For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വീട്ടുകാര്‍ പോലും അറിയാത്ത രഹസ്യം, ഇട്ടിട്ടു പോയ കാമുകന്‍ അവസരം ചോദിച്ചാല്‍; ഐഷുവും ആര്‍ദ്രയും പറയുന്നു

  |

  മലയാളികള്‍ക്ക് സുപരിചതിയായ താരങ്ങളാണ് ഐശ്വര്യയും ആര്‍ദ്രയും. ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പരിചിതരായ ഇരുവരും പരമ്പരകളിലൂടെയാണ് ശ്രദ്ധ നേടിയത്. സ്റ്റാര്‍ മാജിക്കിലൂടേയും കയ്യടി നേടിയിരുന്നു. ഇപ്പോഴിതാ താരങ്ങളുടെ രസകരമായ അനുഭവങ്ങള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

  മഞ്ഞ അഴകിൽ മനോഹരിയായി അഹാന കൃഷ്ണ, നടിയുടെ കിടിലൻ ചിത്രങ്ങൾ കാണാം

  കഴിഞ്ഞ ദിവസം സ്വാസിക അവതാരകയായി എത്തുന്ന റെഡ് കാര്‍പ്പറ്റില്‍ അതിഥികളായി എത്തിയത് ഐശ്വര്യയും ആര്‍ദ്രയുമായിരുന്നു. രസകരമായ കുറേ അനുഭവങ്ങള്‍ ഇരുവരും പങ്കുവെക്കുന്നുണ്ട്. ഇതുവരെ വീട്ടുകാര്‍പോലും അറിയാത്ത രഹസ്യങ്ങള്‍ തുറന്നു പറയാന്‍ സ്വാസിക പറഞ്ഞപ്പോള്‍ ഐശ്വര്യയും ആര്‍ദ്രയും പറഞ്ഞത് വളരെ രസകരമായ കഥകളായിരുന്നു. അനിയന്‍ സൈക്കിളില്‍ നിന്നും വീണ കഥയായിരുന്നു ഐഷു പങ്കുവച്ചത്. ആ കഥ വിശദമായി വായിക്കാം.

  Aishwarya Rajeev

  ചെറിയൊരു കഥ പറയാം. ചെറുപ്പത്തിലാണ്. ഒരു ദിവസം ഞാന്‍ എന്റെ അനിയനെ സൈക്കിള്‍ ഓടിക്കാന്‍ പഠിപ്പിക്കുകയായിരുന്നു. ഓടിച്ചോണ്ടിരിക്കെ അമ്മ എന്നെ വിളിച്ചു. നീയിങ്ങ് വന്നേ എന്ന് പറഞ്ഞായിരുന്നു അമ്മ വിളിച്ചത്. ഇതോടെ ഞാന്‍ അങ്ങോട്ട് ഓടി. എന്നാല്‍ ഞാന്‍ പിടി വിട്ടതും അവന്‍ വീണു. പക്ഷെ ഇത് ഞാന്‍ അറിഞ്ഞിരുന്നില്ല. എന്തോ ശബ്ദം കേട്ടു. ഇവന്‍ കരയുന്നത് കേട്ടു. ഞാന്‍ ഓടിച്ചെന്നു. നോക്കുമ്പോള്‍ ഇവന്‍ ചോരയെക്കെ വന്ന് കരയുകയാണ്. പുറകെ അമ്മയൊക്കെ വന്നു. എന്താ പറ്റിയതെന്ന് അമ്മ ചോദിച്ചപ്പോള്‍, ഞാന്‍ തനിയെ സൈക്കിളില്‍ കയറാന്‍ നോക്കിയപ്പോള്‍ വീണു. അങ്ങനെ ചോര വന്നുവെന്നായിരുന്നു ഉണ്ണി, അനിയന്‍, പറഞ്ഞത്. ഞാനും പിന്നെ അത് തിരുത്താന്‍ പോയില്ല. എന്നായിരുന്നു ഐശ്വര്യ പറഞ്ഞത്.

  അവന്‍ കുഞ്ഞായിരുന്നുവെന്നും പെട്ടെന്ന് അവന്‍ അങ്ങനെയാണ്. പറഞ്ഞതെന്നും ഐശ്വര്യ പറയുന്നു. പൊട്ടിച്ചിരിച്ചു കൊണ്ടാണ് ഐശ്വര്യ കഥ അവസാനിപ്പിച്ചത്. പി്ന്നാലെ നീയല്ലേ തിരുത്തേണ്ടത്, കണ്ണില്‍ ചോരയുണ്ടോ എന്ന് ഐശ്വര്യയെ കളിയാക്കി കൊണ്ട് സ്വാസിക ചോദിച്ചു. ഞാനെന്തിന് തിരുത്തണം, പിന്നെ എന്റെ ദേഹത്തു നിന്നും അതിലും കൂടുതല്‍ ചോര പോകും എന്നായിരുന്നു ഇതിന് ഐശ്വര്യ മറുപടി നല്‍കിയത്. ഇനി വീട്ടില്‍ ചെല്ലുമ്പോള്‍ അമ്മ നല്ലത് തരുമെന്നായിരുന്നു ഇതിന് ഐശ്വര്യയുടെ മറുപടി.

  അടുത്ത ഊഴം ആര്‍ദ്രയുടേതായിരുന്നു. ആര്‍ദ്രയ്ക്ക് പറയാനുണ്ടായിരുന്നത് താന്‍ വീട്ടുകാരെ പറ്റിച്ചൊരു കഥയായിരുന്നു. കുട്ടിക്കാലത്ത് എനിക്ക് റിംഗ് കമ്മലാണ് ഇട്ടു തന്നിരുന്നത്. സ്വര്‍ണത്തിന്റേതായിരുന്നു. എനിക്ക് പക്ഷെ അത് ഇട്ട് മടുത്തത് കാരണം, ജിമിക്കി ഇടണമെന്നായിരുന്നു ആഗ്രഹം. ഇങ്ങനെ ഞാന്‍ ഈ റിംഗ് ക്ലോസറ്റില്‍ ഇട്ടു. എന്നിട്ട് കളഞ്ഞു പോയി എന്ന് പറഞ്ഞിരുന്നു. തപ്പി നടക്കുകയൊക്കെ ചെയ്തു. അന്നാണ് എനിക്ക് അഭിനയിക്കാന്‍ അറിയാം എന്നെനിക്ക് മനസിലായത്. രണ്ടില്‍ ഒരു റിംഗേ കളഞ്ഞിരുന്നുള്ളൂ. എന്നായിരുന്നു ആര്‍ദ്രയുടെ തുറന്നു പറഞ്ഞത്.

  പ്രണയിച്ചവരൊക്കെ എന്നെ വേദനിപ്പിച്ചിട്ടേയുളളൂ; രണ്‍ബീറിനെതിരെ ദീപികയുടെ ഒളിയമ്പ്!

  ഈ സിനിമയ്ക്കായ് മറ്റെല്ലാം മാറ്റി വെച്ചെന്ന് ദുല്‍ഖര്‍ | FilmiBeat Malayalam

  രസകരമായ വേറെയും മറുപടികള്‍ താരങ്ങള്‍ക്ക് പങ്കുവെക്കാനുണ്ടായിരുന്നു. കാമുകനൊപ്പം ലിഫ്റ്റില്‍ കുടുങ്ങി പോയാല്‍ എന്ത് ചെയ്യുമെന്നായിരുന്നു സ്വാസിക ഐശ്വര്യയോട് ചോദിച്ചത്. ഡ്യൂയറ്റ് കളിക്കുമെന്നായിരുന്നു ഐഷുവിന്റെ ഉത്തരം. ഇതോടെ ബഹളം കാരണം തങ്ങള്‍ കുടുങ്ങിപ്പോയത് പുറത്തുള്ളവര്‍ അറിയുമെന്നും അവര്‍ തങ്ങളെ രക്ഷിക്കുമെന്നും ഐശ്വര്യ പറയുന്നുണ്ട്. അതേസമയം ഉപേക്ഷിച്ചു പോയ ആദ്യ കാമുകന്‍ ആര്‍ദ്ര സംവിധായക ആയപ്പോള്‍ അവസരം ചോദിച്ചു വന്നാല്‍ എന്ത് ചെയ്യുമെന്നായിരുന്നു സ്വാസികയുടെ അടുത്ത ചോദ്യം. തീര്‍ച്ചയായും അവസരം നല്‍കുമെന്നും കാരണം തെറി പറയാന്‍ കിട്ടിയ അവസരമാണെന്നായിരുന്നു ആര്‍ദ്ര നല്‍കിയ രസകരമായ മറുപടി. ചെറിയ വേഷമായിരിക്കും കൊടുക്കുകയെന്നും ഒരുപാട് വഴക്ക് പറയുമെന്നും പണിയെടുപ്പിക്കുമെന്നും ആര്‍ദ്ര പറയുന്നു.

  Read more about: swasika
  English summary
  Aishwarya Rajeev And Ardra Das Opens Up Their Secrets In Red Carpet
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X