For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രണയ വിവാഹമായിരുന്നുവെന്ന് സുധ ചന്ദ്രന്‍! അപകട ശേഷം നൃത്തം ചെയ്യാനാവില്ലെന്ന് പറഞ്ഞവരുണ്ട്

  |

  പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ അഭിനേത്രികളിലൊരാളാണ് സുധ ചന്ദ്രന്‍. ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും മാത്രമല്ല നൃത്തവേദികളിലും സജീവമാണ് ഈ താരം. ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിച്ച അപകടത്തിന് ശേഷമാണ് താന്‍ ബോള്‍ഡായതെന്ന് താരം പറയുന്നു. തനിക്ക് പരിമിതകളുണ്ടെന്നോ എന്തെങ്കിലും ചെയ്യാനാവില്ലെന്നോ, ആരെങ്കിലും പറഞ്ഞാല്‍ കഴിവിന്റെ പരമാവധി ശ്രമങ്ങള്‍ നടത്തി അത് ചെയ്യാന്‍ ശ്രമിക്കുമെന്ന് താരം പറയുന്നു. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു സുധ ചന്ദ്രന്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.

  3ാം വയസ്സുമുതല്‍ നൃത്തം പഠിക്കാന്‍ തുടങ്ങിയിരുന്നു. അമ്മയുടെ ഇഷ്ടമായിരുന്നു. പയ്യപ്പയ്യെ തനിക്കും നൃത്തത്തോട് ഇഷ്ടം വരികയായിരുന്നുവെന്നും താരം പറയുന്നു. അന്ന് സംഭവിച്ച അപകടത്തെക്കുറിച്ച് അങ്ങനെ ചിന്തിക്കാറില്ല. അത് സംഭവിച്ച് വര്‍ഷങ്ങള്‍ കുറേയായി. അതിന് ശേഷമാണ് തനിക്ക് കൂടുതല്‍ പിന്തുണയും ശ്രദ്ധയും ലഭിച്ചത്. അതിനാല്‍‍ത്തന്നെ അത് അനുഗ്രഹമായി മാറിയെന്നാണ് സുധ ചന്ദ്രന്‍ വിശ്വസിക്കുന്നത്.

  ഇനി ​സു​ധയ് ക്ക് ഇനി ​ഡാ​ൻ​സ് ​ചെ​യ്യാ​ൻ​ ​ക​ഴി​യി​ല്ലെ​ന്നാ​ണ് ആ സമയത്ത് ആളുകള്‍ പറഞ്ഞത്.​ ​എ​ങ്കി​ൽ​ ​പി​ന്നെ​ ​അ​ത് ​ചെ​യ്തു​ ​കാ​ണി​ക്ക​ണ​മെ​ന്ന് ​വാ​ശി​യാ​യി.​ ​കൃ​ത്രി​മ​ ​കാ​ൽ​ ​വ​ച്ച് ​വി​ദ്യാ​ഭ്യാ​സം​ ​പൂ​ർ​ത്തി​യാ​ക്കാം.​ ​പ​ക്ഷേ,​ ​ഡാ​ൻ​സ് ​അ​ങ്ങ​നെ​യ​ല്ല.​കാ​ൽ​ ​ന​ഷ്ട​പ്പെ​ട്ട് ​ആ​റു​ ​മാ​സം​ ​ക​ഴി​ഞ്ഞാ​ണ് ​ഡോ.​ ​സേ​ഥി​യു​ടെ​ ​ജ​യ് പൂർ ​കാ​ലു​ക​ളെ​ക്കു​റി​ച്ച് ​അ​റി​ഞ്ഞ​ത്.​ ​ഞ​ങ്ങ​ൾ​ ​അ​ദ്ദേ​ഹ​ത്തെ​ ​കാ​ണാ​ൻ​ ​രാ​ജ​സ്ഥാ​നി​ൽ​ ​പോ​യി.​ ​എ​നി​ക്ക് ​വീ​ണ്ടും​ ​ഡാ​ൻ​സ് ​ചെ​യ്യ​ണ​മെ​ന്ന് അ​ദ്ദേ​ഹ​ത്തോ​ട് ​പ​റ​ഞ്ഞു.​ ​തീ​ർ​ച്ച​യാ​യും​ ​ചെ​യ്യാ​മെ​ന്നാ​യി​രു​ന്നു​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​മ​റു​പ​ടി​ .​ ​കൃ​ത്രി​മ​ക്കാ​ൽ​ ​വ​ച്ച് ​നൃ​ത്തം​ ​ചെ​യ്യു​മ്പോ​ൾ​ ​അ​സ​ഹ​നീ​യ​മാ​യ​ ​വേ​ദ​ന​യു​ണ്ടാ​യി​രു​ന്നു.​

  Sudha Chandran
  Aashiq Abu Hits At Feuok For Their Decision Against Ott Releases | FilmiBeat Malayalam

  നൃ​ത്ത​ത്തി​ന്റെ​ ​ച​ല​ന​മ​നു​സ​രി​ച്ച് ​കൃ​ത്രി​മ​ക്കാ​ലി​ൽ​ ​മാ​റ്റ​ങ്ങ​ൾ​ ​വ​രു​ത്താ​നാ​യി​ ​ഡോ.​ ​സേ​ഥി​ ​ഒ​രു​ ​അ​സി​സ്റ്റ​ന്റി​നെ​ ​എ​ന്നോ​ടൊ​പ്പം​ ​അ​യ​ച്ചി​രു​ന്നു.​ ​മൂ​ന്നാം​വ​ർ​ഷം​ ​വീ​ണ്ടും​ ​വേ​ദി​യി​ലെ​ത്തി.​ ​അ​ത് ​വ​ൻ​വി​ജ​യ​മാ​യി.​ ​ഡാ​ൻ​സ് ​പെ​ർ​ഫോ​ർ​മ​ൻ​സ് ​ക​ണ്ട​ ​രാ​മോ​ജി​ ​റാ​വു​ 1984​ൽ​ ​എ​ന്റെ​ ​ക​ഥ​ ​അ​വ​ലം​ബ​മാ​ക്കി​ ​തെ​ലു​ങ്കി​ൽ​ ​നി​ർ​മ്മി​ച്ച​ ​സി​നി​മ​യാ​ണ് ​മ​യൂ​രി.​ ​സിങ്കിതം​ ​ശ്രീ​നി​വാ​സ​ ​റാ​വു​വാ​യി​രു​ന്നു​ ​സം​വി​ധാ​യ​ക​ൻ.​ ​മ​ല​യാ​ളം​ ​ഉ​ൾ​പ്പെ​ടെ​ ​അ​ഞ്ചു​ ​ഭാ​ഷ​ക​ളി​ലേ​ക്ക് ​മ​യൂ​രി​ ​ഡ​ബ്ബ് ​ചെ​യ്തു.​ ​'​നാ​ച്ചെ​ ​മ​യൂ​രി​'​ ​എ​ന്ന​ ​പേ​രി​ൽ​ ​ഹി​ന്ദി​യി​ൽ​ ​റീ​മേ​ക്ക് ​ചെ​യ്തു.​ ​എ​ല്ലാം​ ​വ​ൻ​വി​ജ​യ​മാ​യി​രു​ന്നു.

  എ​ന്റെ​ ​ഫി​ലോ​സ​ഫ​ർ,​ ​ഗൈ​ഡ്,​ ​ബെ​സ്റ്റ് ​ഫ്ര​ണ്ട് ​എ​ല്ലാം​ ​അ​ച്ഛ​നാ​ണ്.​ ​ഞാ​നി​ന്ന് ​ന​ല്ലൊ​രു​ ​നി​ല​യി​ൽ​ ​ജീ​വി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ​ ​അ​തി​നു​ ​കാ​ര​ണം​ ​മാ​താ​പി​താ​ക്ക​ളാ​ണ്.​ ​അ​ച്ഛ​ൻ​ ​ആ​ക്ട​റാ​ണ്.​ ​അ​മ്മ​ ​സിം​ഗ​റാ​യി​രു​ന്നു.​ ​അ​തി​ന്റെ​ ​ഗു​ണ​ങ്ങ​ളാ​ണ് ​എ​നി​ക്കു​ ​കി​ട്ടി​യത്.​ ​അ​ച്ഛ​ന് ​ബോ​ളി​വു​ഡ് ​രീ​തി​ക​ളി​ൽ​ ​താ​ത്പ​ര്യ​മി​ല്ല.​ ​വ​ലി​യ​ ​നി​ല​യി​ൽ​ ​ഔ​ദ്യോ​ഗി​ക​ജീ​വി​തം​ ​ന​യി​ച്ചെ​ങ്കി​ലും​ ​ടി​പ്പി​ക്ക​ൽ​ ​മ​ല​യാ​ളി​യാ​യി​ ​ക​ഴി​യു​ന്ന​യാ​ളാ​ണ്.​ ​ഭ​ർ​ത്താ​വ് ​ര​വി​കു​മാ​ർ​ ​ഡാം​ഗ് ​പ​ഞ്ചാ​ബി​യാ​ണ്.​ ​ഒ​രു​ ​ഹി​ന്ദി​ ​സി​നി​മ​യു​ടെ​ ​സെ​റ്റി​ൽ​ ​വ​ച്ച് ​ക​ണ്ട് ​ഇ​ഷ്ട​പ്പെ​ട്ട് ​വി​വാ​ഹം​ ​ക​ഴി​ച്ച​താ​ണ്.​ ​ര​വി​യാ​ണ് ​എ​ന്റെ​ ​ഡാ​ൻ​സ് ​അ​ക്കാ​ഡ​മി​യു​ടെ​ ​കാ​ര്യ​ങ്ങ​ൾ​ ​നോ​ക്കു​ന്ന​തെന്നും താരം പറയുന്നു.

  English summary
  Actress Sudha Chandran reveals about her marriage and unexpected twist in her life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X