For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാനെന്നും വില്ലനാണ്; അമ്പിളി ദേവിയുടെ പോസ്റ്റിന് താഴെ കമന്റിട്ടത് അവര്‍ തന്നെയാണെന്ന് ആദിത്യന്‍ ജയൻ

  |

  അമ്പിളി ദേവിയും ആദിത്യന്‍ ജയനും തമ്മിലുള്ള വിവാഹം ആഘോഷിച്ചത് പോലെ ഇരുവരുടെയും വേര്‍പിരിയലും വലിയ വാര്‍ത്ത ആയിരിക്കുകയാണ്. അമ്പിളി ദേവിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വൈറലായതിന് പിന്നാലെയാണ് ഭര്‍ത്താവായ ആദിത്യന്‍ ജയന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന ശക്തമായ ആരോപണം അമ്പിളി ഉന്നയിച്ചത്.

  കോഫി ടൈമിലും ഫോട്ടോഷൂട്ട്, നടി ടാനിയ ഹോപ്പിൻ്റെ പുത്തൻ ചിത്രങ്ങൾ കാണാം

  ജീവിക്കാന്‍ പോലും സാധിക്കാത്ത വിധത്തിലുള്ള ഭീഷണി തനിക്കുണ്ടെന്നും മറ്റ് കാര്യങ്ങളെല്ലാം അമ്പിളി ഒരു അഭിമുഖത്തിലൂടെ വെളിപ്പെടുത്തി. ഭര്‍ത്താവിനെ കുറിച്ചു അമ്പിളിയുടെ വിശദീകരണം വന്നതിന് പിന്നാലെ തിരിച്ചും ഗുരുതരമായ ആരോപണമാണ് ആദിത്യനും ഉന്നയിച്ചത്. ഇതോടെ പ്രശ്‌നം കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്.

  അമ്പിളിയ്‌ക്കെതിരായിട്ടുള്ള തെളിവുകള്‍ സഹിതമാണ് ആദിത്യന്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. മാത്രമല്ല അവളുടെ പോസ്റ്റിന് താഴെ വ്യാജ അക്കൗണ്ട് വഴി കമന്റിട്ടതും അവര്‍ തന്നയൊണെന്നാണ് ആദിത്യന്റെ ആരോപണം. കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം എങ്ങനെയാണെന്നും ഇവിടംവരെ എത്തിയത് എങ്ങനെയാണെന്നും താരം വ്യക്തമാക്കിയത്.

  'ഞാനെന്നും വില്ലനാണ്. ഇപ്പോള്‍ കേള്‍ക്കുന്ന കാര്യങ്ങള്‍ വിവാഹം കഴിഞ്ഞ് നാലാം മാസം മുതല്‍ കേള്‍ക്കുമെന്ന് കരുതിയിരുന്നതാണ്. എന്റെ ഭാര്യ ഭയങ്കര സാധുവായ സ്ത്രീ ആണെന്നായിരുന്നു ഞാന്‍ കരുതി ഇരുന്നത്. അവരിന്നും എന്റെ ഭാര്യയാണ്. പക്ഷേ ഇത്രയും കൂര്‍മ്മബുദ്ധിയുള്ള സ്ത്രീയണെന്ന് അറിയുന്നത് രണ്ട് മൂന്ന് ദിവസം മുന്‍പാണ്. വിഷുവിന് മക്കള്‍ക്കുള്ള കൈനീട്ടം ഒക്കെ ഞാന്‍ അയച്ച് കൊടുത്തു. പിന്നാലെ ഒരു പാട്ട് ഇവര്‍ ഫേസ്ബുക്കിലിട്ടു.

  അമ്പിളിയെ ഞാന്‍ പലയിടത്തും ബ്ലോക്ക് ചെയ്തിരിക്കുകയാണ്. അതിനിവര്‍ പറഞ്ഞ കാരണങ്ങള്‍ കൊണ്ടല്ല. വേറെ ചില കാര്യങ്ങളാണ്. അമ്പിളി പോസ്റ്റ് ചെയ്ത പാട്ട് പുറത്ത് വന്നപ്പോള്‍ എന്റൊരു സുഹൃത്ത് വിളിച്ചിട്ട് എന്തേലും പ്രശ്‌നമുണ്ടോന്ന് ചോദിച്ചു. ഏയ് പ്രശ്‌നമില്ലെന്ന് ഞാനും പറഞ്ഞു. പത്ത് മിനുറ്റിന് ശേഷം ലക്ഷ്മി ലച്ചു എന്ന് പറഞ്ഞൊരു ഫേക്ക് ഐഡിയില്‍ നിന്നുമൊരു കമന്റ് അമ്പിളിയുടെ പോസ്റ്റിന് താഴെ വന്നു. ആ അക്കൗണ്ട് അവരുടേത് തന്നെയാണ്. കുഴപ്പമില്ല, പണ്ടും വേറൊരാളുടെ കാര്യത്തിലും ഇതുപോലെ നടന്നിട്ടുള്ളത് കൊണ്ട ഞാന്‍ ഒഴിവാക്കി.

  മമ്മൂക്കയുടെ വെളിപ്പെടുത്തൽ.. CBI 5 ഷൂട്ട് ചെയ്യാൻ പോവുകയാണ് | FilmiBeat Malayalam

  പതുക്കെ പതുക്കെ ഇത് വാര്‍ത്തയിലേക്ക് എത്തിക്കാനാണ് അവര്‍ ശ്രമിച്ചത്. അമ്പിളിയുടെ ഒരു ബന്ധുവിനെ വിളിച്ച് ഇങ്ങനൊരു കാര്യമുണ്ട്. പബ്ലിക്ക് ആയി കൊണ്ട് വരുന്നത് നാണക്കേടാണെന്ന് പറഞ്ഞിരുന്നു. ഞങ്ങളെക്കാളും ബുദ്ധിമുട്ട് മക്കള്‍ക്കാണ്. എന്തേലും പ്രശ്‌നമുണ്ടായാല്‍ ഞാന്‍ ദേഷ്യപ്പെട്ട് സംസാരിക്കും. അതാണ് എന്റെ പ്രശ്‌നം. ഇതിന്റെ പേരില്‍ നിരവധി ആളുകള്‍ക്ക് ഞാന്‍ ശത്രു ആയിട്ടുണ്ട്. അമ്പിളി അങ്ങനെയല്ല. അവള്‍ പറയുന്നതും അവതരിപ്പിക്കുന്നതും വളരെ ബുദ്ധിപരമായിട്ടാണ്. അങ്ങനെ പതുക്കെ ചില വാര്‍ത്തകള്‍ വന്ന് തുടങ്ങി. അന്നേരമൊക്കെ പ്രശ്‌നമൊന്നുമില്ലെന്ന് പറഞ്ഞ് ഞാന്‍ അത് ഒഴിവാക്കി വിട്ടു എന്നും ആദിത്യന്‍ പറയുന്നു.

  English summary
  Ambili-Aadithyan Issue: Aadithyan Revealed The Truth Behind A Comment On Ambili's Vishu Video
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X