For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭര്‍ത്താവ് എന്നെ ഉപദ്രവിക്കുമായിരുന്നു! അന്നെനിക്കൊരു പ്രണയമുണ്ടായിരുന്നു; നടി കവിയൂര്‍ പൊന്നമ്മ

  |

  നടി കവിയൂര്‍ പൊന്നമ്മ മലയാള സിനിമയുടെ തന്നെ അമ്മയാണ്. സ്‌നേഹവും വാത്സല്യവും നിറഞ്ഞ ഒരുപാട് അമ്മ റോളുകളിലെത്തിയതോടെ പ്രേക്ഷകരുടെ മനസിലും അങ്ങനെ തന്നെയാണ്. എത്രയോ വര്‍ഷങ്ങളായി അഭിനയിച്ച് തുടങ്ങിയ നടി ഇപ്പോഴും സിനിമകളില്‍ സജീവമാണ്. മോഹന്‍ലാലും മമ്മൂട്ടിയുമടക്കം പ്രമുഖ താരങ്ങളുടെ അമ്മയായി കൈയടി വാങ്ങി.

  സിനിമാ ജീവിതത്തില്‍ വിജയങ്ങള്‍ കിട്ടിയെങ്കില്‍ കുടുംബ ജീവിതത്തില്‍ അങ്ങനെ അല്ലായിരുന്നുവെന്ന് നടി പലതവണ പറഞ്ഞിട്ടുണ്ട്. ജെബി ജംഗ്ഷന്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു കവിയൂര്‍ പൊന്നമ്മ ഭര്‍ത്താവിനെ കുറിച്ചും തനിക്ക് പണ്ടൊരു പ്രണയം ഉണ്ടായിരുന്നതിനെ കുറിച്ചുമെല്ലാം തുറന്ന് പറഞ്ഞത്. ഏറെ കാലം മുന്‍പുള്ള ഈ വീഡിയോ വീണ്ടും വൈറലായിരിക്കുകയാണ്.

  പരിപാടിയുടെ അവതാരകന്‍ സ്‌ക്രീനില്‍ ഒരു ഫോട്ടോ കാണിച്ച് അദ്ദേഹത്തെ അറിയുമോ എന്ന് ചോദിച്ചിരുന്നു. ഇതെവിടെ നിന്ന് കിട്ടി എന്നായിരുന്നു അത്ഭുതത്തോടെ കവിയൂര്‍ പൊന്നമ്മ തിരിച്ച് ചോദിച്ചത്. ഇതെന്റെ ഭര്‍ത്താവ്, മണിസ്വാമിയാണ്. ഞങ്ങള്‍ രണ്ട് പേരും രണ്ട് ധ്രുവങ്ങളിലാണ്. ഞാന്‍ എത്ര സോഫ്റ്റ് ആണോ അതിന് എതിരായി അദ്ദേഹം അത്രയും ദേഷ്യക്കാരനായിരുന്നു. എന്നോട് ഒരിക്കല്‍ പോലും സ്‌നേഹത്തോടെ പെരുമാറിയിട്ടില്ല. പക്ഷേ എന്റെ അടുത്ത് കിടന്നാണ് മരിച്ചത്.

  ഭര്‍ത്താവില്‍ നിന്നും പിരിഞ്ഞ് താമസിച്ചു. സുഖമില്ലാതെ വന്നതോടെ അദ്ദേഹത്തെ ശുശ്രൂഷിച്ചു. അവസാനം ആയപ്പോള്‍ സംസാരിക്കാന്‍ പറ്റാതെ ആയി. ചിലപ്പോള്‍ ആലോചിക്കുമ്പോള്‍ വെറുപ്പ് വരുമായിരുന്നു. ഏറിയാല്‍ രണ്ടോ മൂന്നോ മാസമേ ഉണ്ടാവുകയുള്ളുവെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. എന്ത് ആഗ്രഹമുണ്ടെങ്കിലും സാധിച്ച് കൊടുത്തോളാനും പറഞ്ഞു. അതോടെ ഇനി എത്ര കാലം ഉണ്ടെന്ന് കരുതിയാണെന്ന് വിചാരിച്ച് എല്ലാം മറന്നു. ഒരുപാട് ദ്രോഹിച്ചിരുന്നു. ഒരു ഭര്‍ത്താവ് എങ്ങനെ ആവരുത് എന്നതിന്റെ ഉദ്ദാഹരണമായിരുന്നു മണിസ്വാമി. എന്തിനായിരുന്നു എന്ന് ഇന്നും പിടി കിട്ടിയിട്ടില്ല. കല്യാണം കഴിച്ച ആദ്യ നാളുകള്‍ മുതല്‍ താളപിഴയായിരുന്നു.

  എനിക്ക് ഒരു ഇഷ്ടമുണ്ടായിരുന്നു. യാതൊരു തരത്തിലും തെറ്റായി വിചാരിക്കരുത്. കാരണം വളരെ പരിശുദ്ധമായ ബന്ധമായിരുന്നു. കല്യാണം കഴിച്ചേനെ. പക്ഷേ എന്നോട് മതം മാറാന്‍ പറഞ്ഞു. എനിക്ക് താഴെ പെണ്‍കുട്ടികളുണ്ട്. അവിടെ ആണ്‍കുട്ടികള്‍ മാത്രമേയുള്ളു. അദ്ദേഹം വീട്ടില്‍ പോയി അച്ഛനോടൊക്കെ പോയി സംസാരിച്ചപ്പോള്‍ മതം മാറണമെന്നാണ് അവരുടെ ആവശ്യം. അത് നടക്കില്ലെന്ന് പറഞ്ഞു.

  ജാതി അന്വേഷിച്ച് അല്ലല്ലോ പ്രണയിച്ചത്. കുടുംബം നോക്കിയിരുന്നത് ഞാനായിരുന്നു. അത് കൊണ്ട് നടക്കില്ലെന്ന് പറഞ്ഞു. അത് ഒഴിവായ സമയത്താണ് മണിസ്വാമി നേരിട്ട് വന്ന് ചോദിക്കുന്നത്. അദ്ദേഹം റോസി എന്ന സിനിമയുടെ നിര്‍മാതാവ് ആയിരുന്നു. ഞാന്‍ അന്ന് വിചാരിച്ചു അദ്ദേഹം ബ്രഹ്മാണനാണ്, പഠിച്ചവനാണ്, എന്റെ കുടുംബം നോക്കുമെന്നും കരുതി. എല്ലാം തകിടം മറിഞ്ഞു. ഞാന്‍ വിചാരിച്ചതിന് എതിര്‍ സ്വഭാവമായിരുന്നു ഭര്‍ത്താവിന്റേത്.

  ഷോ യില്‍ കവിയൂര്‍ പൊന്നമ്മയുടെ മകള്‍ ബിന്ധു അമ്മയെ കുറിച്ചുള്ള പരിഭവം പറഞ്ഞിരുന്നു. എന്നെ അമ്മ ശരിക്കും നോക്കിയിട്ടില്ലെന്നാണ് താരപുത്രി പറഞ്ഞിരുന്നത്. എനിക്ക് മുലപ്പാല് പോലും കൃത്യസമയത്ത് തരാന്‍ കഴിയാതെ പോയിട്ടുണ്ട. അന്നൊക്കെ ഞാന്‍ ജോലിക്ക് പോയാല്‍ മാത്രമേ എല്ലാവര്‍ക്കും ഭക്ഷണം കഴിക്കാന്‍ പറ്റുകയുണ്ടായിരുന്നുള്ളു എന്നാണ് കവിയൂര്‍ പൊന്നമ്മയുടെ മറുപടി. ഒരിക്കല്‍ മുലപ്പാല് വീണ് സാരി നനഞ്ഞ കഥയും പരിപാടിയില്‍ വെച്ച് നടി തുറന്ന് പറഞ്ഞിരുന്നു.

  വീഡിയോ കാണാം

  English summary
  Actress Kaviyoor Ponnamma Talks About Her Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X