For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ശിവേട്ടന്‍ ഒളിവിലാണെന്ന് ഗോപിക', ലൈവ് കുളമാക്കുമോയെന്ന് ഷഫ്‌ന, വൈറല്‍ വീഡിയോ

  |

  കുടുംബ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത ജനപ്രിയ പരമ്പരകളിലൊന്നാണ് സാന്ത്വനം. കഴിഞ്ഞ വര്‍ഷം സംപ്രേക്ഷണം ആരംഭിച്ച പരമ്പര ചുരുങ്ങിയ സമയം കൊണ്ടാണ് റേറ്റിംഗില്‍ മുന്നില്‍ എത്തിയത്. സാന്ത്വനത്തിലെ എല്ലാ താരങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറി. കൂട്ടത്തില്‍ ശിവാഞ്ജലി ജോഡിയാണ് സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ തരംഗമായത്. ശിവനായി സജിനും അഞ്ജലിയായി ഗോപിക അനിലുമാണ് സാന്ത്വനത്തില്‍ എത്തുന്നത്. നടി ഷഫ്‌നയുടെ ഭര്‍ത്താവായ സജിന്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സാന്ത്വനത്തിലൂടെ വീണ്ടും അഭിനയ രംഗത്തേക്ക് എത്തിയത്.

  നടി റാഷി ഖന്നയുടെ സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പുറത്ത്, കാണാം

  രണ്ടാം വരവില്‍ എല്ലാവരുടെയും ഇഷ്ടം നേടാന്‍ നടന് സാധിച്ചു. ബാലതാരമായി സിനിമയില്‍ എത്തിയ താരമാണ് ഗോപിക അനില്‍. മോഹന്‍ലാലിന്‌റെ ബാലേട്ടന്‍ എന്ന ചിത്രത്തിലൂടെയാണ് നടി തുടങ്ങിയത്. പിന്നീട് നായികാ നടിയായി മിനിസ്‌ക്രീന്‍ രംഗത്ത് തുടക്കം കുറിക്കുകയായിരുന്നു. അതേസമയം ശിവാഞ്ജലിയുടെ പേരില്‍ നിരവധി ഫാന്‍സ് ഗ്രൂപ്പുകളാണ് സമൂഹ മാധ്യമങ്ങളിലുളളത്.

  അതുകൊണ്ട് തന്നെ താരങ്ങളുടെ എറ്റവും പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ കാത്തിരിക്കാറുണ്ട്. സാന്ത്വനത്തില്‍ എത്തിയ ശേഷമാണ് സജിന്‍ ഷഫ്‌നയുടെ ഭര്‍ത്താവാണ് എന്ന് മിക്കവരും അറിയുന്നത്. സജിന്‌റെ കഥാപാത്രം പ്രേക്ഷകര്‍ സ്വീകരിച്ചതിലുളള സന്തോഷം ഷഫ്ന മുന്‍പ് പങ്കുവെച്ചിട്ടുണ്ട്. ഭര്‍ത്താവിന്‌റെ വിശേഷങ്ങള്‍ നടിയാണ് കൂടുതലായി തന്‌റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെക്കാറുളളത്. ഒരുമിച്ചുളള യാത്രാ ചിത്രങ്ങളും മറ്റു ഫോട്ടോസുമെല്ലാം ഷ്ഫന പോസ്റ്റ് ചെയ്തിരുന്നു.

  ഇടയ്ക്ക് ലെെവ് വീഡിയോകളിലൂടെയും എത്താറുണ്ട് നടി. അതേസമയം ഷഫ്നയുടെതായി വന്ന പുതിയ ലൈവ് വീഡിയോയും പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇത്തവണ അടുത്ത സുഹൃത്തുക്കളായ ഗോപികയും സഹോദരി കീര്‍ത്തനയും ഷഫ്നയുടെ ലൈവിന് എത്തി. സാന്ത്വനം കുടുംബാംഗങ്ങളുമായെല്ലാം അടുത്ത സൗഹൃദമുളള ആളാണ് ഷഫ്‌ന. സാന്ത്വനത്തിന്‌റെ സെറ്റില്‍ എപ്പോഴും ഷഫ്നയെ കാണാറുണ്ട്. തന്‌റെ ഷൂട്ടിംഗ് തിരക്കുകള്‍ കഴിഞ്ഞാല്‍ ഷഫ്‌ന നേരെ സാന്ത്വനം സെറ്റിലാണ് എത്താറുളളത്.

  അതേസമയം ലൈവില്‍ ഗോപികയും കീര്‍ത്തനയും എത്തിയതിന് പിന്നാലെ 'എന്റെ ലൈവ് കുളമാക്കാന്‍ വേണ്ടി വന്നതാണെന്ന്' പറഞ്ഞ് ചിരിക്കുകയായിരുന്നു ഷഫ്‌ന. തുടര്‍ന്ന് 'എന്തിനാണ് ചേച്ചി ലൈവില്‍ വന്നേ' എന്ന് ഷഫ്നനയോട് ഗോപികയും കീര്‍ത്തനയും ചോദിച്ചു. 'ഒന്നുമില്ല, ലൈവില്‍ വരാന്‍ തോന്നി, അതുകൊണ്ട് വന്നതാണ്' എന്നായിരുന്നു ഷഫ്‌ന പറഞ്ഞത്.

  'ഞാന്‍ ഇവരെ ലൈവില്‍ ആഡ് ചെയ്യാതെ മടിച്ചിരുന്നത് വേറൊന്നും കൊണ്ടല്ല. അങ്ങനെ വന്നാല്‍ ഞമ്മളുടെ എല്ലാവരുടെയും തനിസ്വരൂപം കാണും. പിന്നെ ലൈവാണെന്ന് നോക്കൂല. വീഡിയോ കോളിലെ പോലെയാണ് സംസാരിക്കുക', ഷഫ്ന പറഞ്ഞു. തുടര്‍ന്ന് 'ശിവേട്ടന്‍ എവിടെയാണ് ഉളളത്' എന്നാണ് ഒരാള്‍ ചോദിച്ചത്. ഇതിന് മറുപടിയായി 'ശിവേട്ടന്‍ തൃശ്ശൂരാണ്, വീട്ടിലുണ്ട്' എന്ന് ഷഫ്ന പറഞ്ഞു. ഇത് കേട്ട് 'ശിവേട്ടന്‍ ഒളിവിലാണ്' എന്നാണ് തമാശയായി ഗോപിക പറഞ്ഞത്.

  'സാന്ത്വനം എന്നാണ് തുടങ്ങുക' എന്നായിരുന്നു മറ്റൊരാള്‍ക്ക് അറിയേണ്ടത്. 'ഗവണ്‍മെന്റിന്‌റെ പെര്‍മിഷന്‍ എപ്പോ കിട്ടുന്നോ, അന്ന് തുടങ്ങുമെന്ന്' ഗോപിക പറഞ്ഞു. 'ഷഫ്നയെയും സജിനെയും ഒരുമിച്ച് സ്‌ക്രീനില്‍ കാണുന്നത്' എന്നാണ് എന്നായിരുന്നു ഒരാള്‍ നടിയോട് ചോദിച്ചത്. ടഅത് എനിക്കും ആഗ്രഹമുണ്ട് എന്നും, എന്നാല്‍ ശിവേട്ടന് ഭയങ്കര ചമ്മലുളള കാര്യമാണ് അതെന്നുംട ഷഫ്‌ന പറഞ്ഞു.

  കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് മരക്കാര്‍ എത്തുന്നു | FIlmiBeat Malayalam

  വീഡിയോ

  Read more about: shafna actress serial
  English summary
  actress shafna's live with santhwanam fame gopika anil and keerthana anil goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X