതയിലെ ചന്ദ്ര അവതരിപ്പിക്കുന്ന കഥാപാത്രവും ​ഗർഭിണിയാകുന്നതാണ് കഥയുടെ പുതിയ ട്വിസ്റ്റെന്നും ‌ചന്ദ്രയും ടോഷും വെളിപ്പെടുത്തി.

  റിയൽ ലൈഫിലും റീൽ ലൈഫിലും ഓരേപോലെ സന്ദർഭങ്ങൾ വരുന്നതിൽ സന്തോഷമുണ്ടെന്നും ഇരുവരും പറഞ്ഞു. നിരവധി പേരാണ് പുതിയ വിശേഷം പങ്കുവെച്ചുള്ള താരദമ്പതികളുടെ വീഡിയോയ്ക്ക് ആശംസകൾ അറിയിക്കുന്നത്.

  വർഷങ്ങളായി ഇൻഡസ്ട്രിയിലുണ്ടെങ്കിലും സ്വന്തം സുജാത സെറ്റിൽ വെച്ചാണ് ടോഷും ചന്ദ്രയും ആദ്യമായി കാണുന്നത്. പരമ്പരയുടെ നൂറാം എപ്പിസോഡിന് ശേഷമാണ് ടോഷ് ക്രിസ്റ്റിയുടെ ആദം എന്ന കഥാപാത്രം പരമ്പരയിലേക്ക് എത്തിയത്.

  പിന്നീടാണ് കാര്യങ്ങൾ മാറി മറി‌ഞ്ഞതും ഇരുവരും വിവാഹിതരായതും. വളരെ ചുരുങ്ങിയ നാളുകൾക്കുള്ളിൽ തന്നെ സ്വന്തം സുജാതയിലെ ടോഷിന്റേയും ചന്ദ്രയുടേയും കഥാപാത്രങ്ങൾക്ക് ജനപ്രീതി ലഭിച്ചു.

  വിവാഹശേഷമുള്ള ജീവിതത്തെ കുറിച്ച് ഒരിക്കൽ ചന്ദ്ര ലക്ഷ്മ പറഞ്ഞത് ഇങ്ങനെയായിരുന്നു. 'വിവാഹ ശേഷം ഒന്നും മാറിയതായി തോന്നുന്നില്ല. ഇടയ്ക്കിടെ ഞാൻ എന്നെത്തന്നെ ഓർമിപ്പിക്കും വിവാഹം കഴിഞ്ഞിട്ട് മാസങ്ങളായിയെന്ന് പക്ഷെ ഇപ്പോൾ ജീവിതം കൂടുതൽ രസകരമായി മാറി.'

  'ഒരൊറ്റ കുട്ടിയായിരുന്ന എനിക്ക് ജീവിതത്തിൽ ഒന്നും പങ്കുവെക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ എനിക്ക് എല്ലാം പങ്കിടാൻ ഒരാളുണ്ടെന്ന് തോന്നുന്നു.'

  'അതൊരു പുതുമയാണ്. മറുവശത്ത് എന്റെ ജീവിതത്തിലെ എല്ലാ ശൂന്യതകളും അദ്ദേഹം നികത്തി. ഒരു നല്ല സുഹൃത്ത്, കരുതലുള്ള പങ്കാളി, തൊഴിൽ ഉപദേഷ്ടാവ്' ചന്ദ്ര പറഞ്ഞു.

  2002ൽ പുറത്തിറങ്ങിയ മനസെല്ലാം എന്ന തമിഴ് ചിത്രത്തിലൂടെയാണ് ചന്ദ്ര സിനിമയിലെത്തുന്നത്. സ്റ്റോപ്പ് വയലൻസ് എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്കും എത്തി.

  ചക്രം, കല്യാണ കുറിമാനം, ബോയ്ഫ്രണ്ട്, പച്ചക്കുതിര, പായും പുലി, കാക്കി തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. നിരവധി ഹിറ്റ് പരമ്പരകളിലും ശ്രദ്ധേയ വേഷങ്ങൾ ചന്ദ്ര അവതരിപ്പിച്ചിരുന്നു.

  കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലൂടെയാണ് ടോഷ് ക്രിസ്റ്റി ശ്രദ്ധ നേടിയത്. തൃശ്ശൂർ സ്വദേശിയാണ്.

  Read more about: chandra lakshman
  English summary
  actress Chandra Lakshman and Tosh Christy Make Pregnancy Announcement, video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X