For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ സീനില്‍ കാണിച്ച വയര്‍ എന്റെ അല്ല; ഏട്ടന്‍ അങ്ങനെ തപ്പി പോവാറുമില്ല, നാദിര്‍ഷയുടെ ചോദ്യത്തിന് ലക്ഷ്മിപ്രിയ

  |

  ഹാസ്യ കഥാപാത്രങ്ങളില്‍ നിന്ന് അഭിനയ പ്രധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് ജനപ്രീതി നേടിയെടുത്ത നടിയാണ് ലക്ഷ്മിപ്രിയ. അടുത്തിടെ സോഷ്യല്‍ മീഡിയ വഴി ലക്ഷ്മി പങ്കുവെക്കുന്ന എഴുത്തുകളും ചിത്രങ്ങളുമെല്ലാം വാര്‍ത്തകളില്‍ നിറയാറുമുണ്ട്. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാദിര്‍ഷ അവതാരകനായിട്ടെത്തിയ സ്റ്റാര്‍ റാഗിങ് എന്ന പരിപാടിയില്‍ പങ്കെടുത്ത ലക്ഷ്മിയുടെ വീഡിയോ ആണ് വൈറലാവുന്നത്. അവതാരകനും പ്രേക്ഷകരായി വന്നിരിക്കുന്നവരെല്ലാം ചേര്‍ന്ന് താരത്തോട് ചോദ്യങ്ങള്‍ ചോദിക്കും.

  പരിപാടിയുടെ പേര് സൂചിപ്പിക്കുന്നത് പോലെ ശരിക്കുമൊരു റാഗിങ് തന്നെയാവും. രസകരമായ ചോദ്യങ്ങളാണ് ഓരോരുത്തരും ലക്ഷ്മിയോട് ചോദിക്കുന്നത്. അതിലൊന്ന് ലക്ഷ്മിപ്രിയയുടെ പ്രണയകഥകളെ കുറിച്ചുള്ള ചോദ്യമായിരുന്നു. രണ്ടെണ്ണം ഉണ്ടായിരുന്നെങ്കിലും രണ്ടാമത്തെ ആളെ തന്നെ വിവാഹം കഴിക്കാന്‍ സാധിച്ചു. അതുപോലെ ലേശം ഗ്ലാമറസായി അഭിനയിക്കുന്നതിനെ പറ്റിയും നടി വിശദീകരിക്കുന്നതും വീഡിയോയില്‍ കാണാം. വിശദമായി വായിക്കാം...

  ജീവിതത്തില്‍ രണ്ടാമത്തെ പ്രണയമായിരുന്നു ജയേഷേട്ടന്‍. രണ്ട് പേരെയെ ആകെ പ്രണയിച്ചിട്ടുള്ളു. രണ്ടാമത്തെ ആളെ തന്നെ വിവാഹം കഴിക്കുകയും ചെയ്തു. ആദ്യത്തെ ആള്‍ വിളിച്ചിട്ട് തിരിഞ്ഞ് നോക്കിയില്ല. അതുകൊണ്ട് ഒഴിവാക്കിയെന്ന് ലക്ഷ്മി പറഞ്ഞു. അപ്പോള്‍ വിവാഹം കഴിച്ച ആളും തിരിഞ്ഞ് നോക്കിയില്ലെന്ന് പറഞ്ഞ് ഒഴിവാക്കുമോ എന്ന പ്രേക്ഷകയുടെ ചോദ്യത്തിന് അതൊരിക്കലും ഉണ്ടാവില്ലെന്നായിരുന്നു മറുപടി. ആദ്യത്തേത് പത്ത് പന്ത്രണ്ട് വയസ് ഉള്ളപ്പോഴുള്ള പ്രണയമാണ്. ഇപ്പോഴും വായിനോട്ടമൊക്കെ ഉണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നാണ് മറുപടി. ഓരോ പ്രായത്തിലും ഓരോ സ്വഭാവമാണല്ലോ. പ്രായത്തിന് അനുസരിച്ചുള്ള മാറ്റം വന്ന് കൊണ്ടേ ഇരിക്കൂം. ജയേഷേട്ടന്‍ ഇല്ലെങ്കില്‍ ഞാനും ഉണ്ടാവില്ല. കല്യോാണത്തിന് ശേഷമാണ് ഈയൊരു ഫീല്‍ഡിലേക്ക് ഞാനെത്തുന്നത്.

  ചില സിനിമകള്‍ ചെയ്ത് കഴിഞ്ഞിട്ട് എന്തൊരു വൃത്തിക്കെട്ട വേഷമാണ് ലക്ഷ്മി അഭിനയിച്ചത് എന്ന് മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട്. സെലിബ്രിറ്റി എന്ന ഇമേജില്‍ മാത്രം നോക്കി നടക്കാന്‍ ആഗ്രഹിക്കാത്ത ആളാണ് ഞാന്‍. സൂപ്പര്‍ മാര്‍ക്കറ്റിലും ഫിഷ് മാര്‍ക്കറ്റിലുമൊക്കെ ഞാന്‍ പോവാറുണ്ട്. അങ്ങനെ പബ്ലിക്കി്‌ന്റെ ഇടയിലേക്ക് പോവാറുള്ള എന്നെ ആളുകള്‍ ഒരു മോശമായി നോക്കാന്‍ പാടില്ല. പലപ്പോഴും നമ്മള്‍ ചെയ്യുന്ന കഥാപാത്രങ്ങളിലൂടെയാണ് ആളുകള്‍ തിരിച്ചറിയുന്നത്. ഇത്തരം കഥാപാത്രങ്ങളിലൂടെ അവര്‍ക്കൊരു തെറ്റിദ്ധാരണയ്ക്ക് നമ്മള്‍ കാരണമാവുന്നതെന്നാണ് ലക്ഷ്മി ചോദിക്കുന്നത്.

  സീനിയേഴ്‌സ് എന്ന സിനിമയിലെ കഥാപാത്രത്തെ കുറിച്ചും ലക്ഷ്മി പറഞ്ഞു. 'നമ്മള്‍ ഇത് സംസാരിച്ചാല്‍ ആവശ്യം ഇല്ലാത്ത വിവാദങ്ങള്‍ ഉണ്ടാകുമോ എന്നാണ് വിചാരിക്കുന്നത്. സിനിമയിലെ എന്റെ ക്യാരക്ടര്‍ ഒരു കോളേജ് ലക്ച്ചറര്‍ ആയിരുന്നു. ഒരു കോളേജ് ലക്ച്ചറര്‍ എന്ന് പറയുമ്പോള്‍ ഒരിക്കലും സെക്‌സി ആയി നടക്കുന്ന ആളല്ല. അതും എന്റെ അടുത്ത് പറഞ്ഞിട്ടുണ്ടായിരുന്നില്ല. അതില്‍ അഭിയിക്കേണ്ട ആദ്യ ദിവസം എനിക്ക് അഭിനയിക്കാന്‍ സാധിക്കാത്ത അവസ്ഥയായി. നിങ്ങള്‍ എന്റെ അടുത്ത് ഇങ്ങനെ അല്ലല്ലോ പറഞ്ഞതെന്ന് ചോദിച്ചു.

  ശരിക്കും അടി കിട്ടി, ഗ്ലിസറിൻ പോലുമില്ലാതെ കരഞ്ഞു; എല്ലാം സൂര്യ കാണുന്നുണ്ടായിരുന്നു, അനുഭവം പറഞ്ഞ് ലിജോ മോൾ

  Actress Lakshmi Priya against Monson Mavunkal | FilmiBeat Malayalam

  ഞാന്‍ തിരിച്ച് പോകാന്‍ വേണ്ടി വണ്ടി കയറാന്‍ തുടങ്ങിയപ്പോഴെക്കും ജയറാമേട്ടനടക്കം എല്ലാവരും കൂടി വന്നു ആശ്വസിപ്പിച്ചു. അതില്‍ അഭിനയിച്ചോളൂ, മോശമായി ഒന്നുമില്ലെന്നാണ് പറഞ്ഞത്. അതേ സമയം സിനിമയില്‍ കാണിച്ചിരിക്കുന്നത് എന്റെ വയര്‍ അല്ല. കുറച്ചും കൂടി നല്ലൊരു വയര്‍ ആണതെന്നാണ് നടി പറയുന്നത്. അത്തരം കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ തനിക്ക് താല്‍പര്യം ഇല്ലെന്നാണ് നടി പറയുന്നത്. അതെന്റെ അവകാശമാണ്. പിന്നെ ഡബ്ബ് ചെയ്തപ്പോഴാണ് നല്ല വിശാലയമായ വയര്‍ ആണെന്ന് കാണുന്നത്. അതേ സമയം ഇതാരുടെ വയര്‍ ആണെന്ന് ചോദിച്ച് ഭര്‍ത്താവായ ജയേഷ് തപ്പി പോയിട്ടുണ്ടോ എന്ന് നാദിര്‍ഷ തമാശ രൂപേണ ചോദിച്ചിരുന്നു. അങ്ങനെ തപ്പി പോയിട്ടൊന്നും ഇല്ല. ഏട്ടന്‍ അങ്ങനെ ഒരുപാട് വയര്‍ ഒന്നും തപ്പി പോകുന്ന ആളല്ല. എന്നാലും എന്റെ വയര്‍ എനിക്ക് അറിയാമല്ലോ എന്നും ലക്ഷ്മി മറുപടി പറയുന്നു.


  ഈ ദിവസം ഏറ്റവും വിശേഷപ്പെട്ടതാണ്, മല്ലിക സുകുമാരൻ നൽകിയ സഹായത്തെ കുറിച്ച് സിദ്ദു, മറുപടിയുമായി താരം

  English summary
  Actress Lakshmi Priya About Her Husband Jayesh On Nadirshah Funny Question
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X