twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലക്ഷ്മി പ്രമോദ് പൗര്‍ണ്ണിത്തിങ്കളില്‍ നിന്നും പുറത്ത്, പകരമെത്തിയത് ഈ താരം, മാറ്റാന്‍ കാരണം ഇതോ?

    |

    മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരങ്ങളിലൊരാളാണ് ലക്ഷ്മി പ്രമോദ്. നെഗറ്റീവ് ടച്ചുള്ള കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് താരം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. പൗര്‍ണ്ണമിത്തിങ്കളെന്ന പരമ്പരയില്‍ ആനിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച് വരികയായിരുന്നു താരം.

    അതിനിടയിലാണ് അപ്രതീക്ഷിത സംഭവവികാസങ്ങള്‍ അരങ്ങേറിയത്. പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്നും പിന്‍മാറിയതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്ത റംസിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ പരാതി നല്‍കിയിരുന്നു. പ്രതി ഹാരീസിന്റെ ജ്യേഷ്ഠന്‍രെ ഭാര്യയാണ് ലക്ഷ്മി. റംസിയും ലക്ഷ്മിയും സൗഹൃദത്തിലായിരുന്നു.

    കേസില്‍ ലക്ഷ്മി പ്രമോദിനേയും പ്രതി ചേര്‍ക്കണമെന്നും പരാതിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. റംസിയുടെ കുടുംബം താരത്തിനെതിരെ പരാതി നല്‍കിയിരുന്നു. അന്വേഷണം നടന്നുവരികയാണ്. അതിനിടയിലാണ് താരം മുന്‍കൂര്‍ ജാമ്യം നേടിയത്. ഒക്ടോബര്‍ 6ാം തീയതി വരെ താരത്തെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി ഉത്തരവ്. കോടതി ജാമ്യം നല്‍കിയിരുന്നുവെങ്കിലും സീരിയലില്‍ നിന്നും താരത്തെ മാറ്റിയെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

    Lakshmi

    ഏഷ്യാനെറ്റിലെ മികച്ച പരമ്പരകളിലൊന്നാണ് പൗര്‍ണ്ണിത്തിങ്കള്‍. റേറ്റിംഗില്‍ ഏറെ മുന്നിലാണ് ഈ സീരിയല്‍. പൗര്‍ണ്ണമിയും പ്രേമും തമ്മിലുള്ള പ്രണയവും വിവാഹവും അവരുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവവികാസങ്ങളിലൂടെയുമൊക്കെയായാണ് പരമ്പര മുന്നേറുന്നത്. ആനി എന്ന വില്ലത്തിയായാണ് ലക്ഷ്മി പ്രമോദ് പരമ്പരയിലെത്തിയത്. മികച്ച പ്രകടനമായിരുന്നു താരം പുറത്തെടുത്തിരുന്നത്. അതിനിടയിലാണ് അപ്രതീക്ഷിത സംഭവവികാസങ്ങള്‍ അരങ്ങേറിയത്.

    കറുത്തമുത്ത് എന്ന സീരിയലില്‍ കന്യയെ അവതരിപ്പിച്ച ലക്ഷ്മിപ്രിയയാണ് ആനിയെ ഇനി മുതല്‍ അവതരിപ്പിക്കുന്നത്. നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായിരുന്നു കന്യ. ചുരുങ്ങിയ കാലം കൊണ്ടായിരുന്നു താരം പ്രേക്ഷക മനസ്സില്‍ ഇടം നേടിയത്. നാളുകള്‍ക്ക് ശേഷമായാണ് താരം നെഗറ്റീവ് കഥാപാത്രമായെത്തുന്നത്.

    English summary
    Actress Lakshmi Pramod replaced in Pournami Thinkal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X