For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസിലേക്ക് വിളിച്ചിരുന്നു, പോവാത്തതിന് കാരണം ഇത്, മനസുതുറന്ന് സ്വാസിക

  |

  സിനിമാ സീരിയല്‍ താരമായി പ്രേക്ഷകര്‍ക്ക് ഒന്നടങ്കം പ്രിയങ്കരിയാണ് നടി സ്വാസിക. വര്‍ഷങ്ങളായി ഇന്‍ഡസ്ട്രിയിലൂളള താരം നായികയായും സഹനടിയായുമെല്ലാം അഭിനയിച്ച് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി. അഭിനയത്തിന് പുറമെ അവതാരകയായും നര്‍ത്തകിയായുമെല്ലാം തിളങ്ങിയിട്ടുണ്ട് നടി. സ്റ്റേജ് ഷോകളിലും മറ്റ് നിരവധി വേദികളിലുമെല്ലാം നൃത്തം അവതരിപ്പിച്ച് സ്വാസിക എത്തി. വാസന്തി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മികച്ച സഹനടിക്കുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വാസികയ്ക്ക് ലഭിച്ചത്. വാസന്തിക്ക് ശേഷം മലയാളത്തില്‍ നടിക്ക് തിരക്കേറിയിരുന്നു.

  swasika

  നായികയായുളള സിനിമകളും സ്വാസികയുടെതായി അണിയറയില്‍ ഒരുങ്ങുന്നു. സിനിമകള്‍ക്കൊപ്പം തന്നെ മനം പോലെ മാംഗല്യം സീരിയലിലൂടെയും സ്വാസിക പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുന്നുണ്ട്. നടിയുടെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സീരിയലുകളില്‍ ഒന്നാണ് സീത. ഫ്‌ളവേഴ്‌സ് ടിവിയില്‍ ഏറെ നാള്‍ സംപ്രേക്ഷണം ചെയ്ത പരമ്പരയിലെ റോള്‍ വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ടു. സീത സീരിയലിലൂടെ നിരവധി ആരാധകരെയും സ്വാസികയ്ക്ക് ലഭിച്ചിരുന്നു.

  സീതയിലെ അനുഭവം പറഞ്ഞറിയിക്കാന്‍ കഴിയാത്തത് എന്നാണ് സിനിമാദിക്യൂ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സ്വാസിക പറയുന്നത്. സീതയില്‍ പ്രവര്‍ത്തിച്ച എല്ലാവരും എനിക്ക് ഫാമിലിയെ പോലെയാണ്. അത്രയും ആള്‍ക്കാരുണ്ടായിരുന്നു ആ സെറ്റില്‍. എല്ലാവരും അടിപൊളിയായിരുന്നു. നാല് നാലര വര്‍ഷമാണ് സീതയില്‍ അഭിനയിച്ചത്. എല്ലാവരെയും ഇപ്പോള്‍ മിസ് ചെയ്യുന്നു. അതേപോലെ ഒരു ലൊക്കേഷന്‍ ഇനി കരിയറില്‍ കിട്ടുമോ എന്ന് അറിയില്ല. സീതയിലെ എന്‌റെ ക്യാരക്ടറിന് വലിയ പ്രശംസ കിട്ടി. ആ സീരിയലിനും, ക്യാരക്ടറിനും, ചാനലിനുമെല്ലാം എന്റെ ജീവിതത്തില്‍ എന്തൊക്കെയോ പ്രത്യേകത ഉളളതായിട്ട് തോന്നിയിട്ടുണ്ട്, സ്വാസിക പറയുന്നു.

  ഇപ്പോഴും പരമ്പരയിലെ കഥാപാത്രത്തിന്‌റെ പേര് പറഞ്ഞ് ചിലര്‍ വിളിക്കാറുണ്ട്. അതേസമയം ബിഗ് ബോസിലേക്ക് വിളിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് കഴിഞ്ഞ സീസണിലേക്ക് വിളിച്ചിരുന്നു എന്ന് നടി പറഞ്ഞു. ബിഗ് ബോസ് ലാസ്റ്റ് സീസണിലേക്ക് വിളിച്ചിരുന്നു. എന്നാല്‍ തിരക്കിലായതുകൊണ്ട് പോയില്ല. നോബി ചേട്ടന്‍, മണിക്കുട്ടന്‍, റംസാന്‍ എല്ലാവരെയും പരിചയമുണ്ട്. ബിഗ് ബോസില്‍ പോയാല്‍ ആരുമായിട്ടാണ് ഫ്രണ്ട്ഷിപ്പ് ഉണ്ടാക്കുക എന്നത് അവിടത്തെ ഒരു സാഹചര്യം അനുസരിച്ചിരിക്കും. അല്ലാതെ മുന്നെ തീരുമാനിച്ച് ഒന്നും ചെയ്യാന്‍ കഴിയില്ലല്ലോ. അമ്മയ്‌ക്ക് ഞാന്‍ ബിഗ് ബോസില്‍ പോവുന്നതിനോട് വലിയ താല്‍പര്യമില്ല, നടി പറഞ്ഞു.

  ഞാന്‍ ഇനി പോവുമോ എന്ന കാര്യം അറിയില്ല.. ഈ സീസണില്‍ ഞാന്‍ പോയിട്ടുണ്ടായിരുന്നെങ്കില്‍ ചിലപ്പോ കരയുമായിരിക്കും, അറിയില്ല. ഈ ഗെയിമും കാര്യങ്ങളുമൊക്കെ വരുമ്പോ എനിക്ക് വലിയ ഗെയിം സ്പിരിറ്റ് ഒന്നുമില്ല. എന്തെങ്കിലുമൊക്ക ചെയ്യുക, തിരിച്ചുവരുക ഇതാണ് രീതി. പക്ഷേ ബിഗ് ബോസില്‍ ഗെയിമുകള്‍ക്കെല്ലാം വളരെ പ്രാധാന്യമുണ്ട്. സ്റ്റാര്‍ മാജിക്ക് പോലയല്ല. സ്റ്റാര്‍ മാജിക്കില്‍ തോറ്റ് കഴിഞ്ഞാല്‍ ആരും ഒന്നും പറയില്ല. എന്നാല്‍ ബിഗ് ബോസില്‍ തോറ്റ് കഴിഞ്ഞാല്‍ ചിലപ്പോ എന്റെ ടീമിലുളളവര്‍ക്ക് പ്രശ്‌നമാവും. ബഹളമാവും.

  സായിയുമായി അകന്നതിന് കാരണം, സൈബര്‍ അറ്റാക്ക് കാര്യമാക്കിയില്ല, അനുഭവം പറഞ്ഞ് റംസാന്‍

  പിന്നെ നമ്മുടെ മനസിനെ പിടിച്ചുലയ്ക്കുന്ന പോലത്തെ ടാസ്‌ക്കുകളാണ്. എത്ര സൗഹൃദങ്ങളുണ്ടെങ്കിലും നമ്മള് ചില കാര്യങ്ങള്‍ അപ്പോഴത്തെ നിലനില്‍പ്പിന് പറഞ്ഞുപോവും. നാട്ടുകൂട്ടം ടാസ്‌ക്കില്‍ ഞാനായിരുന്നെങ്കില്‍ എനിക്ക് സംസാരിച്ച് നില്‍ക്കാന്‍ പറ്റുന്ന കാര്യമാണെങ്കില്‍ ഞാന്‍ സംസാരിക്കും. ഒരു കാര്യം പെട്ടെന്ന് വിട്ടുകൊടുക്കുന്ന ആളല്ല ഞാന്‍. അത്യാവശ്യം സംസാരിച്ച് എന്തെങ്കിലും സഹിക്കാന്‍ പറ്റാത്ത കാര്യമാണെങ്കില്‍ ആയിരിക്കും കരയുക. അതല്ലാണ്ട് തെറി പറയുകയൊന്നും ഇല്ല. അങ്ങനെ ഒന്നും ഇതുവരെ ചെയ്തില്ല, സ്വാസിക വ്യക്തമാക്കി.

  എന്തിന് മണികുട്ടന് ജയം ? കിടിലനാണ് വിജയിയെന്ന് ഗായത്രി

  ബിക്കിനി ലുക്കില്‍ പോസ് ചെയ്ത് സംയുക്ത മേനോന്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം

  Read more about: swasika സ്വാസിക
  English summary
  actress swasika opens up seetha serial expeience and bigg boss malayalam show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X