For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അച്ഛന് അപകടം സംഭവിച്ചപ്പോൾ കൂടെനിന്നു, പിന്നീട് സൗഹൃദം പ്രണയമായി'; രക്ഷ രാജിന്റെ പ്രണയ കഥ!

  |

  മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഹൃദയം കവർന്ന പരമ്പരയാണ് സാന്ത്വനം. കൂട്ടുകുടുംബത്തിന്റെ സന്തോഷകരമായ നിമിഷങ്ങൾ സ്‌ക്രീനിലേക്ക് ഒപ്പിയെടുത്താണ് പരമ്പര റേറ്റിങിൽ മുന്നിലെത്തിയത്. പ്രണയവും സൗഹൃദവും സഹോദര സ്‌നേഹവും പറഞ്ഞ പരമ്പരയെ ആരാധകർ ഒന്നാകെ ഹൃദയത്തിലേറ്റുകയായിരുന്നു.

  കൂടാതെ സോഷ്യൽമീഡിയയിലും മിനിസ്‌ക്രീനിലും ഓഫ്‌ സ്‌ക്രീനിലും ആളുകൾക്ക് ആഘോഷിക്കാൻ ഒരുപാട് കഥാപാത്രങ്ങളേയും പരമ്പര സമ്മാനിച്ചു. അക്കൂട്ടത്തിൽ ഈ പരമ്പരയിലെ ശിവാഞ്‍ജലി ജോഡികളെ ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്.

  Also Read: 'വസ്ത്ര സ്വതന്ത്ര്യമുണ്ടെന്ന് കരുതി എന്തും ചെയ്യാമോ?, ഒരു മര്യാദ വേണ്ടെ?'; നിമിഷയെ കുറിച്ച് ലക്ഷ്മിപ്രിയ!

  അതുപോലെ തന്നെ പരമ്പരയിൽ അപർണയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി രക്ഷ രാജിനും നിരവധി ആരാധകരുണ്ട്. നടി ചിപ്പി അടക്കമുള്ള താരങ്ങൾക്കൊപ്പമാണ് രക്ഷ രാജിനെപ്പോലെയുള്ള യുവ താരങ്ങളും സീരിയലി‌ൽ തകർത്ത് അഭിനയിക്കുന്നത്.

  സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന നമുക്ക് പാർക്കുവാൻ മുന്തിരിത്തോപ്പുകൾ എന്ന പരമ്പരയിലൂടെ ശ്രദ്ധ നേടിയ നായികയാണ് രക്ഷ രാജ്. ആ സീരിയലിന് ശേഷമാണ് ഏഷ്യനെറ്റിലെ സാന്ത്വനം പരമ്പരയിലേക്ക് രക്ഷയ്ക്ക് ക്ഷണം ലഭിക്കുന്നത്.

  Also Read: 'തമിഴിൽ അഭിനയിക്കാൻ താൽപര്യമുണ്ടെന്ന് പറഞ്ഞപ്പോൾ ഞാനാണ് സഹായിച്ചത്'; നയൻതാരയെ കുറിച്ച് നടി ചാർമിള!

  സാന്ത്വനത്തിനൊപ്പം 2020 മുതൽ രക്ഷയുണ്ട്. പ്രതീക്ഷിച്ചതിനെക്കാൾ വലിയ സ്വീകരണമാണ് രക്ഷയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. കോഴിക്കോട് സ്വദേശിയായ രക്ഷ കമർകാറ്റ് എന്ന തമിഴ് സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്.

  പണ്ടയോട ഗലാട്ട, തൊപ്പി എന്നീ സിനിമകളിൽ പിന്നീട് ഭാഗമായി. മലയാളി എന്ന കലാഭാവൻ മണി സിനിമയിലും അഭിനയിച്ചു. നമുക്ക് പാർക്കുവാൻ മുന്തിരിത്തോപ്പുകൾ എന്ന പരമ്പരയിൽ സോഫി എന്ന കഥാപാത്രമായാണ് രക്ഷ മിനി സ്ക്രീനിലേക്ക് എത്തിയത്.

  സാന്ത്വമാണ് കരിയറിൽ ബ്രേക്ക് നൽകിയതെന്ന് പലപ്പോഴായി രക്ഷ പറഞ്ഞിട്ടുണ്ട്. രണ്ട് മാസം മുമ്പാണ് താരം വിവാഹിതയായത്. അർക്കജാണ് രക്ഷ വിവാഹം ചെയ്തിരിക്കുന്നത്.

  ഏപ്രിൽ 25ന് കോഴിക്കോട് വെച്ചായിരുന്നു ചടങ്ങുകൾ നടന്നത്. ചിപ്പി, രഞ്ജിത്ത്, രാജീവ് പരമേശ്വരൻ, സജിൻ, ഗോപിക അനിൽ, അച്ചു സുഗന്ധ് എന്നിവരുൾപ്പടെയുള്ള സാന്ത്വനം താരങ്ങൾ വിവാഹത്തിന് എത്തിയിരുന്നു.

  അർക്കജ് ഐടി പ്രൊഫഷനലാണ്. വിവാഹത്തിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

  വർഷങ്ങൾ നീണ്ട പ്രണയത്തിന് ശേഷമാണ് രക്ഷയും അർക്കജും വിവാഹിതരായത്. ആ പ്രണയ കഥ എന്താണെന്ന് ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് രക്ഷ രാജ് ഇപ്പോൾ.

  'എന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു അർക്കജ്. എന്ത് തുറന്ന് പറയാനും സംസാരിക്കുവാനും സാധിക്കുന്ന വളരെ ചുരുക്കം സുഹൃത്തുക്കളിൽ ഒരാൾ. ഞങ്ങൾ പരസ്പരം ഫോൺ വിളിച്ചും മറ്റും നിരന്തരം സൗഹൃദം പുതുക്കികൊണ്ട് പോയിരുന്നവരായിരുന്നു.'

  'അതിനിടയിൽ അച്ഛന് ഒരു അപകടം സംഭവിച്ചപ്പോൾ ‍ഞാൻ മാനസീകമായി തളർന്നു. ആ സമയങ്ങളിലെല്ലാം എനിക്ക് കരുത്ത് പകർന്ന് അർക്കജുണ്ടായിരുന്നു.'

  'അങ്ങനെ സൗഹൃദം മുന്നോട്ട് പോകുമ്പോഴാണ് എനിക്ക് വിവാഹ ആലോചനകൾ വന്ന് തുടങ്ങിയത്. ഇത് അറിഞ്ഞതോടെ രണ്ട് പേരും പ്രണയം തുറന്ന് പരസ്പരം തുറന്ന് പറഞ്ഞു.'

  Recommended Video

  Dilsha & Robin: പരസ്പരം Qualities തുറന്ന് പറഞ്ഞ് റോബിനും ദില്‍ഷയും

  'അപ്പോഴും വീട്ടുകാരുടെ സമ്മതവും ആശിർവാദവും വേണമെന്ന് ഞങ്ങൾക്ക് നിർബന്ധമായിരുന്നു. അങ്ങനെ വീട്ടിൽ കാര്യം അവതരിപ്പിച്ചപ്പോൾ അവർക്കും സമ്മതമായിരുന്നു. എല്ലാം കേട്ടിരിക്കുന്ന നല്ലൊരു ലിസണറാണ് അർക്കജ്.'

  'സിനിമാ പ്രേമിയാണ്. നല്ല സിനിമകൾ കണ്ട് കഴിയുമ്പോൾ എനിക്ക് സജസ്ട് ചെയ്യും. പെട്ടന്ന് ദേഷ്യം വരുന്നതും കൂടുതൽ റൊമാന്റിക്കും ഞാനാണ്. ഇടയ്ക്ക് സാന്ത്വനത്തിന്റെ സെറ്റിൽ വരാറുണ്ട്.'

  'അവിടെ ചിപ്പി ചേച്ചി അടക്കം എല്ലാവരുമായും അർക്കജ് കമ്പനിയാണ്. വിവാഹം കഴിഞ്ഞിട്ട് രണ്ട് മാസമല്ലെയായുള്ളൂ. അതുകൊണ്ട് വലിയ വഴക്കുകളൊന്നും ഉണ്ടായിട്ടില്ല' ‌രക്ഷ രാജും അർക്കജും പറഞ്ഞു.

  Read more about: Santhwanam
  English summary
  actress raksha raj and husband rkaj open up about their love story, video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X