For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടി കല്‍പനയ്ക്ക് ആദ്യമായി പ്രണയം തോന്നിയ വ്യക്തി! ഒരു വാശിയ്ക്ക് തുടങ്ങിയതെന്ന് പറഞ്ഞ് നടി, വീഡിയോ

  |

  മലയാളികള്‍ക്ക് ഏറെ സങ്കടം പകര്‍ന്നൊരു വേര്‍പാടായിരുന്നു നടി കല്‍പനയുടേത്. ഇന്നും ഓരോ മലയാളികളുടെയും മനസില്‍ നിറഞ്ഞ് നില്‍ക്കുകയാണ് നടി. മലയാള സിനിമയുടെ ഹാസ്യ രാജ്ഞി എന്ന വിളിപ്പേര് സ്വന്തമാക്കിയ കല്‍പ്പനയുടെ ഓര്‍മകള്‍ക്ക് നാല് വര്‍ഷമായി. ഇന്നും കല്‍പനയെ കുറിച്ചുള്ള പോസ്റ്റുകള്‍ വലിയ തരംഗമാവാറുണ്ട്.

  ഇപ്പോഴിതാ ആദ്യ പ്രണയത്തെ കുറിച്ച് കല്‍പന പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സിനിമാ ഷൂട്ടിങ്ങിനിടെ ഉണ്ടായ പ്രശ്‌നത്തെ കുറിച്ചും അതില്‍ തോന്നിയ വാശി പ്രണയത്തിലും വിവാഹത്തിലുമെത്തിയതിനെ കുറിച്ചും നടി പറഞ്ഞിരിക്കുന്നത്.

  കല്യാണത്തിന് മുന്‍പ് എത്ര പ്രണയങ്ങള്‍ ഉണ്ടായിരുന്നു എന്നതായിരുന്നു അഭിമുഖത്തിനിടെ കല്‍പനയോട് ചോദിച്ചത്. കോളേജില്‍ പഠിക്കുന്ന സമയത്ത് ഒരുപാട് പ്രണയങ്ങളുണ്ടായിരുന്നു. ഞാന്‍ സ്നേഹിച്ചത് ഒരു പത്ത് പേരെ ആയിരുന്നെങ്കില്‍ എന്നെ സ്നേഹിച്ചത് ഇരുപത് പേരായിരിക്കും. പക്ഷെ ങ്ങനെ ഒക്കെ വരും എന്ന് വിചാരിച്ച് ആയിരിക്കും എന്നെ കോളേജില്‍ വിടാത്തത്. പഠിക്കാന്‍ എനിക്ക് പറ്റിയില്ലെന്ന് പണ്ടൊരു അഭിമുഖത്തില്‍ കല്‍പന പറഞ്ഞത് ഇവിടെയും പറഞ്ഞിരുന്നു.

  പിന്നെ വിവാഹത്തിന് മുന്‍പെന്ന് പറഞ്ഞാല്‍ ഞാന്‍ സ്നേഹിച്ച് പഞ്ചാരയടിച്ച് പുറകേ നടക്കുകയായിരുന്നു. അത് തന്നെ പത്ത് പന്ത്രണ്ട് പേരുണ്ട്. പക്ഷേ അതൊക്കെ സിനിമയിലായി പോയി. പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, ഒറ്റയാള്‍ പട്ടാളം തുടങ്ങിയ സിനിമകളിലൊക്കെയായിരുന്നു. ജീവിതത്തിലാണ് ചോദിച്ചതെങ്കില്‍ അങ്ങനെ ഒരു സംഭവമേ ഇല്ല. എന്നെ പ്രേമിക്കാന്‍ ആര്‍ക്കും ധൈര്യമില്ലാത്തത് കൊണ്ടാണോന്നും അറിയത്തില്ല. പ്രണയിക്കാന്‍ വരുന്നവരെ തല്ലുമോ എന്ന് അവതാരകന്‍ ഇടയില്‍ കയറി ചോദിച്ചപ്പോള്‍ പ്രണയിക്കുമ്പോള്‍ ആരാണ് മോനെ തല്ലുന്നതെന്നായിരുന്നു കല്‍പനയുടെ മറുചോദ്യം. വന്ന് പ്രണയിച്ച് നോക്കാന്‍ പറയ്. ഞാന്‍ എങ്ങനെ അത് ഡീല്‍ ചെയ്യുമെന്ന് അറിയാമെന്നും കല്‍പന പറയുന്നു.

  കല്‍പനയുടെ മകള്‍ പേരുമാറ്റി സിനിമയിലേക്ക് | filmibeat Malayalam

  പ്രണയത്തെ കുറിച്ചൊന്നും എനിക്ക് ജീവിതത്തില്‍ തോന്നിയിട്ടില്ല. 25 വയസുള്ളപ്പോള്‍ എനിക്ക് ആദ്യം പ്രണയം തോന്നിയ വ്യക്തി അനിലാണ്. അങ്ങേരെ തന്നെ കല്യാണം കഴിക്കാന്‍ പറ്റിയത് ഒരു ഭാഗ്യമാണ്. ഒരു വാശിപ്പുറത്താണ് അങ്ങേരെ കെട്ടിയത്. സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവരുമായിട്ടാണ് എനിക്ക് അന്നും ഇന്നും സൗഹൃദമുള്ളത്. സംവിധായകന്മാരോ നിര്‍മാതാക്കളോ തുടങ്ങി ആരുമായിട്ടും സൗഹൃദമില്ലായിരുന്നു. പിന്നെ കൂട്ട് ഉള്ളത് ലൈറ്റ്മാന്‍സും പ്രൊഡക്ഷന്‍ കുട്ടികളുമാണ്. അത് കഴിഞ്ഞാല്‍ ക്യാമറ അസിസ്റ്റന്റുമാര്‍ തുടങ്ങിയവരൊക്കെയാണ് എന്റെ കൂട്ടുകാര്‍.

  ഇഞ്ചക്കാടന്‍ മത്തായി ആന്‍ഡ് സണ്‍സ് എന്ന സിനിമയുടെ ലൊക്കേഷനില്‍ സംഭവിച്ച കാര്യത്തെ കുറിച്ചും കല്‍പന പറഞ്ഞിരുന്നു. അനില്‍ ബാബു ആയിരുന്നു സിനിമ സംവിധാനം ചെയ്തിരുന്നത്. ചിത്രത്തില്‍ ചട്ടയും മുണ്ടും ധരിക്കാനായിരുന്നു കല്‍പനയോട് പറഞ്ഞതെങ്കിലും കെപിഎസി ലളിത അടക്കമുള്ളവരുടെ നിര്‍ദ്ദേശപ്രകാരം താന്‍ സാരി ഉടുത്ത് നിന്നു. അത് ഇഷ്ടപ്പെടാതിരുന്ന അനില്‍ അന്നേ ദിവസം തന്നെ ഷൂട്ടിന് വിളിച്ചില്ല. അന്ന് താന്‍ മനസില്‍ കരുതിയതാണ് അദ്ദേഹത്തെ കെട്ടി ഒരു പണി കൊടുക്കണമെന്ന്. അന്നൊക്കെ പണി കൊടുക്കാന്‍ പറ്റിയ അവസരം ഇത് മാത്രമേ ഉള്ളു. അങ്ങനെ ഒരു വാശിപ്പുറത്താണ് അനിലിനെ വിവാഹം കഴിച്ചതെന്നും നടി പറയുന്നു.

  വീഡിയോ കാണാം

  English summary
  Actress Kalpana About Her First Love And Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X