For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹശേഷമുള്ള പ്രധാന മാറ്റത്തെ കുറിച്ച് മിയ; ഭര്‍ത്താവില്‍ ഏറ്റവും ഇഷ്ടമുള്ള കാര്യത്തെ കുറിച്ച് നടി പറയുന്നു

  |

  ലോക്ഡൗണ്‍ കാലത്ത് ഏറ്റവും ആഘോഷമാക്കി നടത്തിയ വിവാഹമാണ് നടി മിയ ജോര്‍ജിന്റേത്. തന്റെ കൂട്ടുകാരികളെല്ലാം വിവാഹം കഴിഞ്ഞ് പോകാന്‍ തുടങ്ങിയതോടെയാണ് വീട്ടില്‍ വിവാഹലോചന ശക്തമായതെന്ന് മിയ പറഞ്ഞിരുന്നു. ഒടുവില്‍ മാട്രിമോണിയല്‍ സൈറ്റിലൂടെ മിയയുടെ അമ്മയാണ് അഷ്‌വിന്‍ ഫിലിപ്പിനെ കണ്ടെത്തുന്നതും വിവാഹം കഴിപ്പിക്കുന്നതും.

  അപ്സരസിനെ പോലെ സുന്ദരിയായി ഹണി റോസ്, സാരിയിലും മോഡേൺ വസ്ത്രത്തിലും ഒരു പോലെ തിളങ്ങിയ നടിയുടെ ചിത്രങ്ങൾ കാണാം

  വിവാഹശേഷം ഭര്‍ത്താവിനൊപ്പം കൊച്ചിയില്‍ സ്ഥിരതാമസമാക്കിയിരിക്കുയാണ് മിയ. ഇതിനിടെ സ്റ്റാര്‍ മാജിക് പരിപാടിയില്‍ അതിഥിയായി എത്തിയ മിയയ്ക്ക് അവിടെ കിടിലന്‍ സര്‍പ്രൈസുകളായിരുന്നു ഒരുക്കി വെച്ചത്. ഒപ്പം ഭര്‍ത്താവിനെ കുറിച്ചും കുടുംബത്തെ കുറിച്ചുമൊക്കെയുള്ള പല കാര്യങ്ങളും നടി തുറന്ന് പറയുകയും ചെയ്തിരിക്കുകയാണ്.

  വിവാഹശേഷം ആറ് മണിക്ക് ശേഷമാണ് എഴുന്നേല്‍ക്കാറുള്ളു. ലോക്ഡൗണില്‍ സിനിമയോ തിരക്കുകളോ ഒന്നുമില്ലാത്ത സമയത്താണല്ലോ വിവാഹം നടക്കുന്നത്. വീട്ടില്‍ ഇരിക്കാന്‍ ഒത്തിരി സമയം കിട്ടി. അല്ലെങ്കില്‍ പെട്ടെന്ന് ഷൂട്ടിങ്ങിന് വേണ്ടിയൊക്കെ ഓടി പോകേണ്ടി വരും. പക്ഷേ ഇത് ശരിക്കും നല്ല ഗുണമാണ് ചെയ്തതെന്ന് മിയ പറയുന്നു. വിവാഹത്തിന് മുന്‍പ് ഞാന്‍ വളരെ താമസിച്ച് ഉറങ്ങുന്ന ആളായിരുന്നു. രാത്രി വൈകി ഉറങ്ങി രാവിലെ എഴുന്നേല്‍ക്കാന്‍ മടിയായിരുന്നു എന്റെ ശീലം. പക്ഷേ ഭര്‍ത്താവിന്റെ വീട്ടില്‍ എല്ലാവരും നേരത്തെ ഉറങ്ങുന്നവരാണെന്നും നടി വ്യക്തമാക്കി.

  ഇതിന് പിന്നാലെ മിയയ്‌ക്കൊപ്പം ഒരു അതിഥി കൂടി വന്നിട്ടുണ്ടെന്ന് പറഞ്ഞ് അവതാരക മിയയുടെ ഭര്‍ത്താവ് അഷ്‌വിനെ വേദിയിലേക്ക് ക്ഷണിക്കുന്നത്. മിയയോട് പറയാതെയാണ് ഭര്‍ത്താവിനെ സര്‍പ്രൈസ് ആയി സ്റ്റാര്‍ മാജിക്കിലേക്ക് എത്തിച്ചത്. വേണമെങ്കില്‍ നിങ്ങള്‍ തമ്മില്‍ പരിചയപ്പെട്ടോളു എന്ന് പറഞ്ഞപ്പോള്‍ ഇരുവരും പേര് പറഞ്ഞ് സ്വയം പരിചയപ്പെട്ടു. എല്ലാം വളരെ നന്നായി പോവുന്നു. മിയ നല്ലൊരു ഭാര്യയാണെന്ന് കൂടി അഷ്‌വിന്‍ സൂചിപ്പിച്ചിരിക്കുകയാണ്.

  ഭാര്യയെ കുറിച്ച് ചോദിച്ചാല്‍ നല്ലതേ പറയാനുള്ളു. നന്നായി സംസാരിക്കുന്ന ആളായത് കൊണ്ട് എനിക്ക് സമയം പോകും. എപ്പോഴും വീട്ടില്‍ തന്നെ ഉണ്ടാവും. ശാന്തശീലനാണെന്ന് തോന്നുമെങ്കിലും എപ്പോഴും ചൊറിഞ്ഞ് വഴക്ക് ഉണ്ടാക്കുന്നത് അഷ്‌വിനാണെന്ന് മിയയും പറയുന്നു. ഞങ്ങളുടേത് ശരിക്കും അറേഞ്ച്ഡ് മ്യാരേജ് ആണ്. സാധാരണ പോലെ പെണ്ണ് കാണാന്‍ വന്നു. അപ്പോഴാണ് ഞങ്ങള്‍ കാണുന്നത്. അന്ന് മുതലാണ് സംസാരിച്ച് തുടങ്ങിയത്. എല്ലാം ഈ ലോക്ഡൗണ്‍ നാളുകളില്‍ നടന്നു.

  ആരെയും ആശ്രയിക്കുന്ന ആളല്ല, അപ്പു. എല്ലാ കാര്യങ്ങളും സ്വയം ചെയ്യും. ഹെല്‍പ് ചോദിക്കാറ് പോലുമില്ല. ദിവസത്തില്‍ ഒരു കോഫി മാത്രമേ കുടിക്കാറുള്ളു. അത് രാവിലെ സ്വയം ഉണ്ടാക്കി കുടിക്കും. പിന്നെ മറ്റുള്ളവരെ ശല്യപ്പെടുത്തുന്ന സ്വഭാവം തീരെയില്ല. എല്ലാ ദിവസവും അപ്പുവാണ് രാവിലെ ആദ്യം എഴുന്നേല്‍ക്കുന്നത്. അങ്ങനെ ഒരാള്‍ എഴുന്നേറ്റതോ അവിടെ കാര്യങ്ങള്‍ ചെയ്യുന്നതോ ഒരു ഒച്ചയും ബഹളവും ഇല്ലാതെ ആയിരിക്കും. ഉറങ്ങുന്ന ആളെ ശല്യപ്പെടുത്തില്ലെന്നും മിയ പറയുന്നു.

  പ്രണയ വിവാഹമാണോ ? മിയ പറയുന്നു | FilmiBeat Malayalam

  മിയയിലെ മോശം കാര്യം ഇനിയും നല്ല ഭക്ഷണം ഉണ്ടാക്കാന്‍ അറിയില്ലെന്നുള്ളതാണ്. അത് മിയയും സമ്മതിച്ചിട്ടുണ്ട്. ഒരു നടിയെ വിവാഹം കഴിക്കുമെന്ന് ഒരിക്കലും വിചാരിച്ചിട്ടില്ലെന്നാണ് അവതാരകയുടെ ചോദ്യത്തിന് അഷ്‌വിന്‍ പറയുന്നത്. വിവാഹ ജീവിതം സന്തോഷകരമായിട്ടാണ് പോവുന്നത്. ഞാന്‍ ഒട്ടും ടെന്‍ഷന്‍ അടിക്കാന്‍ പോയിട്ടില്ല. പോസിറ്റീവായി എല്ലാത്തിനെയും കുറിച്ച് ചിന്തിച്ചത് കൊണ്ട് ഇതുവരെ എല്ലാം നന്നായി പോയി. അപ്പു എന്റെ ജീവിതം വളരെ എളുപ്പത്തിലാക്കിയെന്ന് പറയാമെന്ന് മിയ സൂചിപ്പിച്ചു.

  English summary
  Actress Mia George Opens Up About Major Life Changes After Marriage With Aswin Philip
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X