For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുല്യശക്തികൾ നേർക്ക് നേർ!!ഗ്യാലറിയിൽ ഇരുന്ന് കളികാണൻ ഷിയാസും അതിഥിയും,പുതിയ നോമിനേഷൻ ലിസ്റ്റ്....

|

ബിഗ്ബോസ് 77ാം ദിവസത്തിലേയ്ക്ക് കടക്കുകയാണ്. ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ കൂടിമാത്രമായിരിക്കും ഷോ. 100 ദിവസം 16 മത്സരാർഥികളുമായി ജൂൺ 24 ന് ആരംഭിച്ച് ഷോയാണ് ബിഗ്ബോസ്. തുടക്കത്തിൽ ഒട്ടനവധി വ്യാജപ്രചരണങ്ങൾ മലയാളം ബിഗ്ബോസിന്റെ ശേഭ കെടുത്തിരുന്നു. എന്നാൽ പിന്നീട് ഈ സ്ഥിതി മാറുകയായിരുന്നു. ഷോ അതിന്റെ അവസാനഘട്ടത്തിലേയ്ക്ക് തീങ്ങി കൊണ്ടിരിക്കുകയാണ്. 16 പേരിൽ നിന്ന 9 പേരായി ചുരുങ്ങിരിക്കുകയാണ്.

ശ്രീനീഷിന്റെ പരിഭവം മാറി!! ക്യാമറയെ സാക്ഷിയാക്കി ശ്രീനീയെ ചുംബിച്ച് പേളി, വ്യായാമവേളയിൽ നടന്നത്...

ഞായറർ, തിങ്കൾ ദിവസങ്ങൾ പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. എലിമിനേഷനും നോമിനേഷനും ഈ ദിവസങ്ങളിലാണ് നടക്കുക. ഈ ആഴ്ച ഹിമയായിരുന്നു ബിഗ്ബോസ് ഹൗസിൽ നിന്ന് പുറത്തു പോയത്. ഹിമ രണ്ടാം തവണയാണ് ബിഗ്ബോസിൽ നിന്ന് ഔട്ടാകുന്നത്. ഇനി അറിയേണ്ടത് അടുത്തത് ആര് എന്നാണ്. ബിഗ്ബോസ് ഹൗസിൽ വീണ്ടും ഒരു നോമിനേഷൻ ദിവസം വന്നെത്തിയിരിക്കുകയാണ്.

പിസിയെ ഓർത്ത് ലജ്ജിക്കുന്നെന്ന് സ്വര, നടിയ്ക്കെതിരെ സംവിധായകൻ, പിസിയ്ക്ക് ബോളിവുഡിലും പിടിയുണ്ടേ

 പ്രത്യേകതയുള്ള എലിമിനേഷൻ

പ്രത്യേകതയുള്ള എലിമിനേഷൻ

ഇത്തവണത്തെ എലിമിനേഷൻ ഏറെ പ്രത്യേകതയുളളതാണ്. പതിവിൽ നിന്ന് വിപരീതമായി ബിഗ്ബോസിന്റെ സന്ദേശത്തോടെയായിരുന്നു നോമിനേഷൻ പ്രക്രീയ നടന്നത്. . ഇനി ബിഗ്ബോസിൽ ഗ്രാന്റ് ഫിനാലെ ലക്ഷ്യമാക്കിയുള്ള ഗെയിമാണ് നടക്കുകയെന്നും വ്യക്തിപരമായ വൈകാരികയ്ക്ക് പകരം ഗെയിമിന്റെ ഗൗരവം കാട്ടണമെന്നുമുള്ള ബിഗ് ബോസിന്റെ സന്ദേശത്തിന് ശേഷമായിരുന്നു നോമിനേഷന്‍ പ്രക്രിയ. അതിനാൽ തന്നെ ഇനി വരും ദിവസങ്ങളിൽ സംഭവബഹുലമായ സംഭവങ്ങളാകും ബിഗ്ബോസ് ഹൗസിൽ നടക്കുക.

രണ്ടു പേര് തിര‍ഞ്ഞെടുക്കാം

രണ്ടു പേര് തിര‍ഞ്ഞെടുക്കാം

എട്ട് മത്സരാർഥികളാണ് ബിഗ്ബോസ് ഹൗസിൽ അവശേഷിക്കുന്നത്. ഇവർക്ക് രണ്ട് പേരെ നോമിനേറ്റ് ചെയ്യാം. അതുപോലെ ക്യാപ്റ്റൻസ്ഥാനത്ത് നിൽക്കുന്ന അതിഥിയക്ക് തന്റെ പദവി ഉപയോഗിച്ച് രണ്ട് പേരെ എലിമിനേഷനിലേയ്ക്ക് ഡയറക്ടായി നോമിനേറ്റ് ചെയ്യാം. ഇത്തവണയും വ്യത്യസ്ത രീതിയിലുള്ള നോമിനേഷൻ രീതി തന്നെയായിരുന്നു. ആക്ടിവിറ്റി ഭാഗത്തായിരുന്നു നോമിനേഷൻ പ്രക്രീയ നടന്നത്. മത്സരാർഥികളുടെ കൗട്ടുകൾ സ്ഥാപിച്ചിരുന്നു. അതിൽ നിങ്ങൾ പുറത്ത് പോകാൻ ആഗ്രഹിക്കുന്നവരുടെ ചിത്രത്തിനു നേരെ കത്തി കയറ്റുക.

ഷിയാസ് സൂപ്പർ

ഷിയാസ് സൂപ്പർ

ബഷീറായരുന്നു ആദ്യം എത്തിയത്. പേളിയേയും ശ്രീനീഷിനേയുമാണ് ബഷീർ നോമിനേറ്റ് ചെയ്തത്. പേളി ചില സമയങ്ങളിൽ സ്വന്തം സ്വഭാവവം മറച്ച് വച്ചാണ് കളിയ്ക്കുന്നത്. ശ്രീനീഷ് ആദ്യമുണ്ടായിരുന്നത് പോലെയല്ലെന്നും മുന്നോട്ട പോകുന്തോറും ശ്രീനീഷിൽ സൗഹൃദങ്ങളിലും മറ്റും മാറ്റം സംഭവിച്ചു തുടങ്ങിയെന്ന് ബഷീർ പറഞ്ഞു. പിന്നിട് എത്തിയത് ഷിയാസ് ആയിരുന്നു. സാബുവിനേയും അർച്ചനയേയുമാണ് നോമിനേറ്റ് ചെയ്തത്. സാബുവിന് മത്സരത്തിൽ വിജയിക്കണമെന്നുള്ള ഒരു ആഗ്രഹമില്ലെന്നും അദ്ദേഹം തന്റെ കഴിവ് പ്രകടിപ്പിക്കാൻ വേണ്ടി മാത്രമുള്ള വേദിയായിട്ടാമ് കാണുന്നത്. അതുകൊണ്ടാണ് താൻ അദ്ദേഹത്തിനെ നോമിനേറ്റ് ചെയ്തതെന്നു ഷിയാസ് പറഞ്ഞു. ഹിമയുടെ പുറത്തു പോകാലുമായി ബന്ധപ്പെട്ടാണ് ഷിയാസ് അർച്ചനയെ നോമിനേറ്റ് ചെയ്തത്.

ശ്രീനിയും പേളിയും

ശ്രീനിയും പേളിയും

അടുത്തത് അർച്ചനയായിരുന്നു എത്തിയത്. പേളിയേയും ശ്രീനിയേയുമാണ് നോമിനേറ്റ് ചെയ്തത്. ശ്രീനി ഒരു സൈഡിൽ മാത്രം ഒതുങ്ങി പോകുന്നു എന്ന് തോന്നിയത്. പേളിയ്ക്ക് ഒരു മാറ്റവും വന്നില്ല. അന്ന് കണ്ട പേളിയെ തന്നെയാണ് ഇപ്പോഴും. ആരേയും മനസ്സിലാക്കാതെ പെരുമാറുന്നതു പോലെ തോന്നിയെന്നും അർച്ചന പറഞ്ഞു. പിന്നീട് എത്തിയത് ശ്രീനീഷ് ആയിരുന്നു. സാബുവിനേയും അർച്ചനേയുമാണ് നോമിനേറ്റ് ചെയ്തത്. ഷിയാസിന്റെ അഭിപ്രായം തന്നെയായിരുന്നു ശ്രീനീഷിനും. അർച്ചന ഗ്രൂപ്പ് ചേർന്ന് കളിയ്ക്കുന്നതായി തോന്നുന്നുണ്ടെന്നും ശ്രീനി പറഞ്ഞു.

പേളി

പേളി

അടുത്ത അവസരം പേളിയ്ക്ക് ഉള്ളതായിരുന്നു. സാബുവിനേയും അർച്ചനയേയും തന്നെയാണ് പേളിയും നോമിനേറ്റ് ചെയ്തത്. വളരെ കോമഡിയായിട്ടാണ് പേളി കാര്യങ്ങൾ അവതരിപ്പിച്ചത്. മുമ്പുള്ള വിഷയങ്ങൾ ഒന്നും പേളി പറഞ്ഞില്ല. സാബുവിനെ നോമിനേറ്റ് ചെയ്യുന്നതിൽ പ്രത്യേകിച്ച് ഒരു കാരണവുമില്ല. എലിമിനേഷനിൽ ഒരുമിച്ച് നേരിടാം എന്നായിരുന്നു കാരണം പറഞ്ഞത്. അർച്ചനയുടെ സ്വഭാവം പലപ്പോഴും പലതാണ്. ചില സമയങ്ങളിലുളള ശബ്ദം വല്ലാതെ ബുദ്ധിമുട്ടിക്കുന്നു എനനാണ് പേളി പറഞ്ഞത്.

സാബു

സാബു

സാബുവും പേളിയേയും ശ്രീനിഷിനേയുമാണ് നോമിനേറ്റ് ചെയ്തത്. നർമ്മ രൂപത്തിലാണ് കാര്യങ്ങൾ അവതരിപ്പിച്ചത്. ശ്രീനീഷ് കൃത്യമായ ലക്ഷ്യത്തോടെയാണ് ബിഗ്ബോസിൽ എത്തിയത്. ജയിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ഇവിടെ എത്തിയതെന്നും. എന്നാൽ ബിഗ് ബോസിന്റെ തമിഴ് പതിപ്പിനെ പോലെ ലവ് ട്രാക്കിൽ കാര്യങ്ങൾ നീക്കി ജയിക്കുക എന്നൊരു ഉദ്യേശമുണ്ടെന്നും തനിയ്ക്ക് തോന്നുന്നുണ്ടെന്നും സാബു പറഞ്ഞു. പേളി പറഞ്ഞ വാക്കുകളെ തിരിച്ചടിച്ചായിരുന്നു സാബുവിന്റെ പ്രതികരണം.

സാബുവിനെ നോമിനേറ്റ് ചെയ്ത് അരിസ്റ്റോ

സാബുവിനെ നോമിനേറ്റ് ചെയ്ത് അരിസ്റ്റോ

ആത്മാർഥ മിത്രമായ സാബുവിനെയായിരുന്നു അരിസ്റ്റോ സുരേഷ് നോമിനേറ്റ് ചെയ്തത്. തന്റെ അധേലോകത്തിന് പേര് ദോഷം വരുത്തിയ രണ്ടു മെമ്പർമാരെ കൊല്ലുകയാണ് എന്ന് പറഞ്ഞു കൊണ്ടായിരുന്നു സാബുവിന്റേയും അർച്ചനയുടേയും കൗട്ടിൽ കത്തിവെച്ചത്. ഇവര് ശക്തരായ മത്സരാർഥികളാണ്. അത് തനിയ്ക്ക് ദോഷം ചെയ്യുമെന്ന് ഭയക്കുന്നുണ്ടെന്നും സുരേഷ് പറഞ്ഞു. ബഷീറിനേയും സുരേഷിനേയും നോമിനേറ്റ് ചെയ്തത്. ബഷീർ അതിഥിയുടെ പേഴ്സണൽ ലൈഫിനെ ഫറഞ്ഞത് തനിയ്ക്ക് ഇഷ്ടമായില്ലെമന്നു. സുരേഷേ്ടൻ സേഫായിരിക്കുമെനന് തനിയ്ക്ക് അറിയാവുന്നത് കൊണ്ടാണ് നോമിനേറ്റ് ചെയ്തതെന്നും അതിഥി പറഞ്ഞു.

English summary
adithi save shiyas biggboss malayalam elimination
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more