For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഗർഭിണിയായിരുന്ന സമയത്ത് ഭക്ഷണത്തിനായി ബന്ധുക്കളോട് യാചിച്ചിരുന്നു; നേരിട്ട കഷ്ടതകളെ കുറിച്ച് സാന്ദ്ര

  |

  ലോഹിതദാസ് സംവിധാനം ചെയ്ത കസ്തൂരിമാൻ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് സാന്ദ്ര ആമി. സിനിമ പുറത്തിറങ്ങി വർഷങ്ങൾക്ക് ശേഷവും നടിയെ ഷീലാ പോൾ എന്ന പേരിലൂടെയാണ് അറിയപ്പെടുന്നത്. ദിവസങ്ങൾക്ക് മുൻപ് നടിയുടെ കുടുംബ ചിത്രം പുറത്തു വന്നിരുന്നു. മക്കളുടെ ചോറൂണ്ണിന്റെ ചിത്രമായിരുന്നു നടി പങ്കുവെച്ചിരുന്നത്. ഇരട്ടക്കുട്ടികളാണ് നടിക്ക്.

  sandra

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. ഗർഭിണി ആയിരുന്നപ്പോൾ കുടുംബത്തിൽ നിന്ന് നേരിട്ട കഷ്ടതകളെകുറിച്ചാണ് സാന്ദ്ര തുറന്നു പറയുന്നത്. നടിയുടെ പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ....

  സന്തോഷം കൊണ്ട് കണ്ണുകൾ നിറയുന്നു. ഞങ്ങളുടെ മക്കളെ ഇത്രയധികം ഹൃദയങ്ങൾ ഒരുമിച്ചു സ്വാഗതം ചെയ്യുമെന്ന് ഒരിക്കൽ പോലും കരുതിയിരുന്നില്ല. ഞങ്ങളും മക്കളും എന്റെ മതം കാരണം തീർത്തും വെറുക്കപെട്ടവർ ആയിരുന്നു. അത് കാരണം ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. മക്കളെ ഞാൻ ഗർഭിണിയായിരിക്കുമ്പോൾ ഭക്ഷണം തരാൻ പോലും ബന്ധുക്കൾ വിസമ്മതിച്ച സാഹചര്യം ഉണ്ടായിട്ടുണ്ട്'.പ്രസവം വരെ ദിവസം ഒരു പത്തുപ്രാവശ്യമെങ്കിലും ഞാൻ വൊമിറ്റ് ചെയ്യുന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. ഷൂട്ടിങ് കഴിഞ്ഞു വീട്ടിലെത്തിയ ശേഷം പ്രജിൻ ആണ് അതെല്ലാം വൃത്തിയാക്കിയിരുന്നത്. വിശപ്പും ക്ഷീണവും കാരണം ആഹാരത്തിനുവേണ്ടി അയൽക്കാരോട് വരെ യാചിച്ച അവസ്ഥ ഉണ്ടായിട്ടുണ്ട്.സ്കാനിങ്ങിന് പോകുന്നത് വരെ തനിച്ചായിരുന്നു.

  പ്രജിൻ രാത്രി മുഴുവനും ഉറക്കം വെടിഞ്ഞാണ് ഷൂട്ടിങ്ങിനു പോയിരുന്നത്. സിഗ്നൽ ലൈറ്റ് റെഡ് ആകുന്നസമയം കാറിൽ ഇരുന്നാണ് അദ്ദേഹം അൽപ്പം വിശ്രമിച്ചിരുന്നത്. എനിക്ക് ആണേൽ കേരള സ്റ്റൈൽ ഭക്ഷണം കഴിക്കാൻ ഒരുപാട് കൊതി തോന്നിയിരുന്ന സമയം കൂടി ആയിരുന്നു അതെല്ലാം. അതിനായി പല തവണ ഒരു സെർവന്റിന്റെ തേടിയിരുന്നു എങ്കിലും പരാജയപ്പെട്ടു. പലതവണ എന്റെ അമ്മയെ ഫോണിൽ ബന്ധപെട്ടു. എനിക്ക് വിശക്കുന്നു, ദയവായി എന്റെ അടുക്കലേക്ക് വരാൻ അപേക്ഷിച്ചു, എന്നാൽ അമ്മ വന്നില്ല. എന്റെ ഭർതൃവീട്ടുകാർ എന്റെ വീട്ടുകാരെ കണ്ടെത്തി വിവരം അറിയിച്ചെങ്കിലും എന്നെ ഏറ്റെടുക്കാൻ അവർ തയ്യാറായില്ല.

  പ്രസവത്തിനു ശേഷവും അവസ്ഥ അത് തന്നെ ആയിരുന്നു. ഒരു മാറ്റവും സംഭവിച്ചില്ല. എന്നെയോ മക്കളെയോ കാണാൻ അവർ എത്തിയില്ല. അവർ അവരുടേതായ ലോകത്ത് അവരുടേതോയ കാര്യങ്ങളിൽ ബി സി ആയിരുന്നു. എല്ലാ ഫങ്ഷനും അവരെ വിളിക്കാറുണ്ട്. പക്ഷെ എന്തെങ്കിലുമൊക്കെ കാര്യങ്ങൾ പറഞ്ഞുകൊണ്ട് അവർ ഒഴിവാകും. ഞങ്ങളുടെ ഒരു വീഡിയോയിലെങ്കിലും നിങ്ങൾ അവരെ കണ്ടിട്ടുണ്ടോ.

  പക്ഷെ ഇന്ന് ഈ വാർത്ത കാണുമ്പൊൾ സന്തോഷം കൊണ്ട് കണ്ണുകൾ നിറയുന്നു, കാരണം ലക്ഷകണക്കിന് ആളുകളുടെ അനുഗ്രഹവും സ്നേഹവും ആണ് ഞങ്ങളുടെ കുരുന്നുകൾക്ക് ലഭിച്ചിരിക്കുന്നത്. ഒരിക്കലും കരുതിയില്ല ഇതിത്ര വൈറൽ ആകുമെന്ന്. ഈ ദിവ്യാത്ഭുതത്തിനും അനുഗ്രഹത്തിനും ഈ ലോകത്തിനും ദൈവത്തിനും നന്ദി പറയുകയാണ്. ഞങ്ങൾ ശരിക്കും കൃതാർത്ഥരായി. ഈ സന്തോഷവും അനുഗ്രഹങ്ങളും കൊണ്ട് എല്ലാ വേദനകളും മറക്കുകയാണ്. എല്ലാവർക്കും നന്ദി ലവ് യൂ ഓൾ. വസുദൈവ കുടുംബകം- സാന്ദ്ര കുറിച്ചു

  Read more about: actress cinema
  English summary
  Actress Sandra Amy Opens Up About Pregnancy Struggles In Her Latest Social Post,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X