For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്ടാമതും വിവാഹം കഴിക്കാന്‍ കാരണമുണ്ടെന്ന് ചാര്‍മിള; ആദ്യ വിവാഹ ബന്ധം തകർന്നതിനെ കുറിച്ചും പറഞ്ഞ് നടി

  |

  മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട നടിയായിരുന്നു ചാര്‍മിള. ഒരു കാലത്ത് സൂപ്പര്‍ നായികയായി തിളങ്ങി നിന്ന ചാര്‍മിളയുടെ സിനിമാ ജീവിതം വിവാഹത്തോടെ അവസാനിച്ചു. ആദ്യ വിവാഹശേഷം സിനിമയില്‍ നിന്ന് മാറി നിന്ന നടി തിരിച്ച് വന്നിരുന്നു. എന്നാല്‍ ആദ്യ ദാമ്പത്യബന്ധം പാതിവഴിയില്‍ അവസാനിപ്പിച്ചതും മറ്റ് പ്രശ്‌നങ്ങളുമൊക്കെ നടിയെ അലട്ടി.

  സാരിയിലും ഹോട്ട് ലുക്ക് പരീക്ഷിച്ച് നടി അന്വേഷി ജെയിൻ, കിടിലൻ ഫോട്ടോസ് കാണാം

  രണ്ടാമതും വിവാഹിതയായ ചാര്‍മിള ഇപ്പോള്‍ മകനൊപ്പം സന്തോഷത്തോടെ കഴിയുകയാണ്. കഴിഞ്ഞ ദിവസം നടി സ്വാസിക അവതാരകയായിട്ടെത്തുന്ന റെഡ് കാര്‍പെറ്റിലെത്തിയ ചാര്‍മിള തന്റെ വിവാഹബന്ധങ്ങളെ കുറിച്ചും സിനിമയില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ചും തുറന്ന് പറയുകയാണ്.

  ഭാര്യ എന്ന നിലയ്ക്കും ഒരു അമ്മ എന്ന നിലയിലും എനിക്ക് കുടുംബം നോക്കേണ്ടതായി വന്നു. അന്നേരം നമ്മുടെ കാര്യം നോക്കി പോകാന്‍ പറ്റുമായിരുന്നില്ല. ഞാന്‍ ഇന്നിവിടെ വന്നത് കൊണ്ട് മകന്‍ അവന്റെ ഓണ്‍ലൈന്‍ ക്ലാസ് കട്ട് ചെയ്യും. ഞാന്‍ അവിടെ ഉണ്ടെങ്കില്‍ എന്റേതായ ഉത്തരവാദിത്വങ്ങളും ഉണ്ടാവും. മോന്‍ വരുന്നതിനു മുന്‍പും അഭിനയിച്ചിട്ടുണ്ടായില്ലല്ലോ എന്ന സ്വാസികയുടെ ചോദ്യത്തിന് ഇടക്ക് വച്ച് ഞാന്‍ ഷാര്‍ജയിലേക്ക് പോകാനായി സിനിമകള്‍ വേണ്ടെന്ന് വെച്ചിരുന്നു. നാല് വര്‍ഷങ്ങള്‍ ഞാന്‍ അഭിനയിക്കാതെ ഇരുന്നു. വിവാഹത്തിന് ശേഷം അഭിനയിക്കേണ്ട എന്ന് പറഞ്ഞത് കൊണ്ടാണ് അങ്ങനെ സംഭവിച്ചത്.

  അന്ന് തിരക്കുള്ള നടിയായിട്ടും അഭിനയിക്കേണ്ടന്ന് പറഞ്ഞത് എന്തിനാണ് അംഗീകരിച്ചത് എന്ന് കൂടി അവതാരക ചോദിച്ചിരുന്നു. ഒരു കുടുംബം ആവുമ്പോള്‍ ഗിവ് ആന്‍ഡ് ടേക്ക് പോളിസി വേണം. ഭര്‍ത്താവ് പറഞ്ഞിരുന്നത് സ്വീകരിക്കാന്‍ തയ്യാറായി. അത് വളരെ വലിയ തെറ്റായി പോയി. മണ്ടത്തരം ചെയ്ത് പോയി. അന്ന് സേതു എന്ന സിനിമയിലെ നായിക വേഷം പോയി. കാശ്മീരം കുടങ്ങി നിറയെ നല്ല സിനിമകളില്‍ അഭിനയിക്കാനുള്ള അവസരം നഷ്ടപ്പെട്ടു. കൂടുതല്‍ ചിന്തിക്കാതെ പെട്ടെന്നാണ് ഞാന്‍ തീരുമാനം എടുക്കുന്നത്. എന്റെ പരാജയം അതായിരിക്കുമെന്നാണ് തോന്നുന്നത്.

  എന്റെ അച്ഛനും അമ്മയ്ക്കും പോലും ഞാനൊരു നടിയാവുന്നത് ഇഷ്ടമല്ലായിരുന്നു. അവരില്‍ ആരെങ്കിലും ഒരാള്‍ എനിക്കൊപ്പം നിന്നിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നു. കാബൂളിവാല ഹിറ്റായി നില്‍ക്കുമ്പോള്‍ വീട്ടിലെത്തിയാല്‍ വിവാഹം കഴിക്ക് എന്നായിരിക്കും പറയുന്നത്. അങ്ങനെയായതോടെ പിന്നെ നമുക്ക് തന്നെ താല്‍പര്യം ഇല്ലാതെയാവും. ഒടുവില്‍ ഇവര്‍ പറഞ്ഞത് പോലെ വിവാഹം കഴിച്ചു. കിട്ടിയ ഭര്‍ത്താവും അഭിനയിക്കേണ്ടെന്ന് പറഞ്ഞു. എന്റെ അച്ഛനും അമ്മയും ആഗ്രഹിക്കുന്നതും അതായിരുന്നു.

  ചാര്‍മിള രണ്ടാമതും വിവാഹിതയായതിനെ കുറിച്ചായിരുന്നു അടുത്ത ചോദ്യം. ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ ഒരു പുരുഷന്റെ പിന്തുണ വേണം. എനിക്കൊരു സഹോദരന്‍ ഉണ്ടായിരുന്നെങ്കില്‍ ആ ടെന്‍ഷന്‍ ഇല്ലായിരുന്നു. പിന്നെ അച്ഛന്‍ 2003 ല്‍ മരിച്ചു. കസിന്‍ സഹോദരന്മാരായിട്ടും അങ്ങനെ ആരും ഇല്ല. അപ്പോള്‍ എനിക്ക് ഒരു പുരുഷ പിന്തുണ ആവശ്യമായിരുന്നു. അതുകൊണ്ടാണ് രണ്ടാമതും വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. പ്രാക്റ്റിക്കലി ചിന്തിച്ചു കഴിഞ്ഞാല്‍ നമ്മള്‍ ഇപ്പോള്‍ ഒരു വിവാഹമോചനത്തിലേക്ക് പോയി. അപ്പോള്‍ നീയാണോ ഞാനാണോ എന്നൊരു ഈഗോ പ്രോബ്ലംസ് വന്നാല്‍ കൊച്ചിന്റെ ഭാവിയാണ് പ്രശ്‌നത്തിലാകുന്നത്.

  അവന്‍ സ്‌കൂളില്‍ പോകുമ്പോള്‍ മറ്റുള്ള കുട്ടികള്‍ക്ക് അച്ഛനും അമ്മയുമൊക്കെ കാണും. അത് കാണുമ്പൊള്‍ അവനുള്ളിലും സങ്കടം ഉണ്ടാകും. പിന്നെ മറ്റൊന്ന് പറഞ്ഞാല്‍, എന്റെ വീട്ടിലുള്ള എല്ലാവരും പ്രായമുള്ളവരാണ് എനിക്ക് പെട്ടെന്ന് എന്തെങ്കിലും സംഭവിച്ചാല്‍ കുഞ്ഞിന് വേറെ ആരും ഇല്ലാതായി പോകും. ഭര്‍ത്താവിന്റെ കാര്യം അങ്ങനെയല്ല. അദ്ദേഹം ഇടയ്ക്ക് വന്ന് മകനെ കണ്ടിട്ട് പോകുന്നുണ്ട്. അതിനുള്ള സ്വതന്ത്ര്യം കൊടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പിന്തുണ അവനും വേണമെന്നും ചാര്‍മിള പറയുന്നു. ഇതിനിടയില്‍ പ്രണയത്തെ കുറിച്ച് എന്താണ് അഭിപ്രായമെന്ന് സ്വാസിക ചോദിച്ചപ്പോള്‍ വെറുതേ സമയം കളയുകയാണ് എന്നായിരുന്നു ചാര്‍മിളയുടെ മറുപടി.

  Recommended Video

  മനസ്സ് തുറന്ന് ചാർമിള , നടിക്ക് പറയാനുള്ളത് കാണാം | filmibeat Malayalam

  വീഡിയോ കാണാം

  English summary
  Actress Charmila Opens Up About Her Second Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X