For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരു നല്ല അവസരത്തിനായി കാത്ത് സജിന്‍ എത്രത്തോളം വിഷമിച്ചിട്ടുണ്ടെന്ന് എനിക്കറിയാം, തുറന്നുപറഞ്ഞ് ഷഫ്ന

  |

  സാന്ത്വനം പരമ്പരയിലെ ശിവനായി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് സജിന്‍. ജനപ്രിയ സീരിയലിലെ നടന്‌റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സംപ്രേക്ഷണം തുടങ്ങി വളരെ കുറഞ്ഞ സമയം കൊണ്ടാണ് സാന്ത്വനം എല്ലാവരുടെയും പ്രിയപ്പെട്ട പരമ്പരയായത്. ശിവന്റെയും അഞ്ജലിയുടെയും വിവാഹ ശേഷമുളള ജീവിതമാണ് ഇപ്പോള്‍ സാന്ത്വനത്തിലെ മുഖ്യ ആകര്‍ഷണങ്ങളിലൊന്ന്. ഇരുവരും ഒരുമിച്ചുളള സീനുകളാണ് പരമ്പരയില്‍ പലപ്പോഴും ശ്രദ്ധേയമാകാറുളളത്.

  ഗ്ലാമറസ് ലുക്കില്‍ പാര്‍വതി നായര്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

  സാന്ത്വനം വിജയമായതിന് പിന്നാലെ ശിവാഞ്ജലിയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഫാന്‍സ് ഗ്രൂപ്പുകളും വന്നിരുന്നു. സാന്ത്വനത്തിന്‌റെ പുതിയ എപ്പിസോഡുകള്‍ക്കായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. അതേസമയം സാന്ത്വനത്തില്‍ വന്ന ശേഷമാണ് നടി ഷഫ്‌നയുടെ ഭര്‍ത്താവാണ് സജിനെന്ന കാര്യം മിക്കവരും അറിഞ്ഞത്.

  സിനിമാ സീരിയല്‍ താരമായി മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് ഷഫ്‌ന. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം. പ്ലസ്ടു എന്ന ചിത്രത്തിലായിരുന്നു സജിനും ഷ്ഫനയും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. പിന്നാലെ ഇരുവരും പ്രണയത്തിലാവുകയായിരുന്നു. അതേസമയം വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം സജിന് ലഭിച്ച റോളാണ് സാന്ത്വനത്തിലെ ശിവനെന്ന് ഷഫ്‌ന പറഞ്ഞിരുന്നു.

  വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭര്‍ത്താവിനെ കുറിച്ച് നടി മനസുതുറന്നത്. ശിവന്‍ എന്ന കഥാപാത്രത്തിന്‌റെ വിജയം എന്നെ സംബന്ധിച്ച് പറഞ്ഞറിയിക്കാനാകാത്ത സന്തോഷം തരുന്നതാണ് എന്ന് ഷഫ്ന പറയുന്നു. 11 വര്‍ഷം നീണ്ട പ്രയ്തനത്തിലൂടെ വലിയ പ്രതിസന്ധികള്‍ കടന്നാണ് സജിന്‍ ഇവിടെ വരെ എത്തിയത്. ഒരു നല്ല അവസരത്തിനായി കാത്തിരുന്ന് അദ്ദേഹം എത്രത്തോളം വിഷമിച്ചിട്ടുണ്ടെന്ന് എനിക്കറിയാം.

  വര്‍ഷങ്ങളോളം ആള്‍ക്ക് ഉറക്കമുണ്ടായിരുന്നില്ല. അതു കാണുമ്പോള്‍ സങ്കടം സഹിക്കാനാകാതെ ഞാനും ഉറങ്ങാതെ ഒപ്പമിരിക്കും. അതും ആള്‍ക്ക് കൂടുതല്‍ വിഷമമായി. ഒരു വിഷാദ അവസ്ഥയിലേക്ക് എത്തും പോലെയായിരുന്നു അക്കാലത്തെ അദ്ദേഹത്തിന്‌റെ ജീവിതം ആരോടും തന്‌റെ സങ്കടം പറയില്ല. ഉളളില്‍ വെച്ച് നടക്കും. ഷഫ്‌ന പറഞ്ഞു.

  അങ്ങനെയായിരുന്ന ആള്‍ ഇപ്പോ എത്ര ബഹളമാണെങ്കിലും അഞ്ചു മിനിറ്റ് കിട്ടിയാല്‍ സമാധാനത്തോടെ ഉറങ്ങുന്നുണ്ട്. അതാണ് എന്റെ എറ്റവും വലിയ സന്തോഷം. ഇപ്പോള്‍ എവിടെ പ്പോയാലും അദ്ദേഹത്തെയാണ് എല്ലാവരും തിരക്കുകയെന്നും ഷഫ്‌ന പറഞ്ഞു. ശിവന്‍ എവിടെയാ അന്വേഷണം അറിയിക്കണം എന്നൊക്കെ പറയുമ്പോള്‍ വലിയ സന്തോഷമാണ്.

  ദൈവമായി വന്ന് ജീവശ്വാസം നൽകി മമ്മൂക്ക | FilmiBeat Malayalam

  എനിക്ക് കിട്ടുന്ന പ്രശംസകളേക്കാള്‍ ഞാന്‍ അഭിമാനിക്കുന്നത് അദ്ദേഹത്തിന് കിട്ടുന്ന സ്വീകാര്യതയിലാണെന്നും നടി പറഞ്ഞു.
  എനിക്ക് വേണ്ടി സ്വന്തം ആഗ്രഹങ്ങള്‍ മാറ്റിവെച്ച് അദ്ദേഹം മറ്റുജോലികള്‍ക്കായി പോയി. കാര്‍, മെഡിക്കല്‍ ഫീല്‍ഡിലൊക്കെ ജോലിയെടുത്തു. അപ്പോഴും ഓരോ ദിവസത്തിന്‌റെയും അവസാനം ഇതല്ല എന്റ മേഖല എനിക്കറിയാം. അഭിനയമല്ലാതെ മറ്റൊന്നിലും ശ്രദ്ധ കൊടുക്കാനാകില്ല എന്ന സങ്കടത്തിലായിരുന്നു അദ്ദേഹം. ഇപ്പോള്‍ അദ്ദേഹത്തിന് ആഗ്രഹിച്ചിടത്തെത്താന്‍ കഴിഞ്ഞതാണ് എന്റെ വലിയ സന്തോഷവും അഭിമാനവും എന്നും ഷഫ്‌ന പറഞ്ഞു.

  Read more about: shafna
  English summary
  actress shafna reveals husband sajin's passion on acting before santhwanam serial
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X