For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വീട്ടില്‍ വിവാഹാലോചന നടക്കുന്നുണ്ട്; കല്യാണം കഴിച്ചെന്ന വാര്‍ത്ത ശരിക്കും പേഴ്‌സണല്‍ ടാര്‍ഗറ്റ് ആയെന്ന് ജിപി

  |

  നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യ വിവാഹിതനായെന്ന വാര്‍ത്ത അടുത്തിടെ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. ജിപിയുടെ ഏറ്റവും അടുത്ത സുഹൃത്തും നടിയുമായ ദിവ്യ പിള്ളയ്‌ക്കൊപ്പം വിവാഹവേഷത്തില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് വാര്‍ത്ത കാട്ടുതീ പോലെ പ്രചരിച്ചത്. വൈകാതെ താന്‍ വിവാഹിതനായില്ലെന്നും ചാനലിലെ പരിപാടിയ്ക്കിടെ നടന്നതാണെന്നും വ്യക്തമാക്കി ജിപി തന്നെ വന്നു.

  ഇപ്പോഴിതാ തന്റെ വിവാഹ വാര്‍ത്ത വൈറലായതില്‍ നിന്നും ആര്‍ക്കാണ് ഗുണമുണ്ടായതെന്ന് ചോദിച്ച് എത്തിയിരിക്കുകയാണ് ജിപി. സ്വന്തം യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് ദിവ്യ പിള്ളയുമായി തനിക്കുള്ള ബന്ധത്തെ കുറിച്ചും വിവാഹ വാര്‍ത്തയ്ക്ക് പിന്നില്‍ നടന്നതെന്താണെന്നും താരം വ്യക്തമാക്കുന്നത്.

  തന്റെ വിവാഹത്തെ കുറിച്ച് ചോദിച്ച് വിളിച്ചവരുടെ ഫോണ്‍ കോളുകള്‍ ചേര്‍ത്താണ് ജിപിയുടെ വീഡിയോ തുടങ്ങുന്നത്. മിസ്റ്റര്‍ ആന്‍ഡ് മിസിസ് ഷോ യുടെ ഗ്രാന്‍ഡ് ഫിനാലെയുടെ ഭാഗമായി നടന്ന ഒരു സ്‌കിറ്റ് ആയിരുന്നു അത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ എങ്ങനെ നമ്മളെ തെറ്റിദ്ധരിപ്പിക്കുന്നു എന്ന ആശയത്തില്‍ ചെയ്‌തൊരു സ്‌കിറ്റാണ്. ആ ആശയം എനിക്ക് വളരെയധികം ഇഷ്ടമായതോടെ അത് ചെയ്യാന്‍ തീരുമാനിച്ചു. ഈ വീഡിയോ ചാനലില്‍ പ്രൊമോയില്‍ വരും എന്നെനിക്ക് ബോധ്യമുണ്ടായിരുന്നു. പക്ഷെ, അത് റിയാലിറ്റി ഷോയുടെ ഭാഗമാണെന്ന് ആളുകള്‍ക്ക് മനസിലാക്കുമെന്നാണ് വിശ്വസിച്ചത്.

  എന്നാല്‍ ആ ഷൂട്ടിനിടെ ആരൊക്കെയോ ചേര്‍ന്ന് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ചാനലിന്റെ ലോഗോ പോലും ഇല്ലാതെ ഇത്തരത്തില്‍ പ്രചരിക്കും എന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല. ചാനല്‍ അതിന്റെ പ്രൊമോയില്‍ മാത്രം ഉപയോഗിക്കുമെന്ന ഉറപ്പായിലാണ് ആ വീഡിയോ ചെയ്തത്. പക്ഷേ ഇത്തരത്തില്‍ തെറ്റിദ്ധാരണ പരത്തുമെന്ന് കരുതിയില്ല. ആ സ്‌കിറ്റിലൂടെ എന്ത് സന്ദേശം ജനങ്ങളിലേക്ക് എത്തിക്കണം എന്ന് കരുതിയോ ആ അവസ്ഥയുടെ ഒരു ബലിയാടായി മാറുകയായിരുന്നു താനെന്നും ജിപി പറയുന്നു.

  ഈ ചിത്രം പ്രചരിക്കുക മാത്രമല്ല ഒട്ടും പ്രതീക്ഷിക്കാത്ത രീതിയില്‍ അത് വളച്ചൊടിക്കപ്പെടുകയും ചെയ്തു. തുടക്കത്തില്‍ എന്ത് ചെയ്യണമെന്ന് അറിയാതെയുള്ള ങ്കലാപ്പ് കാരണം തനിക്ക് പ്രതികരിക്കാന്‍ കഴിഞ്ഞില്ല. എനിക്കിപ്പോഴും മനസിലാകാത്തത് ഇത് കൊണ്ട് ആര്‍ക്ക് എന്ത് ഗുണമാണ് ഉണ്ടായതെന്നാണ്. അങ്ങനെ ഒരു ഫോട്ടോ പ്രചരിച്ചത് കൊണ്ടും ഓണ്‍ലൈനില്‍ അത് വാര്‍ത്തയായത് കൊണ്ടും റിയാലിറ്റി ഷോയെയോ അതിന്റെ ഫിനാലെയെയോ റേറ്റിംഗിനെയോ ഇത് സഹായിക്കും എന്ന എനിക്ക് തോന്നുന്നില്ല. പിന്നെ എന്ത് ഗുണമാണ് ഉണ്ടായത്?

  ഞാന്‍ പേര്‍സണലി ടാര്‍ഗറ്റ് ചെയ്യപ്പെട്ടു. അതുകൊണ്ട് ആര്‍ക്ക് എന്ത് ഗുണമാണ് ഉണ്ടായതെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസിലാകുന്നില്ല. ഇതെല്ലാം എനിക്ക് പ്രിയപ്പെട്ട ഒരുപാട് പേരെ വേദനപ്പിച്ചിട്ടുണ്ട്. എന്റെ രക്ഷിതാക്കള്‍, എന്റെ കുടുംബം, സുഹൃത്തുക്കള്‍, ഫാന്‍സ് അങ്ങനെ ഒരുപാട് പേര്‍ വാര്‍ത്ത കണ്ട് വിഷമിച്ചു. ഏല്‍പ്പിച്ച ജോലി ഭംഗിയായി ചെയ്തു എന്നത് മാത്രമാണ് ഞാന്‍ ചെയ്തത്. അല്ലാതെ അത് മറ്റൊരു രീതിയില്‍ മാര്‍ക്കറ്റ് ചെയ്യപ്പെടുമെന്ന് കരുതിയില്ല. ഞാന്‍ കാരണം ഹേര്‍ട് ആയ എല്ലാവരോടും മനസ്സില്‍ തട്ടി ക്ഷമ ചോദിക്കുന്നു. ആരെയും കബളിപ്പിക്കാന്‍ ചെയ്തതല്ലെന്നും ജിപി പറയുന്നു.

  Mammookka Funny Reply, ഇക്കയുടെ ചുട്ട മറുപടി | FilmiBeat Malayalam

  ദിവ്യ പിള്ള എന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്തുക്കളില്‍ ഒരാളാണ്. ഞങ്ങളുടെ മുന്‍പുള്ള വീഡിയോസ് എടുത്ത് നോക്കിയാല്‍ നിങ്ങള്‍ക്കത് വ്യക്തമാവും. നിലവില്‍ രക്ഷിതാക്കള്‍ തനിക്ക് വിവാഹ ആലോചനകള്‍ നോക്കുകയാണ്, ജീവിതത്തില്‍ അങ്ങനെ ഒരു കാര്യം ഉണ്ടാകുമ്പോള്‍ എല്ലാവരെയും അറിയിക്കുകയും അനുഗ്രഹം വാങ്ങുകയും തീര്‍ച്ചയായും ചെയ്യുമെന്നു പറഞ്ഞാണ് ജിപി വീഡിയോ അവസാനിപ്പിക്കുന്നു.

  English summary
  Again Govind Padmasoorya Opens Up About His Marriage News With Divya Pillai
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X